അബുദാബി: മുസഫയിലെ അഹല്യ ആശുപത്രിയിൽ എമർജൻസി വിഭാഗം പ്രവർത്തനം ആരംഭിച്ചു. 10 കിടക്കകൾ, 2 കണ്‍സൾട്ടന്റുമാർ, 3 സ്പെഷ്യലിസ്റ്റുമാർ, 12 ജനറൽ പ്രാക്ടീഷണർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സംഘം എന്നിവ അടങ്ങിയതാണ് എമർജൻസി വിഭാഗം.
മെഡിസിൻ, സർജറി, ന്യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, കാർഡിയാക് സർജറി, പ്ലാസ്റ്റിക് ആൻഡ് റീകണ്‍സ്ട്രക്റ്റീവ് സർജറി, മെഡിക്കൽ ആൻഡ് സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, ഗൈനക്കോളജി, ജനറൽ പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി, നെഫ്രോളജി, ഓർത്തോപീഡിക്സ്, ഇ എൻ ടി, പൾമനോളജി എന്നിവയുൾപ്പെടെയുള്ള പ്രധാന ഉപവിഭാഗങ്ങളുമായി മുസഫ അഹല്യ ആശുപത്രിയിലെ അത്യാഹിത വിഭാഗം മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പെർക്യുട്ടേനിയസ് കൊറോണറി ഇന്റർവെൻഷൻ, കാർഡിയാക് കത്തീറ്ററൈസേഷൻ, റേഡിയോളജി വിഭാഗത്തിൽ എക്സ്റേ, സിടി സ്കാൻ, എം ആർ ഐ, മറ്റ് റേഡിയോളജി സേവനങ്ങൾ എന്നിവയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ അംഗീകാരമുള്ള ആശുപത്രിയാണ് അഹല്യ. അബുദാബി മുൻസിപ്പാലിറ്റി ഡയറക്ടർ ഹുമൈദ് അൽ മർസൂക്കി, അബുദാബി പോലീസ് ലഫ്റ്റനനന്റ് കേണൽ സുൽത്താൻ അൽഹാദിർ, അബുദാബി സിവിൽ ഡിഫൻസ് ലഫ്റ്റനനന്റ് കേണൽ സുൽത്താൻ അൽശംസി, അബൂദബി മുൻസിപ്പാലിറ്റി പ്രതിനിധി ഫൈസൽ അൽ അമ്രി, അബൂദബി റെഡ് ക്രസന്റ് ഹെഡ് ഓഫ് വോളന്റിയേഴ്സ് ഇസ്വ അൽഖുത്താരി, അഹല്യ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. സുധീർ, സിഇഒ. ഡോ. വിനോദ തന്പി, മാനേജർ അഡ്മിനിസ്ട്രേഷൻ ഇന്ദുചൂഡൻ, സീനിയർ മാനേജർ ഓപ്പറേഷൻസ് സൂരജ് പ്രഭാകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
|