• Logo

Allied Publications

Americas
ഷി​ക്കാ​ഗോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്ര​തി​യെ ജ​യി​ലിലടച്ചു
Share
ഷിക്കാ​ഗോ:​ ബു​ധ​നാ​ഴ്ച ഷിക്കാ​ഗോ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കു​റ്റം ചു​മ​ത്ത​പ്പെ​ട്ട സ്റ്റീ​വ​ൻ മൊ​ണ്ടാ​നോ​യ്‌​നെ (18) ജാ​മ്യം ന​ൽ​കാ​തെ ജ​യി​ലി​ൽ അ​ട​യ്ക്കാ​ൻ ജ​ഡ്‌​ജി ഉ​ത്ത​ര​വി​ട്ടു.​ ബു​ധ​നാ​ഴ്ച ഉ​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ ഷിക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ൻ​ഡ്ര​സ് വാ​സ്‌​ക്വെ​സ്​ലാ​സ്സോ​യാ​ണ്(32) കൊ​ല്ല​പ്പെ​ട്ട​ത്.

ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള സ്റ്റീ​വ​ൻ മൊ​ണ്ടാ​നോ​യ്‌​ക്കെ​തി​രെ ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​കം, ഗാ​ർ​ഹി​ക പീ​ഡ​നം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ൽ ഇ​ട​പെ​ട​ൽ, തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ളാ​ണ്കു​ക്ക് കൗ​ണ്ടി ജ​ഡ്ജി മൊ​ണ്ടാ​നോ​യു​ടെ ബോ​ണ്ട് നി​ര​സി​ച്ച​താ​യി അ​റി​യി​ച്ച​ത്.

മൊണ്ടാനോയെ പിന്തുടരുമ്പോഴാണ് പോലീസ് ഉദ്യോഗസ്ഥന് വെടിയേറ്റത്. മൊണ്ടാനോയുടെ കാമുകിയെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും തോക്ക് എടുക്കുമെന്ന് ഭീഷണിപ്പെടുതുകയും ചെയ്തിരുന്നു. മൊണ്ടാനോയുടെ കാമുകി ഈ വിവരം പോലീസിനെ അറിയിച്ചിരുന്നു. പോലീസ് എത്തിയപ്പോൾ, മൊണ്ടാനോ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. വാസ്‌ക്വെസ് ലാസ്സോ തന്നെ പിന്തുടരുന്നത് കണ്ട മൊണ്ടാനോ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.

തിരികെ വെടിവയ്ക്കാൻ ഉദ്യോഗസ്ഥനും നിർബന്ധിതനായി. മൊണ്ടാനോയുടെ മുഖത്തു വെടിയേറ്റിരുന്നു.ഓടിയെത്തിയ മറ്റ് ഉദ്യോഗസ്ഥർ വാസ്‌ക്വസ്ലാസ്സോയെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി, പക്ഷേ അദ്ദേഹത്തെ രക്ഷിക്കാനായില്ല. വെടിവയ്പിൽ പരിക്കേറ്റ മൊണ്ടാനയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​