• Logo

Allied Publications

Americas
ഫൊക്കാന ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ.അജു ഉമ്മന്‍ മത്സരിക്കുന്നു
Share
ന്യുയോര്‍ക്ക് : കേരളത്തിലും അമേരിക്കന്‍ മലയാളികള്‍ക്കിടയിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. അജു ഉമ്മന്‍ ഫൊക്കാനയുടെ 2024 2026 തെരഞ്ഞെടുപ്പില്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂയോര്‍ക്കില്‍ നിന്നും മത്സരിക്കുന്നു.

കേരളത്തില്‍ ബാലജനസഖ്യത്തിന്‍റെ കൊട്ടാരക്കര യൂണിയന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിക്കുകയും പിന്നീട് അമേരിക്കയില്‍ എത്തിയ അജു ഉമ്മന്‍ നോര്‍ത്ത് അമേരിക്കയിലുള്ള അഖിലകേരള ബാലജനസഖ്യത്തിന്‍റെ മുൻക്കാല ലീഡേഴ്‌സ് ഫോറത്തിന്‍റെ സെക്രട്ടറിയാവുകയും അതോടൊപ്പം തന്റെ വിവിധ മേഖലയിലുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായി.

ലോംഗ് ഐലന്‍റ് മലയാളി അസോസിയേഷന്‍, ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ എന്നീ സംഘടനകളിലെ സജീവപ്രവര്‍ത്തനങ്ങൾ മൂലം ട്രൈസ്റ്റേറ്റ് മലയാളി കമ്മ്യൂണിറ്റിയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും കഴിഞ്ഞു. 

ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാര്‍ഡിയോ റെസ്പിറ്റോറിയിലും, ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനിലും ബിരുദവും, റോയല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കിയ ഡോ. അജു ഉമ്മന്‍ ഗ്ലെൻകേവിലുള്ള നോര്‍ത്ത് വെല്‍ ഹെല്‍ത്ത് സിസ്റ്റം ഹോസ്പിറ്റല്‍ സേവനം അനുഷ്ഠിക്കുന്നു. ഡോ. ജാസ്മിന്‍ ഉമ്മന്‍ ഭാര്യയും, ജെറിന്‍, ജിതിന്‍, ജെബിന്‍ എന്നിവർ മക്കളുമാണ്.

നിലവില്‍ 20222024 വർഷത്തെ ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റി അംഗമായി പ്രവർത്തിക്കുന്നു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.