• Logo

Allied Publications

Americas
പ്രവാസി ചാനൽ പെൻസിൽവേനിയയിലേക്കും, ലിജോ പി ജോർജ് റീജിയണൽ ഡയറക്ടർ
Share
ഫിലാഡൽഫിയ: നോർത്ത് അമേരിക്കൻ മലയാളികൾ ഒരു വ്യാഴവട്ടത്തിലേറെയായി ഹൃദയത്തോട് ചേർത്തുവച്ച പ്രവാസി ചാനൽ പെൻസിൽവേനിയയുടെ മണ്ണിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഫിലാഡൽഫിയ മയൂര റസ്റ്ററന്‍റിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ പ്രവാസി ചാനൽ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ചാനലിന്റെ പെൻസിൽവേനിയ റീജിയണൽ ഡയറക്ടറായി ലിജോ പി ജോർജിനേയും ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നോർത്ത് അമേരിക്കൻ മലയാളികളുടെ പ്രിയ നിമിഷങ്ങളെയും വാർത്താവിശേഷങ്ങളെയും വിനോദോപാധികളെയും സ്വീകരണ മുറികളിൽ എത്തിക്കുന്ന നോർത്ത് അമേരിക്കൻ മാധ്യമ സംരംഭം പ്രവാസി ചാനൽ ലോക മലയാളികളുടെ പ്രത്യേകിച്ച് പ്രവാസികളുടെ ശബ്ദമാകുന്നതിന് മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയാണ് , ഇതിന്റെ ഭാഗമായാണ് പെൻസിൽവേനിയയിലും ചാനൽ തുടക്കമിട്ടത് .

പ്രവാസി ചാനൽ പെൻസിൽവാനിയയുടെ ഉദ്‌ഘാടന ചടങ്ങിൽ ടീം മീഡിയ പ്രൊഡ്യൂസറും മാപ്പ് മുൻ പ്രസിഡന്‍റും ഫോമാ മുൻ നാഷണൽ കമ്മിറ്റിയംഗവുമായ അനു സ്കറിയ സ്വാഗതം പറഞ്ഞു.

2005 മുതൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രവർത്തനങ്ങളുമായി ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനാണ് ചാനലിന്റെ പെൻസിൽവാനിയ റീജിയണൽ ഡയറക്ടറായി നിയമിതനായ ലിജോ പി ജോർജ് .

ഫിലഡൽഫിയ മലയാളി സമ്മേളനങ്ങളിൽ സ്ഥിര സാന്നിധ്യമായ അമേരിക്കൻ പൊളിറ്റീഷ്യനും 2016 മുതൽ ഫിലാഡൽഫിയ സിറ്റി കൗൺസിൽ ഡെമോക്രാറ്റിക് അംഗവും 2023 ഫിലാഡൽഫിയ മേയർ ഇലെക്ഷനിൽ ഡെമോക്രാറ്റിക്‌ ക്യാൻഡിഡേറ്റുമായ ഡെറിക് എസ് ഗ്രീൻ, ഫിലാഡൽഫിയ സിറ്റി കൗൺസിലിലെ ഏഴ് കൗൺസിൽ അംഗങ്ങളിൽ ഒരാളായി 2022 നവംബറിൽ തെരഞ്ഞെടുക്കപ്പെട്ട ജിം ഹാരിറ്റി, 2nd പോലീസ് ഡിസ്ട്രിക്ട് കമാൻഡർ ക്യാപ്റ്റൻ ജയിംസ് കിംറെ , റഷ്യയിൽ ജനിച്ച് യുക്രേനിയയിൽ വളര്ന്ന് അമേരിക്കയിൽ ജീവിതം നയിക്കുന്ന ഏവർക്കും പ്രിയങ്കരനായ റോമൻ സുക്കോവ് ,ഏഷ്യാനെറ്റ് ന്യൂസിന്‍റെ പ്രൊഡ്യൂസറും ക്യാമറമാനും ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ സെക്രട്ടറിയുമായ അരുൺ കോവേഡ് , ഫോമായുടെ 20222024 ജോയിന്‍റ് സെക്രട്ടറി ഡോ . ജയ് മോൾ ശ്രീധർ , ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്‍റിലെ ആദ്യ മലയാളി സൗത്ത് ഇന്ത്യൻ സൂപ്പർ വൈസർ ബ്ലെസൻ മാത്യു, ഫൊക്കാന ഫിലാഡൽഫിയ റീജിയൻ ആർ വി പി ഷാജി സാമുവേൽ, ഫോമാ ജോയിന്‍റ് ട്രഷറർ ജയിംസ് ജോർജ്, അറ്റോർണിയായി കാൽ നൂറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ജോസഫ് കുന്നേൽ എന്നിവർ വേദിയെ പ്രൗഢഗംഭീരമാക്കി .

പ്രവാസി ചാനലിന്‍റെ നെടും തൂണുകളായി തനിക്കൊപ്പമുള്ള വർക്കി എബ്രഹാം (ന്യൂ യോർക്ക്), ബേബി ഊരാളിൽ (ന്യൂ യോർക്ക്) ജോൺ ടൈറ്റസ് (സിയാറ്റിൽ) , ജോയി നെടിയകാലായിൽ (ചിക്കാഗോ) എന്നിവരുടെ സഹകരണത്തെയും അദ്ദേഹം പരാമർശിച്ചു. ചാനലിനെ ഈയൊരു വ്യാഴവട്ടക്കാലം കൈപിടിച്ച് നടത്തിയ അമേരിക്കൻ മലയാളികളുടെ സ്നേഹത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

ലിജോയോടൊപ്പം അനു സ്കറിയ(പ്രൊഡ്യൂസർ മീഡിയ കോ ഓർഡിനേറ്റർ , ഷാലു പുന്നൂസ്പ്രൊഡ്യൂസർ മീഡിയ കോ ഓർഡിനേറ്റർ , സാമുവേൽ, ജസ്റ്റിൻ ജോസ് ആങ്കർ , റോബിൻ ഡാൻ സാമുവേൽ DOP പ്രൊഡക്ഷൻ , അൻസു ആലപ്പാട്ട് ആങ്കർ എന്നിവരെ ടീം അംഗങ്ങളായും പ്രഖ്യാപിച്ചു . വിശിഷ്ടാതിഥികൾ ഭദ്രദീപം തെളിയിച്ചുദ്ഘടന കർമം നടത്തി..

