• Logo

Allied Publications

Europe
രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ: മോൺ. ജിനോ അരീക്കാട്ട് മുഖ്യ കാർമികൻ
Share
ലണ്ടൻ: ഫെബ്രുവരി മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ശനിയാഴ്ച ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്‍ററിൽ നടക്കും.ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജിനോ അരീക്കാട്ട് എംസിബിഎസ് മുഖ്യ കാർമ്മിനകനായി കൺവെൻഷനിൽ പങ്കെടുക്കും . .

ക്രൈസ്തവസ്തവശാക്തീകരണത്തിന് പ്രാധാന്യമേകിക്കൊണ്ട് നവസുവിശേഷവത്ക്കരണത്തിനായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത രൂപീകരിച്ച ഇവാഞ്ചലൈസേഷൻ കമ്മീഷൻ അധ്യക്ഷയും പ്രമുഖ വചനപ്രഘോഷകയും ആത്മീയ രോഗശാന്തി വിടുതൽ ശുശ്രൂഷകയുമായ സി.ആന്‍മരിയ എസ്എച്ച് അഭിഷേകാഗ്നി മിനിസ്ട്രി യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടു വത്താനിയിലിനൊപ്പം കൺവെൻഷനിൽ ശുശ്രൂഷ നയിക്കും.

2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും എഎഫ്സിഎം യുകെ ടീമിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുക.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്‍റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും .യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഡൊമിനിക് മക് ഡെർമോട്ട് കൺവെൻഷനിൽ പങ്കെടുക്കും .

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്‍റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ് .

വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും . കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും .

കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും.

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് റവ ഫാ ഷൈജു നടുവത്താനിയിലും ടീമും ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് 07878 149670, ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬.

നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; ജോസ് കുര്യാക്കോസ് 07414 747573. ബിജുമോൻ മാത്യു 07515 368239

അഡ്രസ്: Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW.

ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് മി​ഷ​നി​ൽ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത്: ഹേ​വാ​ര്‍​ഡ്‌​സ്ഹീ​ത്ത് ഔ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ടു​
ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണ്‍; വ​നി​ത​ക​ളു​ടെ ലോ​ക റി​ക്കാ​ര്‍​ഡ് കുറിച്ച് അ​സെ​ഫ.
ബ​ര്‍​ലി​ന്‍: ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണി​ല്‍ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് എ​ത്യോ​പ്യ​ന്‍ വ​നി​ത ടി​ഗ്സ്റ്റ് അ​സെ​ഫ.
ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: അ​ങ്ക​മാ​ലി സ്വ​ദേ​ശി ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ പ​ട​യാ​റ്റി(37) അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
കാ​ന​ഡ​യി​ൽ എം​ബ​സി​ക്ക് മു​ന്നി​ൽ ഇ​ന്ത്യ​ൻ പ​താ​ക ക​ത്തി​ച്ച് ഖ​ലി​സ്ഥാ​ൻ പ്ര​തി​ഷേ​ധം.
ടൊ​റോ​ന്‍റൊ: ഖ​ലി​സ്ഥാ​ൻ നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​
കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സു​ബാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഐ​ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ.
ബര്‍​ലി​ന്‍: മു​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ മ​ക​ന്‍ സു​ഭാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഫോ​ര്‍ റീ​ക​ണ്‍