• Logo

Allied Publications

Europe
ഐഒസി രാഹുൽ ഗാന്ധിക്കു നൽകുന്ന സ്വീകരണത്തിനും പ്രവാസി സംഗമത്തിനും സുരക്ഷാ മാനദണ്ഡം കണക്കാക്കി വേദിക്കു മാറ്റം വരുത്തി
Share
ലണ്ടൻ: ഭാരത് ജോഡോ യാത്രയുടെ വൻ വിജയത്തിനുശേഷം യുകെയിലെത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യുകെയിലെ ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസിന്‍റെ പ്രവാസി സംഗമത്തിന്‍റെ രജിസ്ട്രേഷനിൽ ആവേശകരമായ പ്രതികരണമാണ് ഉള്ളതെന്ന് യുകെ ഐഒസി ഭാരവാഹികൾ പറഞ്ഞു. യുകെയിൽ താമസിക്കുന്ന പ്രവാസികളായ പരമാവധി കോണ്‍ഗ്രസ് പ്രവർത്തകർക്ക് പങ്കുചേരുവാൻ ഉതകുന്ന ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നു ഐഒസി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കമൽ ദലിവാൾ, കേരള ചാപ്റ്റർ പ്രസിഡന്‍റ് സുജു ഡാനിയേൽ എന്നിവർ അറിയിച്ചു.

പ്രവാസി സംഗമത്തിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായവർക്കു മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. അവർ ഫോട്ടോ ഐഡന്‍റിറ്റിയും കൊണ്ടുവരേണ്ടതാണ്.

രജിസ്ട്രേഷൻ നടപടികൾ തുടങ്ങി രണ്ടു ദിവസത്തിനകം തന്നെ ലഭിക്കുന്ന ആവേശകരമായ പ്രതികരണത്തിന്‍റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുവാനും, പരമാവധി ജനങ്ങൾക്ക് പങ്കുചേരുവാനായി അവസരം ഒരുക്കുന്നതിനുമാണ് സമ്മേളന വേദി മാറ്റിയത് എന്ന് ഐഒസി യുകെ കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ അറിയിച്ചു. ലണ്ടൻ മിഡിൽസെക്സിലെ ഹെസ്റ്റണ്‍ ഹൈഡ് ഹോട്ടലാണ് പുതിയ സമ്മേളന വേദിയാവുക എന്നും അജിത് അറിയിച്ചു.

മാർച്ച് 5 ഞായറാഴ്ച ഉച്ചക്ക് 1 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവാസി സമ്മേളനം നടക്കുക. നേരത്തെ രജിസ്ട്രേഷൻ വിജയകരമായി പൂർത്തീകരിച്ചവർ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ടതില്ലെന്ന് ഐഒസി ഭാരവാഹികൾ അറിയിച്ചു. ഇന്ത്യയിൽ നടത്തിയ ഭാരത് ജോഡോ യാത്രയുടെ വിജയം രാഹുൽ ഗാന്ധി ലണ്ടനിലെ സമ്മേളനത്തിൽ കോണ്‍ഗ്രസ് പ്രവർത്തകരായ പ്രവാസികളുമായി പങ്കുവയ്ക്കുമെന്നും സമ്മേളനത്തിൽ ഐഒസി ചെയർമാൻ സാം പിത്രോഡയടക്കമുള്ള നേതാക്കൾ അമേരിക്കയിൽ നിന്നും, ഇന്ത്യയിൽ നിന്നുമായി പങ്കെടുക്കുമെന്നും ഐഒസി യുകെ ഭാരവാഹികൾ അറിയിച്ചു.

രജിസ്ട്രേഷൻ ലിങ്ക്: https://londongreetsrg.rsvpify.com

കൂടുതൽ വിവരങ്ങൾക്ക്:
സുജു ഡാനിയേൽ: +447872129697
അശ്വതി നായർ: +447305815070 ,
അപ്പച്ചൻ കണ്ണഞ്ചിറ: +447737956977

സമ്മേളനം നടക്കുന്ന സ്ഥലത്തിന്‍റെ വിലാസം:
Heston Hyde Hotel, North Hyde Lane, Hounslow, Middlesex Post Code:TW5 0EP

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.