• Logo

Allied Publications

Middle East & Gulf
സൗദിയിലെ സ്പോർട്സ്, മെഡിസിൻ മേഖലയിൽ അറുപത് ക്ലിനിക്കുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ബുർജീൽ ഹോൾഡിംഗ്സ്
Share
അബുദാബി/ റിയാദ്: സൗദി അറേബ്യയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്നസ് കന്പനികളിലൊന്നായ ലീജാം സ്പോർട്സുമായുള്ള സംയുക്ത സംരംഭം ബുർജീൽ ഹോൾഡിംഗ്സ് പ്രഖ്യാപിച്ചു. സമഗ്ര റീഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ പ്രദാനം ചെയ്യുന്ന 60 ക്ലിനിക്കുകൾ സൗദിയിലുടനീളം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് സംയുക്ത സംരംഭം. സൗദി അറേബ്യയിലും യുഎഇയിലുമായി ഫിറ്റ്നസ് ടൈം ബ്രാൻഡിലുള്ള 155 ഫിറ്റ്നസ് സെന്‍ററുകളുടെ ഉടമയാണ് സൗദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ലീജാം സ്പോർട്സ്.

ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ എന്നിവയ്ക്കൊപ്പം വിറ്റാമിൻ ഇൻഫ്യൂഷൻ, ഓക്സിചേന്പർ, ക്രിപ്റ്റോതെറാപ്പി തുടങ്ങിയ വെൽനസ് സേവനങ്ങളും ആയുർവേദവും പ്രകൃതിചികിത്സയും അടക്കമുള്ള കോംപ്ലിമെന്‍ററി മെഡിസിൻ സേവനങ്ങളും പുതിയ ക്ലിനിക്കുകളിൽ ലഭ്യമാക്കും. വേദന, മസ്കുലോസ്കലെറ്റൽ, ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്കുള്ള വിദഗ്ധ മെഡിക്കൽ സേവനങ്ങളാകും ഈ ഫിറ്റ്നസ് ക്ലിനിക്കുകളുടെ മറ്റൊരു സവിശേഷത. സൗദി കായിക മന്ത്രാലയത്തിന്‍റെ പിന്തുണയോടെയാണ് യാഥാർഥ്യമാകുന്നത്.

എല്ലാ തലങ്ങളിലുമുള്ള കായികതാരങ്ങൾക്കും കായികമേഖലയിൽ തൽപരരായ യുവാക്കൾക്കും ആവശ്യമായ മെഡിക്കൽ റീഹാബിലിറ്റേഷൻ സേവനങ്ങൾ നൽകുകയാണ് പങ്കാളിത്തത്തിന്‍റെ ലക്ഷ്യം. കായിക താരങ്ങൾക്ക് അവരുടെ പ്രകടനം ഉയർത്താൻ പ്രാപ്തരാക്കുന്ന മികച്ച പിന്തുണാ സംവിധാനം ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് ബുർജീൽ ഹോൾഡിംഗ്സ്് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു

ഡോ.സിമി പോളിന് ഖത്തര്‍ ആന്‍റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം.
ദോ​ഹ: ഗ്ലോ​ബ​ൽ ഹ്യൂ​മ​ന്‍ പീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.
വ​ര്‍​ക്കി തോ​മ​സ് ജോ​ബ് അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​കാ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ വ​ര്‍​ക്കി തോ​മ​സ് ജോ​ബ് (ജോ​യി82, ജ​ന​റ​ല്‍ ട​യ​ര്‍ സെ​ന്‍റ​
മ​രു​ന്നു​ക​ൾ ഇ​നി പ​റ​ക്കും; ദു​ബാ​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം.
ദു​ബാ​യ്: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം.
ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ഈ​സ്റ്റ​ർ​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ
മ​ല​പ്പു​റം സ്വ​ദേ​ശി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.