• Logo

Allied Publications

Americas
ജൂ​ലി സൂ ​ലേ​ബ​ർ സെ​ക്ര​ട്ട​റിയായി; ക്യാബനെ​റ്റി​ലെ ആ​ദ്യ ഏ​ഷ്യ​ൻ വം​ശ​ജ
Share
വാ​ഷിം​ഗ്ട​ണ്‍: ഡെ​പ്യൂ​ട്ടി ലേ​ബ​ർ സെ​ക്ര​ട്ട​റി ജൂ​ലി സൂ​വി​നെ ലേ​ബ​ർ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ നി​ർ​ദേ​ശി​ച്ചു. ബൈ​ഡ​ൻ ക്യാബനെ​റ്റി​ന്‍റെ ഭാ​ഗ​മാ​കു​ന്ന ആ​ദ്യ ഏ​ഷ്യ​ൻ വം​ശ​ജ​യാ​യ അ​മേ​രി​ക്ക​ക്കാ​രി​യാ​ണ് ജൂ​ലി സൂ. ഇ​വ​രു​ടെ നി​യ​മ​നം അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ബൈ​ഡ​ന്‍റെ ക്യാ​ബി​ന​റ്റി​ൽ സ്ത്രീ​ക​ൾ​ക്കാ​യി​രി​ക്കും ഭൂ​രി​പ​ക്ഷം.

നാ​ഷ​ണ​ൽ ഹോ​ക്കി ലീ​ഗ് പ്ലേ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നാ​യ​ക സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ ലേ​ബ​ർ സെ​ക്ര​ട്ട​റി പ​ദം ഒ​ഴി​ഞ്ഞ മാ​ർ​ട്ടി വാ​ൽ​ഷി​ന് പ​ക​ര​ക്കാ​രി​യാ​യാ​ണ് ജൂ​ലി നി​യ​മി​ത​യാ​കു​ക. .മു​ൻ കാ​ലി​ഫോ​ർ​ണി​യ ലേ​ബ​ർ സെ​ക്ര​ട്ട​റി​യാ​യ ജൂ​ലി​യെ ലേ​ബ​ർ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി 2021 ജൂ​ലൈ​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. 20 വ​ർ​ഷ​ത്തി​നി​ടെ ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ ക്യാബ്നെ​റ്റ് സെ​ക്ര​ട്ട​റി​മാ​രി​ല്ലാ​ത്ത ആ​ദ്യ സ​ർ​ക്കാ​രാ​ണ് ബൈ​ഡ​ന്‍റേത്.

വാ​ൽ​ഷി​ന്‍റെ രാ​ജി പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ സൂ​വി​നെ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കാ​നു​ള്ള സ​മ്മ​ർ​ദ്ദം ബൈ​ഡ​ന് മേ​ൽ ഉ​ണ്ടാ​യി​രു​ന്നു. സ​ർ​വീ​സ് എം​പ്ലോ​യേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​യ​ൻ, നാ​ഷ​ണ​ൽ എ​ജു​ക്കേ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി പ്ര​മു​ഖ യൂ​ണി​യ​നു​ക​ൾ സൂ​വി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി. യു​എ​സ് കോ​ണ്‍​ഗ്ര​സി​ലെ ഏ​ഷ്യ​ൻ പ​സ​ഫി​ക് അ​മേ​രി​ക്ക​ൻ കോ​ക്ക​സും ബ്ലാ​ക്ക് കോ​ക്ക​സും ഏ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ ആ​ക്ഷ​ൻ ഫ​ണ്ടും ജൂ​ലി​ക്ക് പി​ന്നി​ൽ അ​ണി​നി​ര​ന്നു.

സെ​ന​റ്റ് ഹെ​ൽ​ത്ത്, എ​ഡ്യൂ​ക്കേ​ഷ​ൻ, ലേ​ബ​ർ, പെ​ൻ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്ന സു​വി​ന്‍റെ സ്ഥി​രീ​ക​രി​ക്കു​ന്ന ഹി​യ​റിം​ഗി​ൽ അ​ധ്യ​ക്ഷ​നാ​യ സെ​ന​റ്റ​ർ ബെ​ർ​ണി സാ​ൻ​ഡേ​ഴ്സ് തെ​ര​ഞ്ഞെ​ടു​പ്പി​നെ പ്ര​ശം​സി​ച്ചു. ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സാ​റ നെ​ൽ​സ​ണെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സാ​ൻ​ഡേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും സു​വി​ന് ത​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ​യു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി.

ജൂ​ലി സു ​മി​ക​ച്ച തൊ​ഴി​ൽ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്, "​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ഈ ​രാ​ജ്യ​ത്ത് ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​സ്ഥാ​നം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും അ​വ​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​