• Logo

Allied Publications

Middle East & Gulf
നവയുഗം അൽഹസയിൽ റിയാസ് റഹിം അനുസ്മരണം സംഘടിപ്പിച്ചു
Share
അൽഹസ: അവധിക്ക് നാട്ടിലെത്തിയപ്പോൾ ഹൃദയാഘാതം മൂലം മരണമടഞ്ഞ നവയുഗം ശോഭ യൂണിറ്റ് അംഗവും, സാമൂഹ്യപ്രവർത്തകനുമായ റിയാസ് റഹിമിന്‍റെ ഓർമ്മയ്ക്കായി, നവയുഗം സാംസ്ക്കാരികവേദി അൽഹസ മേഖല കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

അൽഹസാ ശോഭയിൽ വച്ച് നവയുഗം മേഖല രക്ഷാധികാരി സുശീൽകുമാറിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ, നവയുഗം പ്രവർത്തകർ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള നൂറുകണക്കിന് ആൾക്കാർ പങ്കെടുത്തു.

നവയുഗം ശോഭാ യൂണിറ്റ് സെക്രട്ടറി സ. നിസാർ പത്തനാപുരം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

നവയുഗം കേന്ദ്ര രക്ഷാധികാരി സ. ഷാജിമതിലകം മുഖ്യഅനുസ്‌മരണ പ്രഭാഷണം നടത്തി. വളരെയേറെ മനുഷ്യ സ്നേഹിയായ, മത, വർഗ്ഗ വ്യത്യാസങ്ങൾ നോക്കാതെ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയ, ഒരു ചെറുപ്പക്കാരനായിരുന്നു റിയാസ് റഹിം എന്നും, അദ്ദേഹം ചെയ്ത നന്മകളിലൂടെ എന്നും പ്രവാസികളുടെ മനസ്സിൽ ഉണ്ടാകുമെന്നും ഷാജി മതിലകം പ്രഭാഷണത്തിൽ പറഞ്ഞു.

ചന്ദ്രശേഖരൻ മാവൂർ (നവോദയ), പ്രസാദ് കരുനാഗപ്പള്ളി (ഒഐസിസി), നവയുഗം കേന്ദ്രകമ്മറ്റി ജോയിന്റ് സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ലത്തീഫ് മൈനാഗപ്പള്ളി, കേന്ദ്ര കമ്മറ്റി ട്രഷറർ സാജൻ കണിയാപുരം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പദ്മനാഭൻ മണിക്കുട്ടൻ, ഗോപകുമാർ അമ്പലപ്പുഴ, സജീഷ് പട്ടാഴി, മിനി ഷാജി, നവയുഗം അൽഹസ്സ മേഖല ആക്ടിംങ്ങ് പ്രസിഡന്റ് ഷമിൽ നല്ലിക്കോട്, ഷുക്കേക്ക് യൂണിറ്റ് ആക്റ്റിംങ്ങ് സെക്രട്ടറി ബക്കർ, കൊളബിയ യൂണിറ്റ് സെക്രട്ടറി അൻസാരി, ഹുഫൂഫ് യൂണീറ്റ് സെക്രട്ടറി ഷിഹാബ് എന്നിവർ റിയാസിനെ അനുസ്മരിച്ച് സംസാരിച്ചു..

യോഗത്തിൽ നവയുഗം അൽഹസ്സ മേഖല സെക്രട്ടറി ഉണ്ണി മാധവം സ്വാഗതവും, മേഖലാ ജോ.സെക്രട്ടറി വേലൂ രാജൻ നന്ദിയും പറഞ്ഞു.

നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ ശോഭ യൂണിറ്റ് സജീവപ്രവർത്തകനായ കൊല്ലം കരുനാഗപ്പള്ളിയിലെ വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള വടക്കതിൽ റിയാസ് റഹിം (43 വയസ്സ്) ഫെബ്രുവരി 13 നാണ് വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി മരണമടഞ്ഞത്.

കെ​പി​എ ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ബു​ദൈ​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ബ​ഹ​റി​നി​ലെ ബു​ദൈ​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ
ഇ​ബ്ര​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​ഘോ​ഷ​രാ​വ് സ​മ്മാ​നി​ച്ച് കൈ​ര​ളി ഓ​ണ​നി​ലാ​വ്.
മ​സ്ക​റ്റ്: പ്ര​ള​യ​വും പേ​മാ​രി​യും മ​ഹാ​വ്യാ​ധി​യു​മെ​ല്ലാം സൃ​ഷ്‌​ടി​ച്ച പ്ര​തി​സ​ന്ധി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് 22നു ​ഉ​ച
മ​ല​യാ​ളം മി​ഷ​ൻ സു​ഗ​ത​ഞ്ജ​ലി കാ​വ്യാ​ലാ​പ​ന മ​ത്സ​രം: ഒ​മാ​നി​ൽ നി​ന്ന് മൂ​ന്ന് കു​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
മ​സ്ക​റ്റ്: മ​ല​യാ​ളം മി​ഷ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സു​ഗ​ത​ഞ്ജ​ലി 2023 വാ​ർ​ഷി​ക കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ലി​ലേ​ക്ക് ഒ​മാ​ൻ
കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ മി​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ന​ബി​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​നം വ്യാ​ഴം,
"കൊ​യ്ത്തു​ത്സ​വം' ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അൽ ഐൻ: യുഎഇയിലെ അൽ ഐൻ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ‌​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ കൊ​യ്ത്തു​ത്