• Logo

Allied Publications

Americas
ചൈനയുടെ യുക്രെയ്ൻ സമാധാന നിർദ്ദേശം ലോക ശ്രദ്ധ തിരിചു വിടാനുള്ള ശ്രമമെന്നു യുഎസ്
Share
വാഷിംഗ്‌ടൺ ഡി സി: യുക്രെയ്ൻ റഷ്യ സംഘർഷം ഒരു വർഷം പിന്നിടുന്ന സന്ദർഭത്തിൽ ബെയ്ജിംഗിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉക്രെയ്ൻ റഷ്യൻ സമാധാന നിർദ്ദേശത്തെ യുഎസ് ഉദ്യോഗസ്ഥർ തള്ളികളഞ്ഞു . റഷ്യക്ക് മാരകായുധങ്ങൾ വിതരണം ചെയ്യുന്ന ചൈനയുടെ ഭീഷണിഗൗരവമുള്ളതാണെന്നു ലോക രാഷ്ട്രങ്ങൾക്കു യുഎസ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ചൈനയുടെ "യുക്രെയ്ൻ പ്രതിസന്ധിയുടെ രാഷ്ട്രീയ പരിഹാരത്തെക്കുറിച്ചുള്ള നിർദേശങ്ങൾ "പരമാധികാരം', "വിരോധം അവസാനിപ്പിക്കുക', "സമാധാന ചർച്ചകൾ പുനരാരംഭിക്കുക' എന്നിവയ്ക്ക് അവ്യക്തമായ പിന്തുണ മാത്രമാണ് ഉറപ്പുനൽകുന്നതെന്നു യുഎസ് ആരോപിച്ചു .

ചൈന റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനു നൽകുന്ന പിന്തുണയിൽ നിന്ന് ലോക ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുവെന്നു യുഎസ്സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ വെള്ളിയാഴ്ച വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വശത്ത് സ്വയം നിഷ്പക്ഷവും സമാധാന നിർദേശങ്ങളും പരസ്യമായി അവതരിപ്പിക്കാൻ ചൈന ശ്രമിക്കുമ്പോൾ തന്നെ , യുദ്ധത്തെക്കുറിച്ചുള്ള റഷ്യയുടെ തെറ്റായ നയങ്ങളെ ക്കുറിച്ചും സംസാരിക്കുന്നു,” വെടിനിർത്തൽ പ്രഖാപിക്കുന്നതിനു “ചൈന മുന്നോട്ടുവെച്ച 12 നിർദേശങ്ങളിൽ .ഉക്രൈൻ പരമാധികാരത്തെക്കുറിച്ച് അവർ പറയുന്നത് ഗൗരവമുള്ളവരാണെങ്കിൽ, ഈ യുദ്ധം നാളെ അവസാനിക്കും.ബ്ലിങ്കൻ പറഞ്ഞു.

“എല്ലാ രാഷ്ട്രങ്ങളുടെയും പരമാധികാരത്തെ മാനിക്കുകയെന്നതാണ് ആദ്യമായി ചെയ്യണ്ടത് എന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെ ആദ്യ പ്രതികരണം... ഇത് പുടിൻ നടത്തിയ തിരഞ്ഞെടുപ്പിന്റെ യുദ്ധമായിരുന്നു,” സള്ളിവൻ വ്യാഴാഴ്ച വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.

"സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിന് ആവശ്യമായ " ചൈനീസ് പരമാധികാര നേതാവ് ഷി ജിൻപിംഗിൽ നിന്നുള്ള "പ്രധാന നിർദ്ദേശങ്ങൾ" പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ വാങ് യി കഴിഞ്ഞ ആഴ്ചയിൽ പറഞ്ഞിരുന്നു. യുക്രെയ്‌നെതിരെ ഉപയോഗിക്കുന്നതിന് മോസ്‌കോയ്ക്ക് മാരകമായ ആയുധങ്ങൾ നൽകുന്നത് ചൈന പരിഗണിക്കുന്നതായി ഈ ആഴ്ച ബ്ലിങ്കെൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ നിർദ്ദേശം.

ലോ​ക കേ​ര​ള സ​ഭാ ന്യൂ​യോ​ർ​ക്ക് സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​കു​ന്നു.
ന്യൂയോർക്ക്: ലോ​ക കേ​ര​ള സ​ഭാ അ​മേ​രി​ക്ക​ൻ മേ​ഖ​ലാ സ​മ്മേ​ന​ത്തി​ലേ​ക്കു​ള്ള പ്ര​തി​നി​ധി ലി​സ്റ്റ് പൂ​ർ​ത്തി​യാ​യി വ​രു​ന്നു.
വ​ള​ർ​ത്ത​മ്മ കാ​റി​ൽ മ​റ​ന്ന കുഞ്ഞിന് ദാ​രു​ണാ​ന്ത്യം.
വാ​ഷിം​ഗ്ട​ൺ: വ​ള​ർ​ത്ത​മ്മ മ​റ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന് ഒ​മ്പ​ത് മ​ണി​ക്കൂ​റോ​ളം കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ഒ​രു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്
ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന വി​വാ​ദ​ത്തെ തു​ട​ർ​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ഡോ.
ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് തി​രി​തെ​ളി​ഞ്ഞു.
വാ​ഷിം​ഗ്ട​ൺ: ശി​വ​ഗി​രി ആ​ശ്ര​മം ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്കയ്ക്ക് വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ തി​രി​തെ​ളി​ഞ്ഞു.
കാ​മു​കി​യു​ടെ പ്രേ​ര​ണ​യെ തു​ട​ർ​ന്ന് യു​വ​തി​യെ കൊ​ല​പ്പെ​ടുത്തി.
ഡാ​ള​സ്: കാ​മു​കി​യു​ടെ പ്രേ​ര​ണ​യി​ൽ യുവതിയെ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് ഇ​രു​വ​ർ​ക്കു​മെ​തി​രെ പോലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി