• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ഈ​സ്റ്റ് ഹാം ​സെ​ന്‍റ് ജോ​ർ​ജ് മി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ൽ ല​ണ്ട​നി​ലെ ഈ​സ്റ്റ് ഹാം ​കേ​ന്ദ്ര​മാ​യി പ്ര​പ്പോ​സ്ഡ് മി​ഷ​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്നി​രു​ന്ന വി​ശ്വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യെ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള മി​ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലാ​ണ് ഞാ​യ​റാ​ഴ്ച സെ​ന്‍റ് ജോ​ർ​ജ് മി​ഷ​നെ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. മി​ഷ​ൻ ആ​സ്ഥാ​ന​മാ​യ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ​യാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​തു​സം​ബ​ന്ധി​ച്ച ഡി​ക്രി കു​ർ​ബാ​ന മ​ധ്യേ വാ​യി​ച്ച​ശേ​ഷം നി​ല​വി​ലെ ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ​ക്ക് അ​ഭി​വ​ന്ദ്യ പി​താ​വ് കൈ​മാ​റി. തു​ട​ർ​ന്ന് തി​രി​തെ​ളി​ച്ച് മി​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട് (ഫാ. ​ലി​ജേ​ഷ്) ആ​ണ് മി​ഷ​ന്‍റെ ഡ​യ​റ​ക്ട​ർ. ഫാ. ​ഷി​ന്േ‍​റാ വ​ർ​ഗീ​സും മി​ഷ​ന് ആ​ത്മീ​യ നേ​തൃ​ത്വം ന​ൽ​കും.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മി​ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തി​നാ​യി എ​ത്തി​യ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഹൃ​ദ്യ​മാ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്.

സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി വ​കാ​രി ഫാ. ​ബോ​ബ് ഹാ​മി​ൽ, മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ട്, ഫാ. ​ഷി​ന്േ‍​റാ വ​ർ​ഗീ​സ് ട്ര​സ്റ്റി​മാ​രാ​യ സാ​മു​വ​ൽ തോ​മ​സ്, റാ​ണി മാ​ത്യു, സ​ണ്‍​ഡേ​സ്കൂ​ൾ ഹെ​ഡ്ടീ​ച്ച​ർ നീ​ന ജോ​സി, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ഭ​ക്ത​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ, ഗാ​യ​ക​സം​ഘം, അ​ൾ​ത്താ​ര​ബാ​ല​സ​ഘം തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

കാ​ല​ങ്ങ​ളാ​യി ബ്രി​ട്ട​ണി​ലേ​ക്ക് കു​ടി​യേ​റി​യ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ ആ​ദ്യ​മാ​യി ഒ​ത്തു​കൂ​ടി മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​ൻ ആ​രം​ഭി​ച്ച​ത് ല​ണ്ട​നി​ലെ ഈ​സ്റ്റ്ഹാ​മി​ലാ​യി​രു​ന്നു. ഉ​പ​രി​പ​ഠ​ന​ത്തി​നാ​യും മ​റ്റും എ​ത്തി​യി​രു​ന്ന വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പ് വി​ശ്വാ​സി​ക​ൾ ത​ന്നെ മു​ൻ​കൈ​യെ​ടു​ത്ത് രൂ​പം​കൊ​ടു​ത്ത ഈ ​കൂ​ട്ടാ​യ്മ​യു​ടെ പി​റ​വി. ഈ​സ്റ്റ്ഹാം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ലും അ​പ്റ്റ​ണ്‍​പാ​ർ​ക്ക് ഒൗ​ർ ലേ​ഡി ഓ​ഫ് കം​പാ​ഷ​ൻ ച​ർ​ച്ചി​ലു​മൊ​ക്കെ​യാ​യി മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ എ​ന്ന രീ​തി​യി​ൽ മ​ല​യാ​ള​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​ൻ ഈ ​സ​മൂ​ഹം സൗ​ക​ര്യ​മൊ​രു​ക്കി.

സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഓ​ഫ് ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ എ​ന്ന​പേ​രി​ൽ രൂ​പ​ത സ്ഥാ​പി​ച്ച് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്രി​ട്ട​ണി​ലെ സ​ഭാ​സ​മൂ​ഹം വ​ള​ർ​ന്ന​പ്പോ​ൾ ഈ​സ്റ്റ്ഹാ​മി​ലെ ഈ ​ആ​ദ്യ കൂ​ട്ടാ​യ്മ​യെ സെ​ന്‍റ് ജോ​ർ​ജ് പ്ര​പ്പോ​സ്ഡ് മി​ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ഒൗ​ദ്യോ​ഗി​ക​മാ​യി സെ​ന്‍റ് ജോ​ർ​ജ് മി​ഷ​ൻ എ​ന്ന​പേ​രി​ൽ മാ​റി​യ​ത്.

