ഗ്ലോസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ 20ാം വാർഷിക ആഘോഷം കെങ്കേമമായി. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഗ്ലോസ്റ്ററിലെ ചർച്ച് ഡൗണ്‍ ഹാളിൽ തുടങ്ങിയ കലാ സന്ധ്യ എട്ടു മണിക്കൂറോളം നീണ്ടു. ഷോയുടെ മുഖ്യ ആകർഷണമായിരുന്ന പെജന്റ് ഷോയിൽ മികച്ച ദന്പതികളായി ഫോറസ്റ് ഓഫ് ഡീനിൽ നിന്നുള്ള ഷാരോണ്‍ അനിത ദന്പതികളെ തെരഞ്ഞെടുത്തു.
ഏഷ്യനെറ്റ് സ്റ്റാർ സിംഗ് ഫയിം വില്യം, ആന്റണി ജോണ്‍, ഡെൽസി നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത പരിപാടി ആസ്വാദകരുടെ ഹൃദയം കവർന്നു. ജിഎംഎയുടെ വെൽക്കം ഡാൻസ് ഏറെ ശ്രദ്ധേയമായി. ജിഎംഎ അംഗങ്ങൾക്ക് നൽകിയ മികച്ച വിരുന്നായി മാറി ഈ ദിവസം.
ജിഎംഎ സെക്രട്ടറി ദേവലാൽ സഹദേവൻ ഏവർക്കും സ്വാഗതം ആശംസിച്ചു. ജി എം എ പ്രസിഡന്റ് ജോ വിൽട്ടണ്‍ അധ്യക്ഷ പ്രസംഗം നടത്തി. ജിഎംഎയോട് നിങ്ങൾ കാണിക്കുന്ന സ്നേഹത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ട്രഷറർ മനോജ് വേണുഗോപാൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി . വൈസ് പ്രസിഡന്റ് സന്തോഷ് ലൂക്കോസ്, ജോയിന്റ് സെക്രട്ടറി സജി വർഗീസ്, ജോയിന്റ് ട്രഷറർ സ്റ്റീഫൻ അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ മികച്ച മുന്നൊരുക്കം നടത്തിയാണ് പരിപാടി വിജയകരമാക്കിയത്. ജിഎംഎയുടെ വിവിധ കാലഘട്ടങ്ങളിലുള്ള പ്രവർത്തന നേട്ടങ്ങൾ ആങ്കർമാരായ ബോബൻ ഇലവുങ്കലും അനില മഞ്ജിതും ഒരിക്കൽ കൂടി ഓർമിപ്പിച്ചു. പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്ന പേജന്റ് ഷോയിൽ ആറ് യങ് കപ്പിൾസ് ആണ് മത്സരിച്ചത്.
 ചുറുചുറക്കും മികച്ച സംസാര രീതിയിലും ചോദ്യോത്തര വേളയിലെ പെർഫോമൻസും കപ്പിൾസിന്റെ മത്സരം ആകർഷണീയമാക്കി. ഓർമ്മയിൽ സൂക്ഷിച്ചു നിൽക്കാവുന്ന ഒരുപിടി നല്ല മുഹൂർത്തങ്ങളാണ് പേജന്റ് ഷോയിൽ ഉണ്ടായിരുന്നത്. മൂന്ന് ഘട്ടങ്ങളായി നടന്ന പേജന്റ് ഷോ ഏവരുടെയും ഹൃദയം കീഴടക്കി. പേജന്റ് ഷോയുടെ മുഖ്യ കോർഡിനേറ്ററും അവതാരകനും ആയിരുന്ന റോബി മേക്കരയെ ജിഎംഎ പൊന്നാടയണിയിച് ആദരിച്ചു.ഷാരോണ്‍ അനിത ദന്പതികൾ പെജന്റ് ഷോയിൽ വിജയികളായി. വിജേഷ് രമ്യ ദന്പതികൾ റണ്ണറപ്പായും ജെയ്സണ്‍ മിൽഡ ദന്പതികൾ സെക്കന്റ് റണ്ണറപ്പുമായി. മികച്ച ഫോട്ടോജനിക് കപ്പിൾസ് ആയി ആർബട്ട് ശ്വേത ദന്പതികളും , മോസ്റ്റ് ഐ ഇൻടെറാക്ടിവ് കപ്പിളായി ലിനുരേഷ്മ്യൗാ , മോസ്റ്റ് സ്റ്റൈലിഷ് കപ്പിളായി സഫെയർ ജെസ്ന ദന്പതികളും തിരഞ്ഞെടുക്കപ്പെട്ടു. കലാഭവൻ നൈസ്, ദീപ നായർ,മോനി ഷിജോ എന്നിവർ ഫാഷൻ ഷോയുടെ വിധി കർത്താക്കളായിരുന്നു.
ജിഎംഎയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പ്രകാശനം ചെയ്ത ന്ധ തണൽ ന്ധ എന്ന മാഗസിൻ ജി എംഎയുടെ കഴിഞ്ഞ ഇരുപതു വർഷത്തെ ചരിത്രം ആലേഖനം ചെയ്തിരിക്കുന്നു. മാഗസിൻ എഡിറ്റർ ബിനു പീറ്റർ , യുക്മ നാഷണൽ പ്രസിഡന്റ് ഉൃ ബിജു പെരിങ്ങത്തറക്കു നൽകി കൊണ്ട് ഇരുപതാം വാർഷിക സുവനീർ പ്രകാശനം ചെയ്തു. മാഗസീനായി മികച്ച രീതിയിൽ പ്രവർത്തിച്ച ബിനുവിനെ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ അംഗങ്ങൾ അനുമോദിച്ചു. ജി എംഎ യുടെ പുതിയ ലോഗോയ്ക്ക് വേണ്ടിയുള്ള മത്സരത്തിൽ വിജയിയായ ജെയിംസ് മംഗലത്തിനെ സമ്മാനം നൽകി വേദിയിൽ ആദരിച്ചു. യുവത്വം തുളുന്പുന്ന ഏങഅ യുടെ പുതിയ ലോഗോയുടെ പ്രകാശനവും വേദിയിൽ നടന്നു. മറക്കാനാകാത്ത ഒരു ദിനം കൂടി അംഗങ്ങൾക്ക് സമ്മാനിക്കാൻ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന് സാധിച്ചു.
യുകെയിലെ പ്രമുഖ മോർട്ട്ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇൻഫിനിറ്റി മോർട്ട് ഗേജ് പരിപാടിയുടെ മുഖ്യസ്പോണ്സറായിരുന്നു. ലെജൻറ് സോളിസിറ്റേഴ്സ് , പ്രൈം കെയർ , പോൾ ജോണ്‍ സോളി സിറ്റേഴ്സ് , ട്യൂട്ടേർസ് വാലി, ടൂർ ഡിസൈനേർസ്, ബഡ്ജൻസ്, ച ഖ ഗ്യാസ് ആൻറ് ഹീറ്റിംഗ്, മുത്തൂറ്റ് ഫിനാൻസ് , തുടങ്ങിയവർ സ്പോണ്‍സേഴ്സായിരുന്നു. ഏഹീൗരലെലേൃവെശൃലബ2023ളലയ28.ഷുഴ
|