സുനിൽ ട്രൈസ്റ്റാർ ലിജോയ്ക്ക് പ്രവാസി ചാനലിന്റെ ഫ്ലാഗും പ്രസ് ബാഡ്ജും കൈമാറി. ജിം ഹാരിറ്റി, ഡെറിക് എസ് ഗ്രീൻ, ക്യാ്പ്റ്റൻ ജയിംസ് കിംറെ, അറ്റോർണി ജോസഫ് കുന്നേൽ, ബ്ലെസൻ മാത്യു, റോമൻ സുക്കോവ്, ഡോ . ജയ് മോൾ ശ്രീധർഫോമാ , ജെയിംസ് ജോർജ് ,അരുൺ കോവാട്ട്, ഷാജി സാമുവേൽ ഫൊക്കാന , സുരേഷ് നായർ, ബിനു സി തോമസ് , ഷിനു ജോസഫ് , രാജീവൻ ചെറിയാൻ ,ചെറിയാൻ കോശി, മാത്യു തരകൻ ,ജിജു കുരുവിള തൂങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി .

 ഷിനു ജോസഫ് (ഫോമ നാഷണൽ കമ്മിറ്റി), ഷാലു പുന്നൂസ് (മീഡിയ കോ ഓർഡിനേറ്റർ പ്രവാസി ചാനൽ, ഫോമ നാഷണൽ കമ്മിറ്റി ) , ശ്രീജിത്ത് കോമത്ത്(മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ പ്രസിഡന്റ്), ഷാജി മിറ്റത്താനി(കല പ്രസിഡന്റ്), സുരേഷ് നായർ (ചെയർമാൻ ഓഫ് ട്രൈസ്റ്റേറ്റ് കേരള ഫോറം), ബിനു സി തോമസ് (പ്രസിഡന്റ് ഓഫ് വൈസ് മെൻ ഇന്റർനാഷണൽ ഫിലാഡൽഫിയ ചാപ്റ്റർ ) തോമസ് കിഴക്കേമുറിയിൽ (കോട്ടയം അസോസിയേഷൻ പ്രസിഡന്റ്) , തോമസ് മാത്യു റജി (റാന്നി അസോസിയേഷൻ പ്രസിഡന്റ് ), സന്തോഷ് എബ്രഹാം ഐഒസി പ്രസിഡന്‍റ്, രാജീവൻ ചെറിയാൻ( കേരള അസോസിയേഷൻ ഓഫ് ഡെലവെയർവാലി) എന്നിവരും പരിപാടികളിൽ സജീവ സാന്നിധ്യമായി.

രാജു ശങ്കരത്തിൽ, ശ്രീജിത്ത് കോമത്ത് , ജിജു കുരുവിള, സുരേഷ് നായർ, ബിനു സി തോമസ്, തോമസ് മാത്യു, സന്തോഷ് എബ്രഹാം , ബിനു നായർ, സോയ നായർ, യോഹന്നാൻ ശങ്കരത്തിൽ, കെ ജോൺസൻ , ജിജു കുരുവിള, ഷാജി സുകുമാരൻ മയൂര റസ്റ്ററെന്റ് , സന്തോഷ് ഫിലിപ്, ബൈജു സാമുവേൽ, ലെനോ സ്കറിയ, ദീപു ചെറിയാൻ , ഡാൻ തോമസ് , അലക്സ് ചെറിയാൻ, ഷാജു നർമദ, സുബിൻ എബ്രഹാം ,ജോസഫ് പുന്നയിൽ അറ്റോർണി, ഡേവിഡ് സാമുവേൽ , ഷൈൻ മല്ലു കഫെ , റോജി സാമുവേൽ, മനോജ് റോയൽ സ്‌പൈസ്, ജോബിൻ മാത്യു, മോൻസി ചെറിയാൻ , സോബി ഇട്ടിഫോട്ടോഗ്രാഫി , ഫിജിൻ വീഡിയോ , ഷൈജുഓഡിയോ തുടങ്ങിയവരും പങ്കെടുത്തവരിൽ ഉൾപ്പെടുന്നു

പ്രവാസി ചാനൽ മീഡിയ ഇൻഫ്ലുൻസർ അവാർഡ് , സിങ്ങർ ഓഫ് ഫിലാഡൽഫിയജെയ്സൺ ഫിലിപ്പിന് അറ്റോർണി ജോസെഫ് കുന്നേൽ സമ്മാനിച്ചു . ജസ്റ്റിൻ ജോസും അൻസു ആലപ്പാട്ടും എം സി മാരായി .

കെവിന്റെയും ഹൽദയുടെയും ഗാനാലാപനങ്ങൾ പ്രോഗ്രാമിന് മാറ്റ് കൂട്ടി .സമാപനത്തിൽ ജെയ്സൺ ഫിലിപ് , ഹെൽദ സുനോ, കെവിൻ ആൽഗെയ്‌സ് , അൻസു ആലപ്പാട്ട് ടീമിന്റെ ഗാനമേളയും ഡിന്നറും പരിപാടികൾക്ക് ഹൃദ്യത പകർന്നു .

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