• Logo

Allied Publications

Americas
ഹണ്ടിംഗ്ടൺ വാ​ലി സെ​ൻ​റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ
Share
ഹണ്ടിംഗ്ടൺ വാ​ലി (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ​ഷ​ൻ സെ​ന്റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ആ​രം​ഭി​ച്ചു. ഫെ​ബ്രു​വ​രി 26 ഞാ​യ​റാ​ഴ്ച, ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീം ​ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

വി​കാ​രി റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​ർ​എ​പ്പി​സ്‌​കോ​പ്പ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം, പ​രി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് (വ​ട്ട​ശ്ശേ​രി​ൽ) തി​രു​മേ​നി​യു​ടെ​യും അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്റെ സ്ഥാ​പ​ക മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ തോ​മ​സ് മാ​ർ
മ​ക്കാ​റി​യോ​സി​ന്‍റെയും ഓ​ർ​മ്മ​യോ​ട​നു​ബ​ന്ധി​ച്ചു ധൂ​പ പ്രാ​ർ​ഥന​യും അ​നു​സ്മ​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്റെ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് മീ​റ്റി​ങ്ങും ന​ട​ന്നു. ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ഡോ. ​സാ​ക്ക് സ​ക്ക​റി​യ (മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ബി​ഷേ​ൽ ബേ​ബി & ഡാ​ൻ തോ​മ​സ് (ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ വി​കാ​രി പ​രി​ച​യ​പ്പെ​ടു​ത്തി സ്വാ​ഗ​തം ചെ​യ്തു. ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ്, യൂ​ത്ത് മി​നി​സ്ട്രി എ​ന്നി​വ​യി​ലെ ത​ന്റെ വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും പി​ന്തു​ണ​യ്ക്കാ​നും വ​ന്ദ്യ കോ​ർ​എ​പ്പി​സ്കോ​പ്പ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ദേ​ശ്യം, നേ​താ​ക്ക​ൾ, ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച്
ഉ​മ്മ​ൻ കാ​പ്പി​ൽ വി​ശ​ദീ​ക​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് 2023 ജൂ​ലൈ 12 മു​ത​ൽ 15 വ​രെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ്‌ സെ​ന്റ​റി​ൽ ന​ട​ക്കും. യൂ​റോ​പ്പ്/​ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും.
സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ ഫാ. ​മാ​റ്റ് അ​ല​ക്‌​സാ​ണ്ട​ർ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ഷ​നു​ക​ൾ ന​യി​ക്കും. യോ​വേ​ൽ 2:28ൽ ​നി​ന്നു​ള്ള "എ​ല്ലാ ജ​ഡ​ത്തി​ന്മേ​ലും ഞാ​ൻ എ​ന്റെ ആ​ത്മാ​വി​നെ പ​ക​രും" എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൻ​റെ മു​ഖ്യ ചി​ന്താ​വി​ഷ​യം. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ആ​ധ്യാ​ത്മി​ക, കാ​യി​ക, ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘാ​ട​ക​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട് .

സ​മ്മേ​ള​ന വേ​ദി, റി​ട്രീ​റ്റ് സെ​ന്റ​ർ, യു​വ​ജ​ന​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​നാ​യി ഭ​ദ്രാ​സ​നം സം​ഘ​ടി​പ്പി​ക്കു​ന്ന ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ കു​റി​ച്ച് ഡോ. ​സാ​ക്ക് സ​ക്ക​റി​യ സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​നെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ൽ ലേ​ഖ​ന​ങ്ങ​ളും പ​ര​സ്യ​ങ്ങ​ളും അ​ഭി​ന​ന്ദ​ന​ങ്ങ​ളും ചേ​ർ​ക്കാ​നു​ള്ള അ​വ​സ​ര​വും ര​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ​യും ബി​ഷേ​ൽ ബേ​ബി
വി​വ​രി​ച്ചു. ക​ഴി​ഞ്ഞ കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം പ​ങ്കെ​ടു​ത്ത​തി​ന്റെ സ്വ​ന്തം അ​നു​ഭ​വം ബി​ഷേ​ൽ പ​ങ്കു​വെ​ക്കു​ക​യും പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. ബെ​ന്നി ഉ​ല​ഹ​ന്നാ​ൻ (ഇ​ട​വ​ക ട്ര​ഷ​റ​ർ), തോ​മ​സ് കോ​ര (ഇ​ട​വ​ക സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സു​വ​നീ​റി​ൽ ഇ​ട​വ​ക​യു​ടെ ആ​ശം​സ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള

സ്പോ​ൺ​സ​ർ​ഷി​പ്പ് ചെ​ക്ക് കൈ​മാ​റി. സു​വ​നീ​റി​ന് ര​ജി​സ്ട്രേ​ഷ​നും അ​ഭി​ന​ന്ദ​ന​ങ്ങ​ളും സ​മ​ർ​പ്പി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ഇ​ട​വ​ക അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ന് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. റോ​യി വ​ർ​ഗീ​സ്, പ്രഫ. ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, സാ​മു​വ​ൽ കു​ര്യാ​ക്കോ​സ്, ഡാ​ൻ തോ​മ​സ്, ഷൈ​ല രാ​ജ​ൻ,
തോ​മ​സ് നൈ​നാ​ൻ, എ​ൽ​ദോ​സ് മാ​ത്യു, ജോ​ൺ ജോ​ൺ​സ​ൺ, ജെ​യ്സ് കെ. ​സ്ക​റി​യ
എ​ന്നി​വ​ർ പി​ന്തു​ണ ന​ൽ​കി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇ​ട​വ​ക​യു​ടെ ആ​ത്മാ​ർ​ത്ഥ സ​ഹ​ക​ര​ണ​ത്തി​ന് വി​കാ​രി​യോ​ടും ഇ​ട​വ​ക ജ​ന​ങ്ങ​ളോ​ടും ഉ​മ്മ​ൻ കാ​പ്പി​ൽ ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​സ​ണ്ണി ജോ​സ​ഫ്, കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ
(ഫോ​ൺ: 718.608.5583) ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ:
516.439.9087)

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