• Logo

Allied Publications

Europe
അയർലൻഡ് സീറോ മലബാർ സഭക്ക് ബല്ലിനസ്ലോയിൽ പുതിയ കുർബാന സെന്‍റർ
Share
ഡബ്ലിൻ : അയർലണ്ടിൽ സീറോ മലബാർ സഭക്ക് പുതിയ കുർബാന സെന്‍റർ ബല്ലിനസ്ലോയിൽ ( ക്ലോൺഫേർട് രൂപത, ഗാൽവേ) ആരംഭിച്ചു. 

സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷനു കീഴിൽ അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേഷണന്‍റെ നിർദ്ദേശങ്ങളനുസരിച്ചു ഗോൾവേ റീജിയന്‍റെ കീഴിൽ ബാല്ലീനസ്ലോ സെന്‍റ് മേരീസ് സിറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റി രൂപീകരിച്ചു. ക്ലോൺഫേർട്ട് ബിഷപ്പ് മൈക്കിൾ ഡഗ്നാന്‍റെ ആശിർവാദത്തോടെ എല്ലാ മാസവും നാലാമത്തെ ഞായറാഴ്ച ഉച്ചക്ക് രണ്ടിനു വിശ്വാസ പരിശീലന ക്ലാസുകളും 3.30 നു വി. കുർബാനയും നടത്തപ്പെടും. ബല്ലിനസ്ലോ , അത്‌ലോൺ, കിലൈമോർ , പോർട്ടുംന എന്നിവിടങ്ങളിൽ നിന്നുള്ള 55 കുടുംബങ്ങൾ ആണ് കൂട്ടായ്മയിൽ ഉള്ളത്.


2023 ജനുവരി 29 ഞായറാഴ്ച ബല്ലിനസ്ലോ, ക്രിയ, ഔർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ ചാപ്ലിൻ ഫാ. ജോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ സീറോ മലബാർ (മലയാളം) കുർബാന അർപ്പിച്ചു. 2023'24 കാലയളവിലേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾ തദവസരത്തിൽ പ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു.

പുതിയ പരിഷ് കൗൺസിൽ അംഗങ്ങൾ 

കൈക്കാരന്മാർ : നെവിൻ വർഗീസ് , സിനോ മാത്യു 
സെക്രെട്ടറി : ടോജി കുഞ്ഞുമോൻ 
പി.ആർ.ഓ : എബി ചാക്കോ 
ലിറ്റർജി കോ ഓർഡിനേറ്റർ : ബിനിറ്റ സിനോ 
സേഫ് ഗാർഡിങ് ഓഫീസർ : ഉൻമേഷ് ജോസഫ് 
വേദപാഠം ഹെഡ്മിസ്ട്രസ് : ജോളി ടോജി 

പാരിഷ് കൗൺസിൽ അംഗങ്ങൾ : 
മോസ്സസ് ജോർജ് , പ്രിൻസ് കോശി , അഭിലാഷ് ബേബി , ടോണി ജോസ്, സിജു എബ്രഹാം , സിജു കെ വർക്കി .
ഫെബ്രുവരി 26 തിയതി ഞായറാഴ്ച രണ്ടിനു വേദപാഠാക്ലാസുകൾ ആരംഭിക്കുന്നു.

സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു.
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു.
നാ​റ്റോ​യി​ൽ പൂ​ർ​ണ അം​ഗ​ത്വ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന: സ്വീ​ഡ​ൻ.
ടോ​ക്കി​യോ: നാ​റ്റോ സ​ഖ്യ​ത്തി​ൽ പൂ​ർ​ണ അം​ഗ​ത്വ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ൽ ജോ​ൺ​സ​ൻ പ​റ​ഞ്ഞു.
ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു.
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.