• Logo

Allied Publications

Americas
ആൽബനി സെൻറ്‌ പോൾസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ടീമിന് ഊഷ്മള സ്വീകരണം
Share
ആൽബനി (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്‍റെ പ്രചരണാർഥം മാർച്ച് 5 ഞായറാഴ്ച ന്യൂയോർക്കിലെ ആൽബനിയിലുള്ള സെൻറ്‌ പോൾസ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയത്തിലെത്തിയ കോൺഫറൻസ് ഭാരവാഹികൾക്ക് ഊഷ്മളമായ സ്വീകരണം. നൽകി.
ഇടവക വികാരി ഫാ. അലക്സ് കെ. ജോയിയുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാമിലി കോൺഫറൻസിനു വേണ്ടി കിക്ക്‌ഓഫ് മീറ്റിംങ്ങും ഉണ്ടായിരുന്നു.

ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), ബിനു കൊപ്പാറ (സഭാ മാനേജിംഗ് കമ്മിറ്റി അംഗം) എന്നിവരടങ്ങിയ ഫാമിലി കോൺഫറൻസ് ടീമിനെ വികാരി സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു. കോൺഫറൻസിന്റെ ക്രമീകരണങ്ങൾ, താമസ സൗകര്യങ്ങൾ, തുടങ്ങിയ വിശദാംശങ്ങൾ ഭാരവാഹികൾ പങ്കുവച്ചു.

കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ്‌ സെന്‍ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28ൽ നിന്നുള്ള "എല്ലാ
ജഡത്തിന്മേലും ഞാൻ എന്റെ ആത്മാവിനെ പകരും" എന്നതാണ് ഈ വർഷത്തെ
കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം. കുട്ടികൾക്കും യുവജനങ്ങൾക്കും
മുതിർന്നവർക്കും പ്രത്യേകം ആധ്യാത്മിക പോഷണ പരിപാടികളും കലാ കായിക
വിനോദ പരിപാടികളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

സഭയെയും സമൂഹത്തെയും ഉയർത്താൻ യുവാക്കൾ മുന്നിട്ടിറങ്ങേണ്ടതിന്‍റെ ധാന്യത്തെക്കുറിച്ച് ബിനു കൊപ്പാറ സംസാരിച്ചു. ചെറുതും വലുതുമായ മീറ്റിംഗുകളും റിട്രീറ്റുകളും നടത്താൻ ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ പോലുള്ള സൗകര്യങ്ങളുടെ ലഭ്യത പ്രയോജനപ്പെടുത്താൻ ചെറിയാൻ പെരുമാൾ അഭ്യർത്ഥിച്ചു. കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. അലക്സ് കെ ജോയ്യി
എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.

ഇടവകയെ പ്രതിനിധീകരിച്ച് ട്രഷറർ ഡേവി ചീരൻ സുവനീറിന്‍റെ സ്പോൺസർഷിപ്പ് ചെക്ക് കൈമാറി. നിരവധി അംഗങ്ങൾ കോൺഫറൻസിന് പിന്തുണ വാഗ്ദാനം ചെയ്തു. ഇടവക സെക്രട്ടറി എലിസബത്ത് പോൾ കോൺഫറൻസിന് സംഭാവന നൽകുകയും കോൺഫറൻസ് ടീമിന്‍റെ സന്ദർശനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ
(ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ:
516.439.9087)

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​