• Logo

Allied Publications

Middle East & Gulf
വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണം പ​ര​സ്പ​ര സ്‌​നേ​ഹ​ത്തി​ലൂ​ടെ മ​റി​ക​ട​ക്ക​ണം: മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എംഎ​ല്‍എ
Share
കു​വൈറ്റ്​ സി​റ്റി: ഇ​ന്ത്യ​ന്‍ ജ​ന​ത​യെ വ​ര്‍​ഗീ​യ​മാ​യി ധ്രു​വീ​ക​രി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്ന ഇ​ക്കാ​ല​ത്ത് മ​നു​ഷ്യ​ര്‍ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ്‌​നേ​ഹ​ത്തി​ലൂ​ടെ അ​ത് മ​റി​ക​ട​ക്ക​ണ​മെ​ന്ന് മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന്‍ എംഎ​ല്‍എ പ്ര​സ്താ​വി​ച്ചു. 'സ്‌​നേ​ഹ​കേ​ര​ളം പ്ര​വാ​സ​ത്തി​ന്‍റെ ക​രു​ത​ല്‍' എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ഐസിഎ​ഫ് ഇ​ൻർനാഷണ​ല്‍ ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റ് സി​റ്റി സെ​ന്‍​ട്ര​ല്‍ ക​മ്മ​റ്റി സാ​ല്‍​മി​യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്‌​നേ​ഹ​സ​ദ​സ് ഓ​ൺ​ലൈ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൂ​ര്‍​വ​കാ​ല നേ​താ​ക്ക​ളും സാ​മൂ​ഹ്യ പ​രി​ഷ്‌​ക​ര്‍​ത്താ​ക്ക​ളും സ്‌​നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ്ര​ച​രി​പ്പി​ച്ച​ത്. പ​ര​സ്പ​രം സ്‌​നേ​ഹി​ക്കു​ന്ന​തി​ന് മ​ത​ത്തിന്‍റെയും രാ​ഷ്ട്രീ​യ​ത്തി​ന്‍റെയും അ​തി​ര്‍​വ​ര​മ്പു​ക​ള്‍ അ​വ​ര്‍ നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല. അ​വ​ര​വ​രു​ടെ മ​ത​ത്തി​ലും ആ​ശ​യ​ത്തി​ലും ഉ​റ​ച്ചു നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ മ​നു​ഷ്യ​നെ​ന്ന നി​ല​യി​ല്‍ പ​ര​സ്പ​രം സ്‌​നേ​ഹം പ​ങ്കു​വയ്​ക്കാ​ന്‍ അ​വ​ര്‍​ക്ക് ത​ട​സങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

പ​ര​സ്പ​രം നാ​ട്ടു​വ​ര്‍​ത്ത​മാ​നം പ​റ​യാ​നും സ്‌​നേ​ഹം കൈ​മാ​റാ​നും ഉ​ത​കു​ന്ന പൊ​തു​യി​ട​ങ്ങ​ള്‍ ന​ഷ്ട​മാ​കു​ന്ന​തും മ​നു​ഷ്യ​ന്‍ സ്വ​ന്തം ഡി​വൈ​സു​ക​ളി​ലേ​ക്ക് ചു​രു​ങ്ങു​ന്ന​തും സ്‌​നേ​ഹം ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ടെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ഴ​യ​കാ​ല സൗ​ഹൃ​ദം തി​രി​കെ​ക്കൊ​ണ്ടു​വ​രാ​ന്‍ ഐസിഎ​ഫ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ അ​ഭി​ന​ന്ദ​നാ​ര്‍​ഹ​മാ​ണെ​ന്നും ഇ​തി​ന് കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന്‍റെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐസിഎ​ഫ് സി​റ്റി സെ​ന്‍​ട്ര​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി സ​ഖാ​ഫി പ​ട്ടാ​മ്പി അ​ധ്യ​ക്ഷം വ​ഹി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ്ണ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര, ര​ജീ​ഷ്.​സി (ക​ല കു​വൈ​റ്റ്) വി​നോ​ദ് വ​ലൂ​പ​റ​മ്പി​ല്‍ (കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ്), ജോ​യ് ക​ര​വാ​ളൂ​ര്‍ (ഒഐസിസി കു​വൈ​റ്റ്), ബ​ഷീ​ര്‍ ബാ​ത്ത (കെ.​എം.​സി.​സി) ഇ​ബ്രാ​ഹീം കു​ന്നി​ല്‍(​കെകെഎംഎ) തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.
ജാ​ഫ​ര്‍ ച​പ്പാ​ര​പ്പ​ട​വ് സ്വാ​ഗ​ത​വും റാ​ശി​ദ് ചെ​റു​ശോ​ല ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.