• Logo

Allied Publications

Europe
രാ​ഹു​ൽ​ഗാ​ന്ധി​യെ വ​ര​വേ​ൽ​ക്കാ​ൻ ഹെ​സ്റ്റ​ൻ ഹൈ​ഡ് ഹോ​ട്ട​ലി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി; പ്ര​വാ​സി സം​ഗ​മ​ത്തി​നു ല​ണ്ട​ൻ ആ​വേ​ശ​ല​ഹ​രി​യി​ൽ
Share
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്‌ കോ​ൺ​ഗ്ര​സ് (യു​കെ) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ൽ ​സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി​ക​ളാ​യ കോ​ൺ​ഗ്ര​സ്സു​കാ​രു​ടെ സം​ഗ​മ​ത്തി​നും, രാ​ഹു​ൽ ഗാ​ന്ധി​ക്കാ​യി ഒ​രു​ക്കു​ന്ന ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പി​നും ല​ണ്ട​നി​ലെ മി​ഡി​ൽ​സെ​ക്സി​ൽ ഹൗ​ൻ​സ്ലോ ഹെ​സ്റ്റ​ൻ ഹൈ​ഡ്ഹോ​ട്ട​ലി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഐ​ഒ​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ക​മ​ൽ ദ​ലി​വാ​ൾ, കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് സു​ജു ഡാ​നി​യേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ലോ​കോ​ത്ത​ര സ​ർ​വ​ക​ലാ​ശാ​ല​യാ​യ ഇം​ഗ്ലണ്ടി​ലെ കേം​ബ്രി​ഡ്ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​ശി​ഷ്‌​ട ക്ഷ​ണം സ്വീ​ക​രി​ച്ച് യു​കെയി​ൽ എ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി ക​ലാ​ശാ​ല​യി​ലെ എം​ബി​എ വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി 'ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ കേ​ൾ​ക്കാ​ൻ പ​ഠി​ക്കു​ക' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​വാ​ൻ എ​ത്തി​യ മു​ൻ വി​ദ്യാ​ർ​ഥി കൂ​ടി​യാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സം​ഭാ​ഷ​ണം ഏ​റെ വൈ​ജ്ഞാ​നി​ക​വും ആ​ക​ർ​ഷ​ക​വു​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​സ്തു​ത സം​ഭാ​ഷ​ണം ലോ​ക ശ്ര​ദ്ധ ത​ന്നെ പി​ടി​ച്ചു പ​റ്റി​യി​രു​ന്നു.

യുകെ സ​ന്ദ​ർ​ശി​ക്കു​ന്ന വേ​ള​യി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സിന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് പ്ര​വാ​സി കോ​ൺ​ഗ്ര​സു​കാ​രു​ടെ സം​ഗ​മ​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ താ​യ്യാ​റാ​വു​ക​യും, ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ശ്മീ​ർ വ​രെ ന​ട​ത്തി​യ ഐ​തി​ഹാ​സി​ക പ​ദ​യാ​ത്ര​യി​ലൂ​ടെ ക​ണ്ടും കേ​ട്ടു​മ​റി​ഞ്ഞ ഭാ​ര​തീ​യ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​വാ​നും, ഭാ​ര​ത​ത്തി​ന്‍റെ ഗ​തി നി​യ​ന്ത്രി​ക്കു​ന്ന വ​രാ​നി​രി​ക്കു​ന്ന സു​പ്ര​ധാ​ന തി​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വാ​സി​ക​ളാ​യ കോ​ൺ​ഗ​സു​രു​ടെ നി​ർ​ലോ​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും നേ​രി​ട്ട​ഭ്യ​ർ​ഥിക്കു​വാ​നും രാ​ഹു​ൽ ഗാ​ന്ധി സ​മ​യം ക​ണ്ടെ​ത്തും.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വാ​സി സം​ഗ​മ​ത്തി​ന്റെ ര​ജി​സ്ട്രേ​ഷ​നി​ൽ അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ തി​ര​ക്കാ​ണ് നേ​രി​ടു​ന്ന​തെ​ന്നും, ഹോ​ട്ട​ലി​ലി​ന്റെ പ​രി​മി​തി മ​റി​ക​ട​ന്നാ​ൽ ഹോ​ട്ട​ലി​ൽ മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും, യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ളാ​യ പ​ര​മാ​വ​ധി കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​ങ്കു​ചേ​രു​വാ​ൻ ഉ​ത​കു​ന്ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഐ​ഒ​സി കേ​ര​ളം ഘ​ട​കം വ​ക്താ​വും, രെ​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ അ​ജി​ത് മു​ത​യി​ൽ അ​റി​യി​ച്ചു.

കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വം റോ​മി കു​ര്യാ​ക്കോ​സ്, ബി​ജു വ​ർ​ഗ്ഗീ​സ്, ജോ​ർ​ജ്ജ് ജേ​ക്ക​ബ്, അ​ശ്വ​തി നാ​യ​ർ, തോ​മ​സ് ഫി​ലി​പ്പ്, ഇ​ൻ​സ​ൺ ജോ​സ്, ബോ​ബ്ബി​ൻ ഫി​ലി​പ്പ് എ​ന്നി​വ​രി​ൽ നി​ക്ഷി​പ്ത​മാ​ണ്.

പ്ര​വാ​സി സം​ഗ​മ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. അ​വ​ർ ഐ​ഡ​ന്റി​റ്റി പ്രൂ​ഫും കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

മാ​ർ​ച്ച്‌ 5 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 1 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യാ​യി​രി​ക്കും പ്ര​വാ​സി സ​മ്മേ​ള​നം ന​ട​ക്കു​ക. സ​മ്മേ​ള​ന​ത്തി​ൽ ഐ​ഒ​സി ചെ​യ​ർ​മാ​ൻ സാം ​പി​ത്രോ​ഡ​യ​ട​ക്ക​മു​ള്ള ഉ​ന്ന​ത നേ​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ൽ നി​ന്നും, ഇ​ന്ത്യ​യി​ൽ നി​ന്നു​മാ​യി പ​ങ്കെ​ടു​ക്കു​മെ​ന്നും ഐ​ഒ​സി യു​കെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


ര​ജി​സ്‌​ട്രേ​ഷ​ൻ ലി​ങ്ക്: https://londongreetsrg.rsvpify.com

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
സു​ജു ഡാ​നി​യേ​ൽ: +447872129697
അ​ശ്വ​തി നാ​യ​ര്‍: +447305815070 ,
അ​പ്പ​ച്ച​ന്‍ ക​ണ്ണ​ഞ്ചി​റ: +447737956977

സ​മ്മേ​ള​നം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്റെ വി​ലാ​സം:
Heston Hyde Hotel, North Hyde Lane, Hounslow, Middlesex Post Code:TW5 0EP
ഹോ​ട്ട​ലി​നോ​ട​നു​ബ​ന്ധി​ച്ചു 250 ഓ​ളം കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ട്.

ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​ന്ത്യ​യി​ല്‍; രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: സൈ​നി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സ് ഇ​ന്ത
സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു.
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു.
നാ​റ്റോ​യി​ൽ പൂ​ർ​ണ അം​ഗ​ത്വ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന: സ്വീ​ഡ​ൻ.
ടോ​ക്കി​യോ: നാ​റ്റോ സ​ഖ്യ​ത്തി​ൽ പൂ​ർ​ണ അം​ഗ​ത്വ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ൽ ജോ​ൺ​സ​ൻ പ​റ​ഞ്ഞു.
ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു.
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.