• Logo

Allied Publications

Middle East & Gulf
റി​യാ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത മ​ര​ണം; ദുഃ​ഖ​ത്തി​ലാ​ഴ്ത്തി അ​ൽ​ഹ​സ പ്ര​വാ​സ​ലോ​കം
Share
അ​ൽ​ഹ​സ: ന​വ​യു​ഗം സാം​സ്ക്കാ​രി​ക​വേ​ദി അ​ൽ​ഹ​സ ശോ​ഭ യൂ​ണി​റ്റ് സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി അ​ഞ്ചു​വി​ള വ​ട​ക്ക​തി​ൽ റി​യാ​സ് റ​ഹിം (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു മ​ര​ണം. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് നാ​ലു മാ​സ​ത്തെ അ​വ​ധി​യ്ക്ക് നാ​ട്ടി​ലേ​യ്ക്ക് പോ​യ​ത്. ഭാ​ര്യ​യും ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​വു​മൊ​ത്ത് അ​വ​ധി​ക്കാ​ലം സ​ന്തോ​ഷ​ത്തോ​ടെ ചി​ല​വ​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണം സം​ഭ​വി​ച്ച​ത്.

ഞാ​യ​റാ​ഴ്ച അ​ടു​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു പാ​തി​രാ​ത്രി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ റി​യാ​സ് വീ​ട്ടി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഭാ​ര്യ വി​ളി​ച്ചു​ണ​ർ​ത്താ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച​താ​യി അ​റി​ഞ്ഞ​ത്. ഉ​റ​ക്ക​ത്തി​ൽ സം​ഭ​വി​ച്ച ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണം.

ന​വ​യു​ഗം അ​ൽ​ഹ​സ മേ​ഖ​ല​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്ന റി​യാ​സ്, അ​ത് വ​ഴി വ​ലി​യൊ​രു സൗ​ഹൃ​ദ​വ​ല​യ​ത്തി​നും ഉ​ട​മ​യാ​യി​രു​ന്നു. കേ​ര​ളം ക​ണ്ട ഏ​റ്റ​വും വ​ലി​യ ദു​രി​ത​പ്ര​ള​യ​കാ​ല​ത്തും, സൗ​ദി നി​ശ്ച​ല​മാ​യ കൊ​റോ​ണ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നും ന​വ​യു​ഗം അ​ൽ​ഹ​സ ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റി​യാ​സ് വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

റി​യാ​സ് റ​ഹീ​മി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ജാ​തി, മ​ത, വ​ർ​ഗ്ഗ വ്യ​ത്യാ​സ​ങ്ങ​ൾ നോ​ക്കാ​തെ മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കു​ന്ന, മ​ന​സ്‌​സി​ൽ ന·​ക​ൾ നി​റ​ഞ്ഞ ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​യി​രു​ന്നു റി​യാ​സ് റ​ഹിം. ഒ​ട്ടേ​റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബാ​ക്കി വെ​ച്ചി​ട്ടാ​ണ് അ​ദ്ദേ​ഹം യാ​ത്ര​യാ​യ​ത്. റി​യാ​സി​ന്‍റെ ദീ​പ്ത​മാ​യ ജ്വ​ലി​ക്കു​ന്ന ഓ​ർ​മ്മ​ക​ൾ​ക്ക് മു​ന്നി​ൽ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​യ്ക്കു​ന്ന​താ​യും, അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും, പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.