• Logo

Allied Publications

Americas
ഷിക്കാഗോ മേയർ തെരഞ്ഞെടുപ്പ്: ലൈറ്റ്ഫുട്ട് പുറത്തേക്ക്
Share
ഷിക്കാഗോ: ഷിക്കാഗോ സിറ്റിയുടെ ചരിത്രത്തെ മാറ്റിമറിച്ചുകൊണ്ട് ആദ്യമായി ഭരണത്തിലേറിയ ആഫ്രിക്കൻ അമേരിക്കൻ വംശജയായ മേയർ ലോറി ലൈറ്റ്ഫുട്ട് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് രണ്ടാമുഴം എന്ന സ്വപ്നം ബാക്കിവച്ചുകൊണ്ടു പുറത്തേക്ക്. വാശിയേറിയ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആർക്കും നിർദിഷ്ട അൻപത് ശതമാനം വോട്ട് ലഭിക്കാതെ വന്നതോടെ ആകെയുണ്ടായിരുന്ന ഒൻപത് സ്ഥാനാർഥികളിൽ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ച രണ്ടു പേർ ഏപ്രിലിൽ നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് യോഗ്യത നേടിയതോടെയാണ് ലോറി ലൈറ്റ് ഫൂട്ട് മേയർ തെരഞ്ഞെടുപ്പിൽ നിന്നും പുറത്തായത്.

ഷിക്കാഗോ സിറ്റിയുടെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന ഒരു മേയർ തെരഞ്ഞെടുപ്പിൽ പരാജയപെടുന്നത്. ഏപ്രിലിൽ 4 ന് നടത്തപെടുന്ന രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഷിക്കാഗോ സ്കൂൾ ചീഫ് ആയിരുന്ന പോൾ വാലസും കൂക്ക് കൗണ്ടി കമ്മീഷണർ ബ്രാണ്ടൻ ജോണ്‍സണും തമ്മിൽ മത്സരിക്കും. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഉണ്ടായ വർധനവും കോവിഡ് കാലത്തെ വിഷമങ്ങളും അവയിൽ നിന്നുള്ള സാവധാനമായുള്ള തിരിച്ചുവരവുമാണ് ലോറി ലൈറ്റ്ഫുട്ടിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

അമേരിക്കയിലെ തന്നെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന നഗരങ്ങളിൽ മുൻപന്തിയിലാണ് ഷിക്കാഗോയുടെ സ്ഥാനം. 2022 ൽ 695 പേരാണ് ഷിക്കാഗോയിൽ കൊല്ലപ്പെട്ടത്. ക്രൈം റേറ്റ് കുറക്കുക എന്ന പ്രഖ്യാപിത നയങ്ങളുമായാണ് വർഷങ്ങളിൽ തെരഞ്ഞെടുപ്പിൽ മേയർ സ്ഥാനാർഥികൾ എത്താറുള്ളത്. ഇത്തവണയും അതിന് മാറ്റമില്ല. പോൾ വാലസും ബ്രാണ്ടൻ ജോണ്‍സണും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ലോറി ലൈറ്റ്ഫുട്ടിന്‍റെ മുഖ്യ വിമർശകർ തന്നെയായിരുന്നു.

സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ൾ 28 മു​ത​ല്‍.
ന്യൂ​ജ​ഴ്‌​സി: സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ഫൊ​റോ​നാ ദേ​വാ​ല​ത്തി​ൽ ഭാ​ര​ത​ത്തി​ന്‍റെ അ​പ്പ​സ്‌​തോ​ല​നും ഇ​ട​വ​ക
ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി പോ​ലീ​സി​ന്‍റെ ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡ് സു​മോ​ദ് നെ​ല്ലി​ക്കാ​ലാ​യ്ക്ക്.
ഫി​ലാ​ഡ​ൽ​ഫി​യ: ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി പോ​ലീ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് അ​വാ​ർ​ഡി​ന് സു​മോ​ദ് തോ​മ​സ് നെ​ല്ലി​ക്കാ​ല അ​ർ​ഹ​നാ​യി.
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് സാ​ൻ അ​ന്‍റോ​ണി​യോ‌ പുതിയ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
സാ​ൻ അ​ന്‍റോ​ണി​യോ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് സാ​ൻ അ​ന്‍റോ​ണി​യോ 20242026 ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് ജെ​റി​ൻ കു​ര്യ​ൻ പ​ട​പ്പ​ൻ​മാ​ക്കി​ൽ, സെ
പ്ര​ശ​സ്ത ഇ​ന്ത്യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ അ​ര​വി​ന്ദ് മി​ത്ത​ൽ അ​ന്ത​രി​ച്ചു.
മാ​സ​ച്യു​സി​റ്റ്‌​സ്: മാ​സ​ച്യു​സി​റ്റ്‌​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി അ​ധ്യാ​പ​ക​നും ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ആ​ൻ​ഡ് കം​പ്യ