• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മൂന്നാമത് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു
Share
ബർമിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ അപ്പസ്റ്റോലറ്റിന്‍റെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാമത് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി 18 മുതൽ ആരംഭിക്കുന്നു . മുൻവർഷങ്ങളിൽ നടത്തിയതുപോലെതന്നെ വിവിധ പ്രായപരിധികളിലായിട്ടായിരിക്കും മത്സരങ്ങൾ നടത്തുക .

മിശിഹായുടെ പീഡാസഹങ്ങളെ അനുസ്മരിക്കുന്ന വലിയനോമ്പിലെ ആഴ്ചകളിൽ മത്സരത്തിനുള്ള ഭാഗങ്ങൾ വായിക്കാനും അതിനെകുറിച്ച് ധ്യാനിക്കുവാനും കൂടുതൽ വിചിന്തനം ചെയ്യുവാനും തുടർന്ന് ഈസ്റ്ററിന് ശേഷം മത്സരത്തിലേക്ക് പ്രവേശിക്കാനും സാധിക്കുന്ന രീതിയിലാണ് മത്സരങ്ങളെ ക്രമീകരിച്ചിരിക്കുന്നത് .ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ തങ്ങളായിരിക്കുന്ന ഇടവക/ മിഷൻ/ പ്രൊപ്പോസഡ്‌ മിഷൻ അംഗങ്ങൾക്കായിരിക്കും മത്സരങ്ങളിൽ പങ്കെടുക്കുവാൻ സാധിക്കുക. കുട്ടികളുടെ പ്രയപരിധിയിൽ മത്സരിക്കുന്നവർ രൂപതയിലെ മതപഠന ക്ലാസ്സുകളിൽ പഠിക്കുന്നവരായിരിക്കണം .

വിവിധ ഘട്ടങ്ങളിലായി നടത്തപ്പെടുന്ന സുവാറ 2023 മത്സരങ്ങളുടെ ഫൈനൽ മത്സരമൊഴികെ ബാക്കി മത്സരങ്ങളെല്ലാം ഓൺലൈൻ ആയിട്ടാണ് നടത്തുക . ഫൈനൽ മത്സരങ്ങൾ ജൂൺ മൂന്നിന് നടത്തപ്പെടും . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫോമും നിയമാവലിയും ഫെബ്രുവരി 18 മുതൽ ബൈബിൾ അപ്പസ്റ്റലേറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് .

പേരുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ഏപ്രിൽ 17 ന് ആയിരിക്കും. ആദ്യ സുവാറ മത്സരത്തിൽ പങ്കെടുത്ത രണ്ടായിരത്തില്പരം കുട്ടികളുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം ബൈബിൾ , കുട്ടികളുടെപേരിൽ ബൈബിൾ ഇല്ലാത്തവർക്ക് കൊടുക്കാൻ സാധിച്ചു എന്നത് പ്രാർത്ഥനാപൂർവ്വം ഓർമ്മിക്കുന്നു.

കൂടുതൽ ആൾക്കാർ ബ്രിട്ടനിലേക്ക് എത്തിയതോടെ കഴിഞ്ഞ വര്ഷങ്ങളെക്കാളും കൂടുതൽ മത്സാർത്ഥികൾ ഈ വർഷത്തെ സുവാറ 2023 ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഉണ്ടാവും. ഏപ്രിൽ മാസം 15 ന് പരിശീലന മത്സരത്തോടെ ആരംഭിക്കുന്ന സുവാറ 2023 മത്സരങ്ങൾ വിവിധ റൗണ്ടുകൾ പൂർത്തിയാക്കി ജൂൺ മൂന്നിനു ഫൈനൽ മത്സരങ്ങൾ നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .

മത്സര ദിവസങ്ങളിൽ ശനിയാഴ്ച 6 .30 മുതൽ വിവിധ പ്രായപരിധിയിലുള്ളവർക്കായി വിവിധ സമയങ്ങളിലായി മത്സരങ്ങൾ നടത്തപ്പെടും . മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസ് ആയ ഇരുന്നൂറ്റിയമ്പത്, നൂറ്റിയമ്പത് , നൂറ് പൗണ്ടുകൾ വീതം ഒന്ന് , രണ്ടു , മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം ലഭിക്കും . മത്സരങ്ങളെക്കുറിച്ചും മത്സരങ്ങളുടെ സമയത്തെക്കുറിച്ചും ഉള്ള കൂടുതൽ വിവരങ്ങൾ ബൈബിൾ അപ്പൊസ്‌തലേറ്റിന്‍റെ വെബ്‌സൈറ്റിൽ ലഭ്യമാണെന്നും ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഇ​ന്ത്യ​യി​ല്‍; രാ​ജ്നാ​ഥ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: സൈ​നി​ക മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ജ​ര്‍​മ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ബോ​റി​സ് പി​സ്റ്റോ​റി​യ​സ് ഇ​ന്ത
സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് രാ​ജി​വ​ച്ചു.
എ​ഡി​ൻ​ബ​ർ​ഗ്: സ്കോ​ട്‌​ല​ൻ​ഡ് ഗ​താ​ഗ​ത മ​ന്ത്രി കെ​വി​ൻ സ്റ്റു​വ​ർ​ട്ട് (55) രാ​ജി വ​ച്ചു.
നാ​റ്റോ​യി​ൽ പൂ​ർ​ണ അം​ഗ​ത്വ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന: സ്വീ​ഡ​ൻ.
ടോ​ക്കി​യോ: നാ​റ്റോ സ​ഖ്യ​ത്തി​ൽ പൂ​ർ​ണ അം​ഗ​ത്വ​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് സ്വീ​ഡി​ഷ് പ്ര​തി​രോ​ധ മ​ന്ത്രി പാ​ൽ ജോ​ൺ​സ​ൻ പ​റ​ഞ്ഞു.
ജ​ര്‍​മ​നി​യി​ല്‍ തീ​വ്ര വ​ല​തു​പ​ക്ഷം വീ​ണ്ടും സ്വാ​ധീ​നം നേ​ടു​ന്നു.
ബെ​ര്‍​ലി​ന്‍: ക​ഴി​ഞ്ഞ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​ച്ച​ടി നേ​രി​ട്ട തീ​വ്ര വ​ല​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ള്‍ ജ​ര്‍​മ​നി​യി​ല്‍ വീ​ണ്ടും ജ​ന​പി​ന
യുക്രെയ്നിലെ ഡാം തകർന്നു; ജനവാസമേഖലകൾ മുങ്ങുമെന്ന് ആശങ്ക.
കീവ്: ദക്ഷിണ യുക്രെയ്നിലെ റഷ്യൻ നിയന്ത്രണ മേഖലയിൽ സ്ഥിതി ചെയ്യുന്ന നോവാഖാകോവ ഡാം തകർന്നു.