• Logo

Allied Publications

Americas
എക്യുമെനിക്കൽ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ ലോകപ്രാർഥനാ ദിനം
Share
ഫിലഡൽഫിയ ∙എക്യുമെനിക്കൽ ഫെലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ ലോകപ്രാർഥനാദിനം മാർച്ച് നാലിനു ശനിയാഴ്ച രാവിലെ ഒന്പതു മുതൽ ഉച്ചക്ക് ഒന്നു വരെ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ (1009, UNRUH AVE, PHILADELPHIA, PA, 19111) നടത്തും.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു പ്രവർത്തിച്ചു വരുന്ന എക്യുമെനിക്കൽ ഫെലോഷിപ്പിന്‍റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നായി ലോക പ്രാർഥനാ ദിനത്തിന്‍റെ ഈ വർഷത്തെ ചിന്താവിഷയം ഞാൻ നിങ്ങളുടെ വിശ്വാസത്തെ കുറിച്ച് കേട്ടിരിക്കുന്നു.

(Ephesians 1:1519) ലോകത്തിലെ 170 ൽ പരം രാജ്യങ്ങളിൽ ക്രിസ്തീയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തിരഞ്ഞെടുത്ത് ആ രാജ്യത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർഥിക്കാൻ മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർഥനാദിനമായി ആചരിച്ചു വരുന്നതാണ്. ലോകപ്രാർഥനാദിനം തായ്‍വാനിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായിട്ടാണ് ഈ വർഷത്തെ പ്രാർഥനാദിനം ആചരിക്കുന്നത്.

വി. വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കി വേദശാസ്ത്രത്തിൽ അഗാതമായ പാണ്ഡിത്യവും അതിലും ഉപരി ലളിതമായ ഭാഷയിലൂടെ സുവിശേഷ പ്രഘോഷണം നടത്തുവാൻ പ്രത്യേകം കഴിവുമുള്ള സുപ്രസിദ്ധ ക്രിസ്തീയ പ്രാസംഗികയുമായ സീനാ മാത്യുവാണ് മുഖ്യ പ്രാസംഗിക വിവിധ ദേവാലയങ്ങളിൽ നിന്നും വരുന്നവർ ഗാനാലാപനങ്ങളിലൂടെയും വ്യത്യസ്തമായ സ്കിറ്റുകളിലൂടെയും നൃത്തങ്ങളിലൂടെയും മുഖ്യ ചിന്താവിഷയത്തെ അധികരിച്ചുള്ള വിവിധ കലാസൃഷ്ടികൾ കുട്ടികളും മുതിർന്നവരും വേദിയിൽ അവതരിപ്പിക്കുന്നതാണ് എക്യുമെനിക്കൽ ഗായകസംഘം തോമസ് ഏബ്രഹാം (ബിജു) നേതൃത്വത്തിൽ ലോക പ്രാർഥനാദിനത്തിൽ ഗാനശുശ്രൂഷകൾ ആലപിക്കുന്നതായിരിക്കും.

റവ. ഫാ. എം. കെ. കുറിയാക്കോസ് (ചെയർമാൻ), റവ. ഫാ. എൽദോസ്, കെ. പി.(കോ ചെയർമാൻ), റവ. ഫാ. ജേക്കബ് ജോൺ(റിലിജിയസ് കോഡിനേറ്റർ), കെവിൻ വർഗീസ് (സെക്രട്ടറി), റോജിഷ് സാമുവേൽ (ട്രഷറാർ), അബിൻ സെബാസ്റ്റ്യൻ(ജോ. സെക്രട്ടറി), സെലിൻ ഓലിക്കൽ (കോഡിനേറ്റർ, വിമൻസ് ഫോറം), എബിൻ ബാബു(പ്രോഗ്രാം), തോമസ്കുട്ടി വർഗീസ്(ചാരിറ്റി), ഷാജി മിറ്റത്താനി (സുവനീർ), ജീമോൻ ജോർജ് (പിആർഒ), നിർമ്മലാ ഏബ്രഹാം, സുമാ ചാക്കോ, ലിസി തോമസ്, ഷൈലാ രാജൻ, ഷീലാ ജോർജ്, സൂസൻ സാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളും നിരവധി വൈദീകരുടെയും വനിതാ പ്രതിനിധികളുടെയും സഹകരണത്തിലും ലോക പ്രാർത്ഥനാദിനം വൻ വിജയമാക്കിത്തീർക്കുവാനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നതായും കൂടാതെ ഫിലഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായും എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ പത്രകുറിപ്പിൽ അറിയിക്കുകയുണ്ടായി.

സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ൺ​ഫ​റ​ൻ​സ് ഒ​ൻ​പ​ത് വ​രെ ടെ​ക്സ​സി​ൽ.
ടെ​ക്സ​സ്: സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ഡെ​ന്‍റ​ൺ ക്യാ​മ്പിൽ നട​ക്കും.
യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ.
വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 22ന് ​അ​മേ​രി​ക്ക​യി​ലെ​ത്തും.
ദേ​വ് ഷാ​യ്ക്ക് സ്പെ​ല്ലിം​ഗ് ബീ ​കി​രീ​ടം.
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 14കാ​ര​നാ​യ ദേ​വ് ഷാ​യ്ക്ക് മി
വാ​ഷിം​ഗ്ട​ണി​ൽ മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ചൈ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്
ക​ലാ​വേ​ദി ഗാ​ന​സ​ന്ധ്യ​ ശ​നി​യാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​