ന്യൂയോർക്ക് : ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാന ടുഡേ ഏപ്രിൽ ഒന്നിന് തിരുവനന്തപുരത്തു നടത്തുന്ന ഫൊക്കാന കേരള കണ്‍വന്‍ഷനോടനുബന്ധിച്ച് പുറത്തിറക്കുവാൻ ഫൊക്കാന കമ്മിറ്റി തീരുമാനിക്കുകയുണ്ടായി . ഫൊക്കാനയുടെ പ്രവർത്തങ്ങൾ ചാരിറ്റി പ്രവർത്തങ്ങൾ തുടങ്ങിവ ഉൾപ്പെടുത്തി അണിയിച്ചൊരുക്കുന്ന ഫൊക്കാന ടുഡേ പ്രദര്‍ശന ഗംഭീരമായ ഒരു ന്യൂസ് പേപ്പര്‍ ആയി ഫൊക്കാന കഴിഞ്ഞ വർഷങ്ങളിൽ പബ്ലിഷ് ചെയ്ത് വരുന്നതാണ് .
അമേരിക്കക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരളാ കൺവൻഷൻ കേരളത്തിന്റെ തിലകക്കുറിയായി നിൽക്കുന്ന തിരുവനന്തപുരം ഹയാത്ത് ഇന്റർനാഷണൽ ഹോട്ടൽ സമുച്ചയത്തിൽ മാർച്ച് 31 , ഏപ്രിൽ 1 തീയതികളിലാണ് അരങ്ങേറുന്നത്. ഇതിൽ കേരള മുഖ്യമന്ത്രിയും , ഗവർണ്ണർ, മന്ത്രിമാർ, എം പിമാർ, എംഎൽഎമാർ, സാഹിത്യ നായകന്മാർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു .അതുകൊണ്ടുതന്നെ ഇത് എത്രയും വിജയകരമാക്കുന്നുതിനുള്ള ഒരുക്കങ്ങള്‍ ത്വരഗതിയില്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഡോ. കല ഷഹി , ട്രഷർ ബിജു ജോൺ എക്സ്. വൈസ് പ്രസിഡന്റ് ഷാജി വർഗീസ്, ട്രസ്ടി ബോർഡ് ചെയർമാൻ സജി പോത്തൻ, വൈസ് പ്രസിഡന്റ് ചക്കോകുര്യൻ , ജോയിന്റ് സെക്രട്ടറി ജോയി ചക്കപ്പാൻ , അഡിഷണൽ ജോയിന്റ് സെക്രട്ടറി സോണി അമ്പൂക്കൻ , ജോയിന്റ് ട്രഷർ ഡോ . മാത്യു വർഗീസ്, ജോയിന്റ് അഡീഷണൽ ട്രഷർ ജോർജ് പണിക്കർ, വിമെൻസ് ഫോറം ചെയർ ഡോ . ബ്രിജിറ്റ് ജോർജ് , കൺവൻഷൻ ചെയർമാൻ വിപിൻ രാജ് എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഫൊക്കാന ടുഡേയുടെ എഡിറ്റോറിയൽ ബോർഡിൽ ഫൊക്കാന പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ ,സെക്രട്ടറി ഡോ . കല സഹി , ട്രഷർ ബിജു ജോൺ , ശ്രീകുമാർ ഉണ്ണിത്താൻ, ജോർജി വർഗീസ്,മാമ്മൻ സി ജേക്കബ് ,പ്രവീൺ തോമസ് , അപ്പുക്കുട്ടൻ പിള്ളൈ , ലാജി തോമസ് എന്നിവർ പ്രവർത്തിച്ചു വരുന്നു.
ഫൊക്കാന ടുഡേ എത്രയും മനോഹരവും ആകര്‍ഷകവും സാഹിത്യ സാംസ്കാരിക മൂല്യങ്ങളുമുള്ള ഒരു പത്രമായി പ്രസിദ്ധീകരിക്കുന്നതിനുവേണ്ട സത്വരനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മൂവായിരത്തിലധികം കോപ്പികള്‍ അച്ചടിക്കുന്ന ഈ ഫൊക്കാന ടുഡേ അമേരിക്കയുടെ എല്ലാ ഭാഗത്തും നാട്ടിലും വിതരണം ചെയ്യും. ആയതിലേക്ക് നിങ്ങളുടെ സാഹിത്യസൃഷ്ടികള്‍, ഫൊക്കാന സംബദ്ധമായ രചനകള്‍, പരസ്യങ്ങൾ എന്നിവ ക്ഷണിക്കുന്നു. മാർച്ച് 15 നകം ലഭിക്കത്തക്ക വിധത്തില്‍ unnithan04@gmail.com എന്ന ഇമെയിലിൽ അയക്കാം.
|