• Logo

Allied Publications

Americas
ഫെയർലെസ് ഹിൽസ് സെന്‍റ് ജോർജ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
Share
ഫെയർലെസ് ഹിൽസ് (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫെബ്രുവരി 19 ഞായറാഴ്ച ഫെയർലെസ് ഹിൽസ് സെൻറ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പ്രശംസനീയമായ തുടക്കം കുറിച്ചു.

ഫാ. അബു പീറ്റർ (വികാരി), ഫാ. കെ. പി. വർഗീസ് എന്നിവരുടെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. അബു പീറ്റർ ഫാമിലി & യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു.

ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ഡോ. സാക്ക് സക്കറിയ (മുൻ ഭദ്രാസന കൗൺസിൽ അംഗം), റോണി വർഗീസ് (സുവനീർ കമ്മിറ്റി അംഗം), ഫിലിപ്പ് വർഗീസ് (ഗായകസംഘം കോർഡിനേറ്റർ), അനീഷ് ജോയ് (ഭദ്രാസന അസംബ്ലി അംഗം), കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ഷാലു പുന്നൂസ്, ഐറിൻ ജോർജ്, കോരസൺ മാത്യു തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഫാ. അബു പീറ്റർ തൻറെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പങ്കെടുക്കുന്നവർക്ക് പ്രബുദ്ധമായ ആത്മീയ അനുഭവം നേടാനുള്ള മികച്ച അവസരം കോൺഫറൻസ് നൽകുന്നതായി അദ്ദേഹം ഓർമിപ്പിച്ചു. ഉമ്മൻ കാപ്പിൽ കോൺഫറൻസിന്‍റെ ക്രമീകരണങ്ങളും ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പരിപാടികളും വിശദീകരിച്ചു.

കോൺഫറൻസ് 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹോളി ട്രാൻസ്‌ഫിഗറേഷൻ റിട്രീറ്റ്‌ സെന്‍ററിൽ നടക്കും. യൂറോപ്പ്/ആഫ്രിക്ക ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷകനായിരിക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ ഫാ. മാറ്റ് അലക്‌സാണ്ടർ യുവജനങ്ങൾക്കായുള്ള സെഷനുകൾ നയിക്കും. യോവേൽ 2:28ൽ നിന്നുള്ള "എല്ലാ ജഡത്തിന്മേലും ഞാൻ എന്‍റെ ആത്മാവിനെ പകരും" എന്നതാണ് ഈ വർഷത്തെ കോൺഫറൻസിൻറെ മുഖ്യ ചിന്താവിഷയം.

സമ്മേളന വേദി, റിട്രീറ്റ് സെന്റർ, യുവജനങ്ങളെ ശാക്തീകരിക്കുന്നതിനായി ഭദ്രാസനം സംഘടിപ്പിക്കുന്ന ദർശന പരിപാടികൾ എന്നിവയെക്കുറിച്ച് ഡോ. സാക്ക് സക്കറിയ സംസാരിച്ചു. കോൺഫറൻസിന്റെ അനുസ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ലേഖനങ്ങളും പരസ്യങ്ങളും ആശംസകളും ഉൾപ്പെടുത്താനുള്ള അവസരത്തെക്കുറിച്ച് റോണി വർഗീസ് വിവരിച്ചു. ഷാലു പുന്നൂസ് രജിസ്ട്രേഷൻ, സ്പോൺസർഷിപ്പ് എന്നിവയെപ്പറ്റി പ്രതിപാദിച്ചു.ഐറിൻ ജോർജ്ജ് റിട്രീറ്റ്‌ സെന്ററിലെ പ്രോഗ്രാമുകളിൽ പങ്കെടുത്തതിലെ സ്വന്തം അനുഭവം പങ്കുവെക്കുകയും കോൺഫറൻസിൽ ആസൂത്രണം ചെയ്യുന്ന കായിക വിനോദ പരിപാടികളെക്കുറിച്ചും സംസാരിച്ചു. ഫിലഡൽഫിയ ഏരിയ ഇടവകകളുടെ നേതൃത്വത്തിൽ ഈ വർഷം നടക്കുന്ന ഗാന ശുശ്രൂഷയിൽ പങ്കെടുക്കണമെന്ന് ഫിലിപ്പ് വർഗീസ് അഭ്യർത്ഥിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് അനീഷ് ജോയ് (ഇടവക ട്രഷറർ), സുബിൻ ഷാജി (ഇടവക സെക്രട്ടറി) എന്നിവർ സുവനീറിനുള്ള സംഭാവന കൈമാറി.

