ബര്‍ലിന്‍: യുക്രെയ്ന്‍ അതിര്‍ത്തിയില്‍ മാസങ്ങള്‍ നീണ്ട സൈനിക അഭ്യാസത്തിനു ശേഷം 2022 ഫെബ്രുവരി 24നായിരുന്നു റഷ്യന്‍ സൈന്യം യുക്രെയ്നില്‍ അധിനിവേശം തുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ 43,000 പേര്‍ മരിക്കുകയും 57,000 പേര്‍ക്കു പരിക്കേല്‍ക്കുകയും 15,000 പേരെ കാണാതാവുകയും ചെയ്തു. ഏതാണ്ട് 35 ലക്ഷം കോടി ഡോളറിന്‍റെ നാശനഷ്ടങ്ങളാണ് യുദ്ധകൊണ്ടു സംഭവിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ കാലം നീണ്ട യുദ്ധം എന്നു മാത്രമല്ല ലോകത്തിന്‍റെ, യൂറോപ്പിന്‍റെ സമ്പദ് വ്യവസ്ഥയുടെ അടിത്തറയിളക്കി. ജര്‍മനിയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്യാസ് ക്ഷാമത്തിലും, ഇന്ധന വിലവര്‍ധനയിലും ഭക്ഷ്യക്ഷാമത്തിലും വിലക്കയറ്റത്തിലും പൊറുതി മുട്ടിയിരിക്കയാണ്.
അതേസമയം നാറ്റോയുടെയും ജര്‍മനിയുള്‍പ്പെടുന്ന പാശ്ചാത്യ രാജ്യങ്ങളുടെയും അമേരിക്കയുടെയും സഹായത്തോടെ ഒരു വര്‍ഷമായി യുക്രെയ്ന്‍ ശക്തമായ ചെറുപ്പുനില്‍പ്പു തുടരുകയാണ്. ചൈനയുടെ പിന്‍ബലത്തോടെ ആക്രമണം കൂടുതല്‍ കടുപ്പിക്കാനാണു റഷ്യ ഇപ്പോള്‍ ഒരുങ്ങുന്നത്.
എന്നാല്‍ അടിക്ക് തിരിച്ചടി നല്‍കുമെന്നാണ് സെലന്‍സ്കിയുടെ പ്രഖ്യാപനം. യുക്രെയ്നില്‍ നിന്ന് പലായനം ചെയ്തവരില്‍ 1,1 മില്യന്‍ അഭയാര്‍ത്ഥികളാണ് ജര്‍മനിയില്‍ എത്തിയത്. ഒന്നാം വാര്‍ഷികത്തില്‍ യുക്രെയ്ന്‍ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
യുദ്ധസ്മരണികയായി നോട്ട്
റഷ്യന്‍ അധിനിവേശത്തിന്‍റെ ഒന്നാം വര്‍ഷികത്തില്‍ യുക്രെയ്ന്‍ കേന്ദ്രബാങ്ക് സ്മരണികയായി 20 റിവ്നിയ നോട്ട് പുറത്തിറക്കി. യുക്രെയ്ന്‍ പതാകയേന്തിയ മൂന്നു സൈനികരുടെ ചിത്രമാണു നോട്ടിന്‍റെ ഒരുവശത്ത് ആലേഖനം ചെയ്തിരിക്കുന്നത്. റഷ്യയുടെ യുദ്ധക്കുറ്റങ്ങളെ സൂചിപ്പിച്ച് ബന്ധിച്ചിരിക്കുന്ന കൈകളാണു മറുവശത്തുള്ളത്.
യുഎന്നില്‍ പ്രമേയം പാസായി
യുൈ്രകന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎന്‍ അംഗങ്ങള്‍ അംഗീകരിച്ചു. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന്‍റെ ഒരു വര്‍ഷം തികയുന്നതിന്‍റെ തലേന്ന്, യുഎന്‍ അംഗ രാജ്യങ്ങളില്‍ ഏകദേശം മുക്കാല്‍ ഭാഗവും "നീതിയും ശാശ്വതവുമായ" സമാധാനം ആവശ്യപ്പെടുന്ന പ്രമേയത്തെ അംഗീകരിച്ചു.
ചൈനയും ഇന്ത്യയുമാണ് പ്രധാനമായും വിട്ടുനിന്നത്. യുക്രെയിനില്‍ എത്രയും വേഗം സമാധാനം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജര്‍മ്മനി മുന്നോട്ട് വച്ച പ്രമേയത്തിന് അനുകൂലമായി യുഎന്‍ ജനറല്‍ അസംബ്ളി അംഗങ്ങള്‍ വ്യാഴാഴ്ചയാണ് വോട്ട് ചെയ്തത്.
മൊത്തം 141 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. റഷ്യ, ബെലാറുസ്, ഉത്തര കൊറിയ, സിറിയ, മാലി, എറിത്രിയ, നിക്കരാഗ്വ എന്നീ ഏഴു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.അതേസമയം, 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, ശ്രീലങ്ക, ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും ഭൂരിഭാഗവും വിട്ടുനിന്നവരില്‍ ഉള്‍പ്പെടുന്നു.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട മുന്‍ ജനറല്‍ അസംബ്ളി വോട്ടുകള്‍ക്ക് സമാനമായിരുന്നു പിന്തുണയുടെ തോത്. മാലിയും എറിത്രിയയും പ്രമേയത്തിനെതിരെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനിന്നു; അവസാനമായി ഇന്ത്യയുടെ വോട്ട് മറിച്ചിടുമെന്ന പാശ്ചാത്യ പ്രതീക്ഷകള്‍ അസ്ഥാനത്തായി. യുദ്ധക്കുറ്റം ചെയ്ത കുറ്റവാളികള്‍ അന്താരാഷ്ട്ര പ്രോസിക്യൂഷന്‍ നേരിടണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ജര്‍മ്മന്‍ വിദേശകാര്യമന്ത്രി അന്നലീനെ ബെയര്‍ബോക്ക് ആണ് പ്രമേയം അവതരിപ്പിച്ചത്. ജര്‍മനിയ്ക്ക് ഒരു സമാധാന പദ്ധതിയുണ്ട്, യുഎന്നില്‍ വ്യാഴാഴ്ച രാവിലെ നടന്ന സംവാദ സെഷനില്‍ ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്കായിരുന്നു അവസാന സ്പീക്കര്‍.
റഷ്യന്‍ ഫെഡറേഷന്‍ അന്താരാഷ്ട്ര അംഗീകൃത അതിര്‍ത്തികള്‍ക്കുള്ളിലെ ഉക്രെയ്നിലെ എല്ലാ സൈനിക സേനകളെയും ഉടനടി പൂര്‍ണ്ണമായും നിരുപാധികമായും പിന്‍വലിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയും ശത്രുത അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.പ്രമേയം സമാധാനം അല്ലെങ്കില്‍ സമാധാന ചര്‍ച്ചകള്‍ എങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നല്‍കുന്നില്ല, അംഗരാജ്യങ്ങളിലൂടെയും അന്താരാഷ്ട്ര സംഘടനകളിലൂടെയും അവരുടെ ശ്രമങ്ങള്‍ ഇരട്ടിക്കുന്നു എന്ന് ചുരുക്കം.
|