• Logo

Allied Publications

Middle East & Gulf
സൗദി സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ തുറന്നുകാട്ടി ലീപിന്ന് സമാപനമായി
Share
റിയാദ്: സൗദി സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ സമർപ്പിച്ച് ഐ.ടി സാങ്കേതികവിദ്യ പ്രദർശനമായ ലീപ് 2023 ന്ന് കൊടിയിറങ്ങി. സൗദിയിൽ അടുത്തിടെ നടന്ന പരിപാടികളിൽ ഏറ്റവുമധികം സന്ദർശകരെ ആകർഷിച്ച പരിപാടി എന്ന പകിട്ടോടെയാണ് ലീപ് 2023. അഞ്ച് ദിവസത്തിനിടെ പതിനായിരക്കണക്കിന് സന്ദർശകർ മേള കാണാനെത്തി.

വരും കാലങ്ങളിൽ ആഗോള സാങ്കേതിക തലത്തിലെ ജൈറ്റക്സിനു തുല്യമായ മറ്റൊരു
സമ്മിറ്റ് ആയി ലീപ്പ് മാറുമെന്നതിൽ സംശയമില്ലന്ന് ഐ ടി എക്സ് പേർട്സ് ആൻഡ് എങ്ങിനീർസ് ഫോറം പ്രസിഡന്റ് സാജിദ് പരിയാരത്ത് അഭിപ്രായപ്പെട്ടു .

അടുത്ത അഞ്ചു വർഷത്തിൽ സാങ്കേതിക രംഗത്ത് സൗദി അറബ്യ ലോകത്തിനു വലിയ
മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുനീബ് പാഴൂർ പറഞ്ഞു. വിഷൻ 2030 ന്ന് ഭാഗമായി
ലോകത്തിലെ സാങ്കേതിക രംഗത്ത് വലിയ വലിയ കമ്പനികളെ സൗദി ആകർഷിക്കാനുള്ള
എല്ലാശ്രമങ്ങൾക്ക് ഇപ്പോൾ ഫലം കണ്ടുതുടങ്ങി എന്ന് അനുമാനിക്കേണ്ടി
വരുമെന്ന് റഫ് സാദ് വാഴയിൽ പ്രതീക്ഷ പ്രകടിപ്പിച്ചു

ഒറാക്കിൾ , മൈക്രോസോഫ്ട് തുടങ്ങിയ ഒട്ടനവധി ടെക് ഭീമൻമാർ റിയാദിൽ
അവരവരുടെ ടാറ്റ സെന്ററുകൾക്ക് തുടക്കമിടുന്നു എന്ന വലിയ വിജ്ഞാപനങ്ങൾ
വലിയ പ്രതീക്ഷ നല്കുന്ന ഒന്നാണെന്ന് യാസിർ ബക്കറും കൂട്ടിച്ചേർത്തു

120 രാജ്യങ്ങളിലെ ആയിരത്തോളം സ്ഥാപനങ്ങളാണ് അണിനിരന്നത്. ഇന്ത്യൻ പവലിയൻ
മലയാളക്കരയുടെ സാന്നിധ്യമറിയിച്ചു. സൗദി സർക്കാരിെൻറ ഭൂരിപക്ഷം വകുപ്പുകളും മേളയിൽ സജീവമായിരുന്നു. അതിവേഗം സ്മാർട്ടായി കുതിക്കുന്ന സൗദി സർക്കാർ വകുപ്പുകളിലെ പുതിയ സ്മാർട്ട് സംവിധാനങ്ങൾ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിച്ചു.

നൂതന സാങ്കേതിക വിദ്യകളുടെ കൈമാറ്റം, ആശയങ്ങൾ, ഇറക്കുമതി, കയറ്റുമതി തുടങ്ങി കോടിക്കണക്കിന് രൂപയുടെ വ്യാപാര ഇടപാടുകളാണ് നാലു ദിവസത്തെ പരിപാടിക്കിടെ നടന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ഐ.ടി കമ്പനികളും സ്റ്റാർട്ട് അപ്പുകളും ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു.

വ്യത്യസ്ത വിഷയങ്ങളിൽ കോൺഫറനസുകളും വർക്ഷോപ്പുകളും അരങ്ങേറി. ആർടിഫിഷ്യൽ ഇൻറലിജൻസ്, 5ജി സാങ്കേതിക വിദ്യ, ക്ലൗഡ്, ബ്ലോക് ചെയിൻ, ബിഗ്ഡാറ്റ, ക്വാണ്ടം കമ്പ്യൂട്ടിങ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക മേഖലയിലെ പുത്തൻ ഉപകരണങ്ങൾ സന്ദർശകർ ഏറ്റെടുത്തു.

ഗതാഗതം, ആരോഗ്യപരിപാലനം, പൊലീസിങ്, ഭക്ഷണം, സുരക്ഷാ സംവിധാനങ്ങൾ,
ബാങ്കിങ് തുടങ്ങി സകല മേഖലകളിലും വരാനിരിക്കുന്ന സാേങ്കതിക വിദ്യകളും ജൈടെക്സിൽ ഇടം പിടിച്ചു. കഴിഞ്ഞ ഫെബ്രുവരി ആറിന്ന് തുടക്ക മിട്ട സാങ്കേതിക മാമാങ്കത്തിന്ന്
ഫെബ്രുവരി ഒൻപതോടെ സമാപിച്ചു

ഡോ.സിമി പോളിന് ഖത്തര്‍ ആന്‍റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം.
ദോ​ഹ: ഗ്ലോ​ബ​ൽ ഹ്യൂ​മ​ന്‍ പീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.
വ​ര്‍​ക്കി തോ​മ​സ് ജോ​ബ് അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​കാ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ വ​ര്‍​ക്കി തോ​മ​സ് ജോ​ബ് (ജോ​യി82, ജ​ന​റ​ല്‍ ട​യ​ര്‍ സെ​ന്‍റ​
മ​രു​ന്നു​ക​ൾ ഇ​നി പ​റ​ക്കും; ദു​ബാ​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം.
ദു​ബാ​യ്: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം.
ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ഈ​സ്റ്റ​ർ​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ
മ​ല​പ്പു​റം സ്വ​ദേ​ശി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.