• Logo

Allied Publications

Europe
പുത്തന്‍വീട്ടില്‍ ജോണിന്‍റെ സംസ്കാരം ഫെബ്രു. 14 ന് കൊളോണില്‍
Share
കൊളോണ്‍: കഴിഞ്ഞ ദിവസം കൊളോണില്‍ അന്തരിച്ച ജര്‍മനിയിലെ രജിസ്റ്റേര്‍ഡ് സംഘടനയായ കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ് (കെപിഎസി ജര്‍മനി) ജര്‍മനിയുടെ കോര്‍ഡിനേറ്ററും, നല്ലൊരു ഗായകനും കലാകാരനും,ചെണ്ട വിദ്വാനും, ജര്‍മന്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായ പുത്തന്‍വീട്ടില്‍ ജോണിന്റെ(71)സംസ്കാരം കൊളോണില്‍ നടക്കും.

ശുശ്രൂഷകള്‍ ഫെുബ്രു.14 (ചൊവ്വ) രാവിലെ 10.30 ന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തില്‍ ( An St. Theresia 6, 51067 Koeln) ദിവ്യബലിയോടുകൂടി ആരംഭിച്ച് കൊളോണ്‍ ഹോള്‍വൈഡെ സിമിത്തേരിയില്‍ (Burgwiesenstrasse, 51067 Koeln) സംസ്കരിയ്ക്കും.

നേഴ്സിംഗ് ജോലിയില്‍ നിന്നും വിരമിച്ച ഭാര്യ ലില്ലി തൊടുപുഴ എഴുമുട്ടം പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്.

മെര്‍ലിന്‍, ഡോ.ജാസ്മിന്‍ എന്നിവര്‍ മക്കളും അലക്സാണ്ടര്‍ റോബര്‍ട്ട്, പിന്റോ കളത്തിക്കാട്ടില്‍ എന്നിവര്‍ മരുമക്കളും, മായ, ഔറേല, ഔറ, സാം എന്നിവര്‍ കൊച്ചുമക്കളുമാണ്.

നെയ്യാറ്റിന്‍കര എസ് ടി മങ്കാട് സ്വദേശിയായ ജോണ്‍ ജര്‍മനിയിലെത്തിയിട്ട് 52 വര്‍ഷമായി. നഴ്സിംഗിലും അനസ്തസിയിലും, ഹൈം ലൈറ്റൂംഗിലും പ്രാഗല്‍ഭ്യം നേടി 45 വര്‍ഷത്തെ ജോലിയ്ക്കു ശേഷം വിശ്രമജീവിതത്തിലായിരുന്നു.

ആകെയുള്ള 9 സഹോദരങ്ങളില്‍ ജോണിന്‍റെ ഒരു സഹോദരിയും രണ്ടു സഹോദരന്മാരും ജര്‍മനിയിലുണ്ട്. ജോണിന്‍റെ ആകസ്മിക വിയോഗത്തിൽ ജർമനിയിലെ നിരധി സംഘടനകളും വ്യക്തികളും അനുശോചിച്ചു.

ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​ന്ത്യ​യി​ല്‍; രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: സൈ​നി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സ് ഇ​ന്ത
സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു.
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു.
നാ​റ്റോ​യി​ൽ പൂ​ർ​ണ അം​ഗ​ത്വ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന: സ്വീ​ഡ​ൻ.
ടോ​ക്കി​യോ: നാ​റ്റോ സ​ഖ്യ​ത്തി​ൽ പൂ​ർ​ണ അം​ഗ​ത്വ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ൽ ജോ​ൺ​സ​ൻ പ​റ​ഞ്ഞു.
ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു.
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.