• Logo

Allied Publications

Americas
ട്രെയിനിൽ നിന്നും പുറത്തുവന്ന രാസവസ്തുക്കൾ മൂലം ചത്തൊടുങ്ങിയ ജലജീവികളുടെ മരണസംഖ്യ 43,700 കവിഞ്ഞതായി അധികൃതർ
Share
ഒഹായോ: ഫെബ്രുവരി 3 ന് പാളം തെറ്റിയ ട്രെയിനിൽ നിന്നും പുറത്തുവന്ന രാസവസ്തുക്കൾ മൂലം ഇതുവരെ ചത്തൊടുങ്ങിയ ജലജീവികളുടെ മരണസംഖ്യ 43,700 കവിഞ്ഞതായി അധികൃതർ അറിയിച്ചു . കഴിഞ്ഞയാഴ്ച 3,500 ജലജീവികൾ ചത്തതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു . വ്യാഴാഴ്ച പുറത്തുവിട്ട പുതിയ എസ്റ്റിമേറ്റ് അനുസരിച്ചാണ് അഞ്ചു മൈൽ പ്രദേശത്ത് മൊത്തം 43,700ലധികം മൃഗങ്ങൾ ചത്തൊടുങ്ങിയതായി ഒഹായോ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് നാച്ചുറൽ റിസോഴ്‌സ് ഡയറക്ടർ മേരി മെർട്‌സ് പറഞ്ഞു.

150 കാറുകളുണ്ടായിരുന്ന നോർഫോക്ക് സതേൺ ട്രെയിൻ ഇല്ലിനോയിയിലെ മാഡിസണിൽ നിന്ന് പെൻസിൽവാനിയയിലെ കോൺവേയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നതിനിടെയാണ് പാളം തെറ്റിയത്.

അപകടത്തിൽ 38 കാറുകൾ പാളം തെറ്റി, അതിനുശേഷം തീപിടിത്തമുണ്ടായി, 12 കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ അപകടം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷം, അവശിഷ്ടത്തിൽ ഉൾപ്പെട്ടിരിക്കുന്ന രാസവസ്തുക്കൾ വായുവിലേക്കും ഉപരിതല മണ്ണിലേക്കും ഉപരിതല ജലത്തിലേക്കും പുറത്തുവിടുന്നത് തുടരുന്നതായാണ് അറിയുന്നത്.

ട്രെയിൻ പാളം തെറ്റിയതിനെ കുറിച്ച് ഉദ്യോഗസ്ഥർ ആദ്യം പ്രതികരിച്ചപ്പോൾ, "പ്രത്യേക ഗിയറും ശരിയായ ഉപകരണങ്ങളും ഇല്ലാതെ വെള്ളത്തിൽ ഇറങ്ങുന്നത് വളരെ അപകടകരമാണെന്ന് പറഞ്ഞിരുന്നു .

ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് 7.5 മൈൽ ചുറ്റളവിൽ മൊത്തം ജലജീവികളുടെ മരണസംഖ്യ കണക്കാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞു. ആ കണക്കുകൂട്ടലുകൾ യഥാർത്ഥത്തിൽ സാമ്പിൾ ചെയ്തതിനേക്കാൾ വളരെ ഉയർന്നതാണ്.

സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ൺ​ഫ​റ​ൻ​സ് ഒ​ൻ​പ​ത് വ​രെ ടെ​ക്സ​സി​ൽ.
ടെ​ക്സ​സ്: സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ഡെ​ന്‍റ​ൺ ക്യാ​മ്പിൽ നട​ക്കും.
യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ.
വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 22ന് ​അ​മേ​രി​ക്ക​യി​ലെ​ത്തും.
ദേ​വ് ഷാ​യ്ക്ക് സ്പെ​ല്ലിം​ഗ് ബീ ​കി​രീ​ടം.
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 14കാ​ര​നാ​യ ദേ​വ് ഷാ​യ്ക്ക് മി
വാ​ഷിം​ഗ്ട​ണി​ൽ മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ചൈ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്
ക​ലാ​വേ​ദി ഗാ​ന​സ​ന്ധ്യ​ ശ​നി​യാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​