കോൺഫറൻസിന്റെ ഗ്രാൻഡ് സ്പോൺസർ എന്ന നിലയിൽ ചെറിയാൻ കോര തന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇടവകയിൽ നിന്നുള്ള ധാരാളം അംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും ഉദാരമായി സഹകരിച്ചു.

പലവിധമായി പിന്തുണ നല്കിയവരിൽ ഫിലിപ്പ് വർഗീസ്, ജോഷ്വാ പി. തോമസ്, മാത്യു വർഗീസ്, രഞ്ജി കുരുവിള, സൈമൺ ഫിലിപ്പ്, ബെഞ്ചമിൻ മാത്യു, രാജൻ സാമുവൽ, അനീഷ് ജോയ്, ഷിജോ ഷാജി, ലെനോ സ്‌കറിയ, റോണി വർഗീസ്, ജോൺ സാംസൺ, കോരസൺ മാത്യു, ദിലീപ് ജോർജ്, ഷിനോ ഫിലിപ്പ്, ഷാലു പുന്നൂസ്, സുരേഷ് ജോർജ്, ജോമോൻ കുര്യൻ, ജിബു മാത്യു, ഫിലിപ്പ് കുഞ്ഞുകുഞ്ഞ്, ജെയ്‌സൺ തോമസ്, തോമസ് വർഗീസ്, തോമസ് എബ്രഹാം, സോണി തോമസ്, ഡോ. ജൂലി ചെറിയാൻ എന്നിവരും ഉൾപ്പെടുന്നു.

ഫാമിലി കോൺഫറൻസിന് നൽകിയ നിർണായക പിന്തുണക്ക് വികാരിക്കും ഇടവക അംഗങ്ങൾക്കും ഭദ്രാസനത്തിനു വേണ്ടി ഉമ്മൻ കാപ്പിൽ നിസ്സീമമായ കടപ്പാട് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, ഫാ. സണ്ണി ജോസഫ്, കോൺഫറൻസ് ഡയറക്ടർ (ഫോൺ: 718.608.5583) ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ണ്‍ കോ​ൺ​ഫ​റ​ൻ​സ് ഒ​ൻ​പ​ത് വ​രെ ടെ​ക്സ​സി​ൽ.
ടെ​ക്സ​സ്: സൗ​ത്ത്‌​വെ​സ്റ്റ് ബ്ര​ദ​റ​ൺ കോ​ൺ​ഫ​റ​ൻ​സ് ജൂ​ൺ ഒ​ൻ​പ​ത് മു​ത​ൽ 11 വ​രെ ഡെ​ന്‍റ​ൺ ക്യാ​മ്പിൽ നട​ക്കും.
യുഎസ് പാർലമെന്‍റ് സംയുക്ത സമ്മേളനം: മോദി 22ന് അമേരിക്കയിൽ.
വാ​ഷിം​ഗ്‌​ട​ൺ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജൂ​ൺ 22ന് ​അ​മേ​രി​ക്ക​യി​ലെ​ത്തും.
ദേ​വ് ഷാ​യ്ക്ക് സ്പെ​ല്ലിം​ഗ് ബീ ​കി​രീ​ടം.
ഫ്ലോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പെ​ല്ലിം​ഗ് ബീ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ഫ്ലോ​റി​ഡ​യി​ൽ നി​ന്നു​ള്ള 14കാ​ര​നാ​യ ദേ​വ് ഷാ​യ്ക്ക് മി
വാ​ഷിം​ഗ്ട​ണി​ൽ മോ​ദി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി.
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ ചൈ​ന വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്
ക​ലാ​വേ​ദി ഗാ​ന​സ​ന്ധ്യ​ ശ​നി​യാ​ഴ്ച ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​വേ​ദി സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം ശ​നി​യാ​ഴ്ച വെെ​കു​ന്നേ​രം ആ​റി​ന് ഫ്ലോ​