• Logo

Allied Publications

Americas
രണ്ടു പതിറ്റാണ്ട് ജയിലിൽ കഴിഞ്ഞയാളെ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ചു
Share
ഡിട്രോയിറ്റ് : വേട്ടക്കാരായ രണ്ടുപേരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചയാളെ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിട്ടയക്കാൻ കോടതി ഉത്തരവിട്ടു. കോൾഡ് വാട്ടറിലെ ജയിലിൽ നിന്നും ഇയാൾ ഫെബ്രുവരി 25 ന് പുറത്തിറങ്ങി.

ജെഫ് ടൈറ്റസിനെ 1990 ൽ നടന്ന ഇരട്ട കൊലപാതകത്തിന്‍റെ പേരിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജെഫ് വെറ്റ്സിന്റെ വസ്തുവിന് സമീപം ഡഗ് എസ്റ്റേറ്റ്സ്, ജിം ബെന്നറ്റ് എന്നീ രണ്ടു വേട്ടക്കാരാണ് വെടിയേറ്റു മരിച്ചത്. ഈ കേസ്സിൽ 12 വർഷങ്ങൾക്കുശേഷമാണ് ജെഫിനെതിരെ കേസെടുത്തത്. 

എന്നാൽ ഈ സംഭവം നടക്കുമ്പോൾ ജെഫ് 27 മൈൽ അകലെ ഒരു സ്ഥലത്ത് മാനിനെ വേട്ടയാടുകയായിരുന്നു എന്നാണ് കോടതിയിൽ വാദിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല. ജെഫിനെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയുമായിരുന്നു.

ഇതേ സമയം ഒഹായോയിൽ 5 പേരെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു പ്രതിയെ അറസ്റ്റു ചെയ്ത് ജയിലിലടച്ചിരുന്നു. ഇയാൾക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ജയിലിൽ വച്ച് 1990 ൽ താനാണ് രണ്ടു വേട്ടക്കാരെയും കൊലപ്പെടുത്തിയതെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. 2011 ൽ ഇയാൾ മരിച്ചു. 2012 ൽ കേസ് വീണ്ടും വിചാരണ നടത്തി. ഒടുവിൽ ജെഫിനെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി, ഇദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.