• Logo

Allied Publications

Middle East & Gulf
കുവൈറ്റിലെ സ്കൂളുകളിൽ ഡെലിവറി കമ്പനി ജീവനക്കാർക്ക് പ്രവേശന വിലക്ക്
Share
കുവൈറ്റ് സിറ്റി: അനാരോഗ്യകരമായ ഭക്ഷണങ്ങളും നിരോധിത വസ്തുക്കളും വിദ്യാർഥികൾക്ക് എത്തിക്കുന്നത് ഒഴിവാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായും കുട്ടികളുടെ സുരക്ഷ മുൻ നിർത്തിയും ഡെലിവറി കമ്പനികളിലെ ജീവനക്കാരെ സ്കൂളുകളിൽ പ്രവേശിക്കുന്നത് തടയാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ‌

ഡെലിവറി കമ്പനികളിലെ ജീവനക്കാരെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് വിദ്യാഭ്യാസ മേഖലകളിലെയും എല്ലാ സ്‌കൂളുകളിലേക്കും സർക്കുലർ അയച്ചതായി വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കായുള്ള ആക്ടിംഗ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഗാനേം അൽ സുലൈമാനി പത്രക്കുറിപ്പിൽ അറിയിച്ചു. സ്കൂൾ കാന്‍റീനുകൾ വിദ്യാർഥികളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

സ്‌കൂളുകളിൽ മയക്കുമരുന്നുകളുടെയും ഇലക്ട്രോണിക് സിഗരറ്റുകളുടെയും വ്യാപനം നേരിടാൻ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സാമൂഹികകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഒരു ടീമിനെ രൂപീകരിക്കുമെന്ന് ഡോ. അൽ സുലൈമാനി വിശദീകരിച്ചു.

മയക്കുമരുന്നുൾക്തികെതിരായ ബോധവൽക്കരണ കാമ്പയിൻ ശക്തമാക്കും. ഇന്‍റർ മീഡിയറ്റ്, ഹൈസ്കൂൾ തലങ്ങളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഈ ക്യാന്പയിനു നടക്കുക. പുകവലി, മയക്കുമരുന്ന് എന്നിവയുടെ അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ഗ്രൂപ്പിലെ അംഗങ്ങൾക്കായി ശാസ്ത്ര കേന്ദ്രം, ലൈബ്രറികൾ, പുസ്തകമേളകൾ തുടങ്ങിയ വിനോദവും ശാസ്ത്രീയവുമായ സ്ഥലങ്ങളിലേക്ക് മന്ത്രാലയം യാത്രകൾ സംഘടിപ്പിക്കും.

ഡോ.സിമി പോളിന് ഖത്തര്‍ ആന്‍റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം.
ദോ​ഹ: ഗ്ലോ​ബ​ൽ ഹ്യൂ​മ​ന്‍ പീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.
വ​ര്‍​ക്കി തോ​മ​സ് ജോ​ബ് അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​കാ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ വ​ര്‍​ക്കി തോ​മ​സ് ജോ​ബ് (ജോ​യി82, ജ​ന​റ​ല്‍ ട​യ​ര്‍ സെ​ന്‍റ​
മ​രു​ന്നു​ക​ൾ ഇ​നി പ​റ​ക്കും; ദു​ബാ​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം.
ദു​ബാ​യ്: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം.
ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ഈ​സ്റ്റ​ർ​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ
മ​ല​പ്പു​റം സ്വ​ദേ​ശി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.