• Logo

Allied Publications

Americas
ഫ്‌ളോറിഡയില്‍ സ്ത്രീയെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Share
തൽഹാസി (ഫ്ലോറിഡ) ∙ കാർ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ ഫെയെ വൻ (44) എന്ന സ്ത്രീയെ 20ലേറെ തവണ കുത്തി കൊലപ്പെടുത്തിയ പ്രതി ഡൊണൾഡ് ഡിൽബെക്കിന്‍റെ (59) വധശിക്ഷ വ്യാഴാഴ്ച തൽഹാസിയിൽ നടപ്പാക്കി. നാലു വർഷത്തിനുശേഷവും ഈ വർഷം ആദ്യമായും ഫ്ലോറിഡയിൽ നടപ്പാക്കുന്ന വധശിക്ഷയാണിത്.

15–ാം വയസിൽ ഇന്ത്യാനയിൽ വച്ചു റേഡിയോ മോഷ്ടിച്ചു രക്ഷപ്പെട്ട ഡൊണാൾഡിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ലി കൗണ്ടി ഡെപ്യൂട്ടിയെ കീഴ്പ്പെടുത്തി തോക്ക് തട്ടിയെടുത്ത് നിറയൊഴിച്ചു കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു ഇയാൾ. 1979 മുതൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്നിരുന്ന പ്രതി, 1990 ജയിലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. 

തുടർന്ന് ഒരു കത്തി വാങ്ങി നേരെ തലസ്ഥാനമായ തൽഹാസിയിലെത്തി. അവിടെ ഒരു കാർ പാർക്കിങ്ങ് ലോട്ടിൽ കാറിൽ ഇരിക്കുകയായിരുന്ന ഫെയെ വനോടു വാഹനമെടുക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ ഹോൺ മുഴക്കി കാർ മുന്നോട്ടു എടുത്ത ഫെയ്‍വയെ ഇരുപതിലേറെ തവണ ക്രൂരമായി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിലാണ് പ്രതിക്കു വധശിക്ഷ വിധിച്ചത്. 

‘ഞാൻ ആളുകളെ വേദനിപ്പിച്ചിട്ടുണ്ട്. എന്‍റെ ജീവിതം കുഴപ്പം നിറഞ്ഞതായിരുന്നു’– മരണത്തിനു മുൻപ് അവസാനമായി ഡൊണാൾഡ് പറഞ്ഞു. മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു അഞ്ചു മിനിറ്റിനുള്ളിൽ മരണം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട ഫെയെവയുടെ കുടുംബാംഗങ്ങൾ ഫ്ലോറിഡാ ഗവർണർ ഡി സാന്‍റിസിനു നന്ദി രേഖപ്പെടുത്തി. മാതാവിനെ തങ്ങളിൽ നിന്നും തട്ടിയെടുത്ത പ്രതിക്ക് അർഹിക്കുന്ന ശിക്ഷയാണ് ലഭിച്ചതെന്നും അവർ പറഞ്ഞു.

സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ൺ​ഫ​റ​ൻ​സ് ഒ​ൻ​പ​ത് വ​രെ ടെ​ക്സ​സി​ൽ.
ടെ​ക്സ​സ്: സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ഡെ​ന്‍റ​ൺ ക്യാ​മ്പിൽ നട​ക്കും.
യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ.
വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 22ന് ​അ​മേ​രി​ക്ക​യി​ലെ​ത്തും.
ദേ​വ് ഷാ​യ്ക്ക് സ്പെ​ല്ലിം​ഗ് ബീ ​കി​രീ​ടം.
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 14കാ​ര​നാ​യ ദേ​വ് ഷാ​യ്ക്ക് മി
വാ​ഷിം​ഗ്ട​ണി​ൽ മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ചൈ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്
ക​ലാ​വേ​ദി ഗാ​ന​സ​ന്ധ്യ​ ശ​നി​യാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​