• Logo

Allied Publications

Europe
ഈസ്റ്റ്ഹാം ശ്രീമുരുകൻ ക്ഷേത്രത്തിൽ മാർച്ച് 7 നു ആറ്റുകാൽ പൊങ്കാല
Share
ലണ്ടൻ: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിൽ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീമുരുകൻ ക്ഷേത്രസന്നിധിയിൽ മാർച്ച് ഏഴിനു ചൊവ്വാഴ്ച ആറ്റുകാൽ പൊങ്കാല അർപ്പിക്കുവാൻ വീണ്ടും
അവസരം ഒരുങ്ങുന്നു.

ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യസാംസ്കാരിക സംഘടനയായ ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ്‌വർക്ക് (BAWN) നേതൃത്വം, ലണ്ടനിലെ ആറ്റുകാൽ ഭഗവതി ഭക്തജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇത് തുടർച്ചയായ പതിനാറാമത്തെ അവസരമാണ് ഒരുങ്ങുന്നത്. മാർച്ച് 7 നു ചൊവ്വാഴ്ച രാവിലെ ഒമ്പതിനു ശ്രീ മുരുകൻ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്.

നൂറുകണക്കിന് ആറ്റുകാൽ ഭഗവതി ഭക്തർ ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നും ന്യുഹാമിലെ ശ്രീ മുരുകൻ ക്ഷേത്രത്തിൽ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്. മഞ്ഞും, കൊടും തണുപ്പും അടക്കം പ്രതികൂല സാഹചര്യങ്ങളിൽ പോലും വലിയ ഭക്തജന പങ്കാളിത്തം ഉണ്ടാവാറുണ്ടെന്നു സംഘാടകർ അറിയിച്ചു.

നിരവധിയായ അനുഗ്രഹങ്ങൾക്കും,അനുഭവ സാക്ഷ്യങ്ങൾക്കു വർഷംതോറും ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് നാന്ദി കുറിച്ച് നേതൃത്വം നൽകി പോരുന്നത്.
 
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് കാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
 
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഓമന ഗംഗാധരൻ 07766822360, ശ്രീമുരുകൻ ക്ഷേത്രം 02084788433

സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു.
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു.
നാ​റ്റോ​യി​ൽ പൂ​ർ​ണ അം​ഗ​ത്വ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന: സ്വീ​ഡ​ൻ.
ടോ​ക്കി​യോ: നാ​റ്റോ സ​ഖ്യ​ത്തി​ൽ പൂ​ർ​ണ അം​ഗ​ത്വ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ൽ ജോ​ൺ​സ​ൻ പ​റ​ഞ്ഞു.
ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു.
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.
എം​എം​എ ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 25ന്.
ഓ​ക്ക്‌​വു​ഡ്: എം​എം​എ ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മൂ​ന്നാം സീ​സ​ൺ ജൂ​ൺ 25ന് ​മെ​യ്ഡ് സ്റ്റോ​ണി​ൽ ന​ട​ക്കും.