• Logo

Allied Publications

Americas
ടൊ​റൊ​ന്‍റോ മ​ല​യാ​ളി സ​മാ​ജ​ത്തി​നു പു​തു നേ​തൃ​ത്വം
Share
ടൊ​റൊ​ന്‍റോ: മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ 202324 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ​യാ​ണ് ഇ​പ്പോ​ൾ തെര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു പാ​ന​ലു​ക​ൾ മ​ത്സ​ര രം​ഗ​ത്ത് ഇ​ല്ലാ​യി​രു​ന്ന​തി​നാ​ൽ, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച പാ​ന​ൽ എ​തി​രി​ല്ലാ​തെ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

വാ​ഹ​ന നി​ർ​മാ​ണ ക​മ്പി​നി​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജേ​ന്ദ്ര​ൻ ത​ല​പ്പ​ത്താ​ണ് ഇ​ക്കു​റി സ​മാ​ജ​ത്തെ ന​യി​ക്കു​ക. 1993 മു​ത​ൽ സ​മാ​ജ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വി​ധ പ​ദ​വി​ക​യി​ൽ സേ​വ​നം അ​നു​ഷ്ടി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് അ​ദ്ദേ​ഹം. ടോ​റോ​ന്‍റോയി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ ജോ​ർ​ജ് എം ​ജോ​ർ​ജാ​ണ് വൈ​സ് പ്ര​സി​ഡ​ൻറ്. ഐ​ടി പ്രൊ​ഫ​ഷ​ണ​ൽ സു​ബി​ൻ സ്ക​റി​യ​യെ സെ​ക്ര​ട്ട​റി​യാ​യും അ​ധ്യാ​പി​ക​യാ​യ ഷീ​ജ ജോ​സ​ഫി​നെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും തെര​ഞ്ഞെ​ടു​ത്തു.

അ​ക്കൗ​ണ്ട​ന്‍റാ​യ സി​ജു മാ​ത്യു​വി​നെ ട്ര​ഷ​റ​റാ​യും, നി​ർ​മാ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​ജി പു​ളി​ക്ക​ലി​നെ ജോ​യി​ന്റ് ട്ര​ഷ​റ​റാ​യും, ഐ ​ടി പ്രൊ​ഫ​ഷ​ണ​ലാ​യ മ​നു മാ​ത്യു​വി​നെ എ​ന്‍റർറ്റൈ​ൻ​മെ​ന്റ് ക​ൺ​വീ​ന​റാ​യും, അ​ദ്ധ്യാ​പി​ക​യാ​യ എ​ലി​സ​ബ​ത്ത് ക​ലോ​ണി​നെ ജോ​യി​ന്റ് ക​ൺ​വീ​ന​റാ​യും, ബ്രോ​ഡ്‌​കാ​സ്റ്റിം​ഗ്‌ മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സേ​തു വി​ദ്യാ​സാ​ഗ​റി​നെ പി​ആ​ർ​ഓ ആ​യും വാ​ഹ​ന നി​ർ​മാ​ണ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്മാ​യി​ൽ കു​ഴി​ച്ചാ​ലി​നെ സ്പോ​ർ​ട്സ് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യും, എ​ഞ്ചി​നീ​യ​ർ ആ​യ സ​ഞ്ജീ​വ് എ​ബ്ര​ഹാ​മി​നെ ഐ​ടി​യു​ടെ ചു​മ​ത​ല​ക്കാ​ര​നാ​യും തെര​ഞ്ഞെ​ടു​ത്തു.

ടോ​ണി പു​ളി​ക്ക​ൽ, സോ​ണി മാ​ത്യു, അ​ഗ​സ്റ്റി​ൻ തോ​മ​സ്, അ​ജി മാ​ത്യു, സെ​ബി ജോ​സ​ഫ്, ഫ്രാ​ൻ​സി​സ് ഔ​സേ​ഫ്, സി​ജു മാ​ത്യു, ഷാ​ജ് ടി ​വ​ർ​ഗീ​സ്, ജോം​സി ജോ​ണി എ​ന്നി​വ​രാ​ണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് മാ​ത്യു, സ​ണ്ണി ജോ​സ​ഫ്, ടോം​സ​ൺ, ടോ​മി കോ​ക്കാ​ട്ട്, ഷി​ബു ജോ​ൺ, ജോ​സി കാ​ര​ക്കാ​ട്ടു എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു തി​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ.

54 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള​തും നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും പു​രാ​ത​ന മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ് ടൊറോന്‍റോ മ​ല​യാ​ളി സ​മാ​ജം. ടൊറോന്‍റോ ന​ഗ​ര​ത്തി​ലെ മാ​ത്ര​മ​ല്ല മ​റ്റു സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ളെ​യും കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന രീ​തി​യി​ലാ​ണ് സ​മാ​ജ​ത്തിന്‍റെ രൂ​പ​ക​ൽ​പ​ന. പ്ര​വ​ർ​ത്ത​ന മി​ക​വു​കൊ​ണ്ടും അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും കാ​ന​ഡ​യി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ എ​ന്നും സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന സം​ഘ​ട​ന കൂ​ടി​യാ​ണ് ടൊറോന്‍റോ മ​ല​യാ​ളി സ​മാ​ജം അ​ഥ​വാ ടി​എം​എ​സ്‌ ‌ടൊറോന്‍റോ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി സ​മാ​ജ​ത്തി​ന്‍റെ വെ​ബ്സൈ​റ്റാ​യ www.torontomalayaleesamajam.com സ​ന്ദ​ർ​ശി​ക്കു​ക.

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