ഫാ. ​ജോ​ർ​ജ് ചീ​രാം​കു​ഴി, ഫാ. ​ഇ​ന്ന​സെ​ന്‍റ് പു​ത്ത​ൻ​ത​റ​യി​ൽ, ഫാ. ​തോ​മ​സ് പാ​റ​യ​ടി​യി​ൽ, ഫാ. ​ജോ​സ് അ​ന്ത്യാം​ക​ളം, ഫാ. ​ഷൈ​ജു ജോ​സ​ഫ് തു​ട​ങ്ങി​യ വൈ​ദി​ക​രു​ടെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഈ​സ്റ്റ്ഹാ​മി​ലെ ഈ ​സീ​റോ മ​ല​ബാ​ർ കൂ​ട്ടാ​യ്മ ഇ​ട​വ​ക​സ​മൂ​ഹ​മാ​യി വ​ള​ർ​ന്ന് വ​ലു​താ​യ​ത്.

ര​ണ്ടു പ​തി​റ്റാ​ണ്ടു കാ​ല​യ​ള​വി​നു​ള്ളി​ൽ ഈ ​വി​ശ്വാ​സ കൂ​ട്ടാ​യ്മ​യ്ക്കു അ​ൽ​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ ട്ര​സ്റ്റി​മാ​രെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ബി​ഷ​പ് പൂ​ച്ചെ​ണ്ടു ന​ൽ​കി ആ​ദ​രി​ച്ചു. രൂ​പ​ത​യു​ടെ ചാ​രി​റ്റി ഫ​ണ്ടി​ലേ​ക്ക് മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച തു​ക പ​ള്ളി​യി​ൽ​വ​ച്ച് സം​ഘ​ട​നാ നേ​താ​ക്ക​ൾ കൈ​മാ​റി.

വൈ​കി​ട്ട് ഈ​സ്റ്റ്ഹാം ടൌ​ണ്‍ ഹാ​ളി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ​യാ​യി​രു​ന്നു മി​ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ സ​മാ​പ​നം. വി​വി​ധ കു​ടും​ബ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. ട്ര​സ്റ്റി​മാ​രാ​യ സാ​മു​വ​ൽ തോ​മ​സ് സ്വാ​ഗ​ത​വും റാ​ണി മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു.

ഈ​സ്റ്റ് ല​ണ്ട​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ സെ​ന്‍റ് ജോ​ർ​ജ് മി​ഷ​നി​ൽ ഇ​പ്പോ​ൾ അം​ഗ​ങ്ങ​ളാ​ണ്. ജോ​ലി​ക്കാ​യും പ​ഠ​ന​ത്തി​നാ​യും ല​ണ്ട​നി​ലെ​ത്തി​യ ഇ​ത​ര ക്രി​സ്തീ​യ സ​ഭാ​സ​മൂ​ഹ​ങ്ങ​ളി​ൽ​പെ​ട്ട​വ​രും ഞാ​യ​റാ​ഴ്ച​ക​ളി​ൽ മ​ല​യാ​ളം കു​ർ​ബാ​ന​യ്ക്കാ​യി എ​ത്തി​ച്ചേ​രു​ന്ന​ത് ഈ​സ്റ്റാ​ഹാ​മി​ലാ​ണ്.

പ്രെ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യു​ള്ള ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് നി​ല​വി​ൽ മി​ഷ​നു​ക​ളും പ്ര​പ്പോ​സ്ഡ് മി​ഷ​നു​ക​ളു​മാ​യി 81 വി​ശ്വാ​സ​സ​മൂ​ഹ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ നാ​ലെ​ണ്ണെം സ്വ​ന്ത​മാ​യി പ​ള്ളി​യു​ള്ള ഇ​ട​വ​ക​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞു. പ്രെ​സ്റ്റ​ണ്‍ സെ​ന്‍റ് അ​ൽ​ഫോ​ൽ​സ ഓ​ഫ് ഇ​മാ​ക്കു​ലേ​റ്റ് ക​ണ്‍​സ​പ്ഷ​ണ്‍ ക​ത്തീ​ഡ്ര​ൽ, ഒൗ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് പീ​സ് ച​ർ​ച്ച് ലി​വ​ർ​പൂ​ൾ, സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് വി​ഫ്രി​ഡ്സ് ച​ർ​ച്ച് ലീ​ഡ്സ്, സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് ബ്രി​സ്റ്റോ​ൾ എ​ന്നി​വ​യാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ൽ സ്വ​ന്ത​മാ​യി ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ള്ള ഇ​ട​വ​ക​ക​ൾ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട