• Logo

Allied Publications

Americas
പൂ​വും പ്ര​സാ​ദ​വു​മാ​യി ഓ​സ്റ്റി​ൻ കെ ​എ​ച്ച്എ​ൻഎ യ്ക്ക് ഉ​ജ്ജ്വ​ല തു​ട​ക്കം
Share
ഓ​സ്റ്റി​ൻ / ടെ​ക്സസ്: ഹൂ​സ്റ്റ​ൺ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ​യും ശ്രീ ​മീ​നാ​ക്ഷി ക്ഷേ​ത്ര​ത്തി​ലെ​യും പാ​യ​സ​നി​വേ​ദ്യ​വും ഉ​ണ്ണി​യ​പ്പ​വും നാ​ര​ങ്ങാ​മാ​ല​യും പ്ര​സാ​ദ​വും ഓ​സ്റ്റി​നി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും കൈ​മാ​റി ഒ​രു വേ​റി​ട്ട തു​ട​ക്കം കു​റി​ച്ചാ​യി​രു​ന്നു കെ എച്ച്എ​ൻഎയു​ടെ ഓ​സ്റ്റി​നി​ലെ ശു​ഭാ​രം​ഭം.

പ്ര​സി​ഡ​ന്‍റ് ജി ​കെ പി​ള്ള​യോ​ടൊ​പ്പം ഹൂ​സ്റ്റ​ണി​ൽ​നി​ന്നെ​ത്തി​യ പ​തി​നെ​ട്ടോ​ളം പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ഒ​രു​ക്കി ഓ​സ്റ്റി​നി​ലെ കൂ​ട്ടാ​യ്മ. ആ​ദ്യ​മാ​യി രൂ​പീ​ക​രി​ച്ച ഓ​സ്റ്റി​ൻ കെഎ​ച് എ​ൻഎയി​ൽ​പെ​ട്ട അ​ൻ​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നാ​ണ് ശു​ഭാ​രം​ഭം സം​ഘ​ടി​പ്പി​ച്ച​ത്.

മൈ​ഥി​ലി ന​മ്പൂ​തി​രി ആ​ല​പി​ച്ച പ്രാ​ർ​ഥ​നശ്ലോ​ക​ത്തി​നുശേ​ഷം പ്ര​സി​ഡ​ണ്ട്
ജി ​കെ പി​ള്ള, ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത് പി​ള്ള, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗം സോ​മ​രാ​ജ​ൻ നാ​യ​ർ, ഓ​സ്റ്റി​ൻ കെ ​എ​ച് എ​ൻ എ ​കോ​ർ​ഡി​നേ​റ്റ​ർ മ​ഹേ​ഷ് നാ​യ​ർ, സി​റ്റി വൈ​സ് പ്ര​സി​ഡ​ണ്ട് പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി, അ​മ്പി​ളി ശ്യാം ​എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി സ്വാ​ഗ​തം ആ​ശം​ശി​ച്ചു.

കെ ​എ​ച് എ​ൻ എ ​യു​ടെ ല​ക്ഷ്യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​വും ജി ​കെ പി​ള്ള ത​ന്‍റെ ഉദ്ഘാട​ന പ്ര​സം​ഗ​ത്തി​ൽ വി​വ​രി​ച്ചു. 2023 ന​വം​ബ​റി​ൽ ഹൂ​സ്റ്റ​ണിൽ ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ത്യേ​ക​ത​ക​ളും ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് പി​ള്ള വി​വ​രി​ച്ചു. സോ​മ​രാ​ജ​ൻ നാ​യ​ർ, ഡോ. ​ബി​ജു പി​ള്ള, അ​നി​ൽ ആ​റ​ന്മു​ള എ​ന്നി​വ​രും സം​സാ​രി​ച്ചു. ശ്രീ​ദേ​വി ദീ​പു പ​രി​പാ​ടി​ക​ൾ​ക്ക് എം​സി ആ​യി​രു​ന്നു.

ഓ​സ്റ്റി​നി​ലെ കു​ടും​ബ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും ഉ​പ​യു​ക്ത​മാ​യ കെ​എ​ച് എ​ൻഎ യു​ടെ പ​രി​പാ​ടി​ക​ൾ ഓ​സ്റ്റി​നി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ന​ന്ദി പ്ര​കാ​ശ​ന വേ​ള​യി​ൽ ഓ​സ്റ്റി​ൻ കോ​ർ​ഡി​നേ​റ്റ​ർ മ​ഹേ​ഷ്‌ നാ​യ​ർ പ​റ​ഞ്ഞു. ര​ജി​സ്‌​ട്രേ​ഷ​ൻ ഉദ്ഘാട​ന​വേ​ള​യി​ൽ ഓ​സ്റ്റി​നി​ൽ​നി​ന്നു​ള്ള നാ​ൽ​പ​തു കു​ടും​ബ​ങ്ങ​ളു​ടെ രജി​സ്ട്രേ​ഷ​ൻ മ​ഹേ​ഷ് നാ​യ​ർ റീ​ജണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ​ടി​യ​മ്മ പി​ള്ള​ക്ക് കൈ​മാ​റി.

ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഗോ​വി​ന്ദ​ൻ ന​മ്പൂ​തി​രി അ​വ​ത​രി​പ്പി​ച്ച ഫ്ലൂ​ട്ട്, അ​ക്ഷി​ത ദീ​പു അ​വ​ത​രി​പ്പി​ച്ച നൃ​ത്തം എ​ന്നി​വ കാ​ണി​ക​ളു​ടെ പ്ര​ശം​സ നേ​ടി. ക​ൺ​വെ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ അ​ശോ​ക​ൻ കേ​ശ​വ​ൻ, വി​വി​ധ ക​മ്മ​റ്റി​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ അ​നി​ത മ​ധു, ഗി​രി​ജ ബാ​ബു, ഡോ. ​വ​സ​ന്ത അ​ശോ​ക​ൻ, മി​നി നാ​യ​ർ, ര​മ​ണി പി​ള്ള, ശ​ശി​ധ​ര​ൻ പി​ള്ള, മ​ധു ചേ​രി​ക്ക​ൽ, ജ​യ​കു​മാ​ർ, ഗോ​പ​കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഓ​സ്റ്റി​നി​ൽ നി​ന്നു​ള്ള ആ​ശി​ഷ് സൗ​ദ​മ്മ, നി​ഷാ​ന്ത് നാ​യ​ർ, ശ്രീ​ജി​ത്ത് ന​മ്പ്യാ​ർ, രാ​ജ് ലാ​ൽ, എ​ന്നി​വ​ർ സം​ഘ​ട​ക​രാ​യി​രു​ന്നു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.