ഫിലഡൽഫിയ: പെൻസിൽവേനിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2022ലെ ചെയർമാൻ സാജൻ വറുഗീസിന്റെ അധ്യക്ഷതയിൽ പന്പ ഇന്ത്യൻ കമ്മനണിറ്റി സെന്ററിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് 2023ലെ ഭരണ സമിതി സുരേഷ് നായർ (ചെയർമാൻ), അഭിലാഷ് ജോണ്‍ (സെക്രട്ടറി), സൂമോദ് നെല്ലിക്കാല (ട്രഷറർ) എന്നിവരുടെ നേതൃത്വം അധികാരമേറ്റു.
 മുൻ ചെയർമാൻ സാജൻ വറുഗീസ് പുതിയ ചെയർമാൻ സുരേഷ് നായർക്ക് അധികാരം കൈമാറി. തുടർന്ന് മുൻ ജനറൽ സെക്രട്ടറി റോണി വറുഗീസ് പുതിയ സെക്രട്ടറി അഭിലാഷ് ജോണും, മുൻ ട്രഷറർ ഫീലിപ്പോസ് ചെറിയാൻ പുതിയ ട്രഷറർ സുമോദ് നെല്ലിക്കാലയും അധികാരം കൈമാറുകയുണ്ടായി. ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് നായർ കേരളഫോറത്തിലെ സജീവപ്രവർത്തകനും ഫിലഡൽഫിയായിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യവുമാണ്. കേരളാഫോറം ചെയർമാൻ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ, ഫ്രണ്ട്സ് ഓഫ് റാന്നി, എൻഎസ്എസ് ഓഫ് പിഎ എന്നീ സംഘടനകളിലെല്ലാം സാരഥ്യം വഹിച്ചിട്ടുള്ള സുരേഷ് നായരുടെ നേതൃത്വം കേരളാഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരും. ജനറൽ സെക്രട്ടറിയായ അഭിലാഷ് ജോണ്‍ കേരള രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. ഫിലഡൽഫിയായിലെ കറക്ഷനൽ ഓഫീസേഴ്സിന്റെ സംഘടനയായ സിമിയോയുടെ സജീവ പ്രവർത്തകനുമായ അഭിലാഷ് ജോണിന്റെ പ്രവർത്തനങ്ങൾ ട്രൈസ്റ്റേറ്റ് കേരളാഫോറത്തിന് മുതൽക്കൂട്ടാകും. ട്രഷറർ സുമോദ് നെല്ലിക്കാല പന്പ മലയാളി അസ്സോസിയേഷന്റെ പ്രസിഡന്റാണ്. കേരളാഫോറം ചെയർമാൻ, എക്സികനട്ടീവ് വൈസ് ചെയർമാൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് കഴിവു തെളിയിച്ചിട്ടുള്ള സുമോദ് ഗായകനും, സംഘാടകനുമാണ്. അനീഷ് ജോയി (ജോയിന്റ് സെക്രട്ടറി), രാജൻ സാമുവൽ (ജോയിന്റ് ട്രഷറർ), എക്സികനട്ടീവ് വൈസ് ചെയർമാരായി വിൻസന്റ് ഇമ്മാനുവൽ, അലക്സ് തോമസ്, സുധ കർത്ത, സാജൻ വറുഗീസ്, ജീമോൻ ജോർജ്ജ്, ഫീലിപ്പേസ് ചെറിയാൻ. ആഷ അഗസ്റ്റിൻ. ലീനോ സ്ക്കറിയ (ഓണാഘോഷ ചെയർമാൻ). ഈപ്പൻ ഡാനിയേൽ (കേരളദിനാഘോഷ ചെയർമാൻ). റോണി വറുഗീസ,് അനൂപ് അനു (പ്രോഗ്രാം കോഡിനേറ്റേഴ്സ്). ജോർജ്ജ് ഓലിക്കൽ(അവാർഡ് കമ്മറ്റി ചെയർ പേഴ്സണ്‍). ജോബി ജോർജ് (പി.ആർ.ഒ), തോമസ് പോൾ (കർഷകരത്ന ചെയർ പേഴ്സണ്‍) ജോർജ്ജ് കടവിൽ (പ്രൊസഷൻ) ജോണ്‍ പണിക്കർ (ഓഡിറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ 2023ലെ സംയുക്ത ഓണാഘോഷങ്ങൾ ഓഗസ്റ്റ് 12 ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മുതൽ ഫിലഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ചെയർമാൻ സുരേഷ് നായർ അറിയിച്ചു. ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിíാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: സുരേഷ് നായർ (ചെയർമാൻ) 267 515 8375, അഭിലാഷ് ജോണ്‍ (സെക്രട്ടറി) 267 701 3623, സുമോദ് നെല്ലിക്കാല (ട്രഷറർ) 267 322 8527
|