• Logo

Allied Publications

Americas
ലാജി തോമസ് പ്രവാസിചാനൽ ന്യൂയോർക്ക് റീജിയണൽ ഡയറക്ടർ
Share
ന്യൂയോർക്ക് : പ്രവാസി ചാനൽ ന്യൂ യോർക്കിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. റീജിയണൽ ഡയറക്ടറേയും ചാനൽ ടീമിനെയും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ന്യൂ യോർക്ക് ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്‍ററിൽ നടന്നു.

ചെയർമാൻ വർക്കി എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ ജോസൻ ജോസഫ് സ്വാഗതം ചെയ്തതിനു ശേഷം മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ ലാജി തോമസിനെ പ്രവാസി ചാനൽ യു എസ് എ റീജിയണൽ ഡയറക്ടറും ബിസിനസ് ഡെവലപ്മെന്‍റ് മാനേജരുമായി പ്രഖ്യാപിച്ചു.

തുടർന്ന് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് നിലവിളക്കിൽ ദീപം പകർന്നതോടെ ചാനലിന് ഔദ്യോഗിക തുടക്കമായി. വർക്കി എബ്രഹാം ,സുനിൽ ട്രൈ സ്റ്റാർ, ലാജി തോമസ്, ബിജു ജോൺ കൊട്ടാരക്കര , ഷിജോ പൗലോസ്, ഡോ . ജേക്കബ് തോമസ്, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്‌ലേറ്റർ ഡോ. ആനി പോൾ, നോർത്താംസ്റ്റെഡ് ടൗൺ സൂപ്പർ വൈസർ ജെന്നിഫർ ഡെസേന, ന്യൂ യോർക്ക് സിറ്റി കൗൺസിൽ മെമ്പർ ലിൻഡ ലീ എന്നിവരും നില വിളക്കിൽ ദീപം പകർന്നു.

ഡോക്ടർ ഷെറിൻ എബ്രഹാം, ലിസ് പൗലോസ് എന്നിവർ പ്രോഗ്രാമുകൾ നിയന്ത്രിച്ചു. പ്രവാസി ചാനൽ ചെയർമാൻ വർക്കി എബ്രഹാം ചാനൽ ഫ്ലാഗും മൈക്കും ലാജി തോമസിന് കൈമാറി പിന്നീട് മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ പ്രസ് ഐഡിയും നൽകി.

ശബരിനാഥ് നായർ പ്രോഗ്രാം ഡയറക്ടർ , വിജി എബ്രഹാം പ്രൊഡക്ഷൻ & മീഡിയ കോ ഓർഡിനേറ്റർ , ജോസൻ ജോസഫ് പ്രൊഡക്ഷൻ & മീഡിയ കോ ഓർഡിനേറ്റർ , തോമസ് മാത്യു പ്രൊഡ്യൂസർ കോ ഓർഡിനേറ്റർ , മെൽവിൻ മാമൻ ഡിഒപി പ്രോഗ്രാം പ്രൊഡ്യൂസർ, ജോയൽ സ്കറിയഡിഒപി പ്രോഗ്രാം പ്രൊഡ്യൂസർ, സോണി ജോസഫ് പ്രോഗ്രാം & മീഡിയ കോ ഓർഡിനേറ്റർ എന്നീ ടീം അംഗങ്ങളെ തദവസരത്തിൽ പരിചയപ്പെടുത്തി .

കൗൺസിൽ മെമ്പർ ലിൻഡ ലീ, വർക്കി എബ്രഹാം, ഡോ . ആനി പോൾ , നോർത്ത് ഹെംപ്സ്റ്റഡ് ടൗൺ സൂപ്പർ വൈസർ ജെന്നിഫർ ഡെസേന, പോലീസ് ഓഫിസർ സെർജന്റ് തോമസ് ജോയ് , സാബു ലൂക്കോസ്, ഷാജു സാം, എബി എബ്രഹാം, ബിജു ചാക്കോ, വർഗീസ് കോര്സൺ , ലീല മാരേട്ട് , സജി എബ്രഹാം, ജോർജ് കല്ലൂർ ,ഡോ .താര, ഡോ . ആനന്ദ് ജോർജ് ,പോൾ ജോസ് , മത്തായി ചാക്കോ , കോശി തോമസ് തുടങ്ങിയവരും ആശംസകൾ നേർന്നു.

ഫൊക്കാന ദേശീയ ട്രഷററും കേരള ടൈംസ് അസ്സോസിയേറ്റ് എഡിറ്ററും എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ സാരഥിയുമായ ബിജു ജോൺ കൊട്ടാരക്കര , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ ട്രഷററും ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്കയുടെ പ്രൊഡ്യൂസറും കോ ഓർഡിനേറ്ററുമായ ഷിജോ പൗലോസ്, 23rd കൗൺസിൽ ഡിസ്ട്രിക്ട് മെമ്പറും സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കൊറിയൻ മെമ്പറുമായ ലിൻഡ ലീ, നോർത്താംസ്റ്റഡ് ടൗൺ സൂപ്പർ വൈസർ ജെന്നിഫർ ഡെസേന, റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേചർ ഡോ .ആനി പോൾ, ഫോമാ നാഷണൽ പ്രസിഡന്റ് ഡോ .ജേക്കബ് തോമസ്, മിസ് ഇന്ത്യ ന്യൂ യോർക്ക് 2022 മീര മാത്യു, സെന്റ് തോമസ് എക്യൂമിനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക വൈസ് പ്രസിഡന്റ് റവ .ഫാ ജോൺ തോമസ്, പോലീസ് ഓഫിസർ സെർജന്റ് തോമസ് ജോയ് , സാബു ലൂക്കോസ് എക്കോ ഡയറക്ടർ ,ഷാജു സാം വൈസ് മെൻ ഇന്റർ നാഷണൽ യു എസ് ഏരിയ പ്രസിഡന്റ് , സജി എബ്രഹാംഐപിസിഎൻഎ ന്യൂ യോർക്ക് റീജിയൻ വൈസ് പ്രസിഡന്‍റ്,എബി എബ്രഹാം ഡയറക്ടർ പവർ വിഷൻ ടി വി , രാജു എബ്രഹാം , ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് , ബിജു ചാക്കോ നാഷണൽ സെക്രട്ടറി വേൾഡ് മലയാളി കൗൺസിൽ, ഇന്ത്യൻ നേഴ്സസ് അസോസിയേഷൻ നാഷണൽ മെമ്പർ ഡോ. താര ജോർജ്‌, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂ യോർക്ക് പ്രസിഡന്റ് ഡോക്ടർ അന്ന ജോർജ്, മത്തായി ചാക്കോ ഫൊക്കാന ന്യൂ യോർക്ക് അപ്സ്റ്റേറ്റ് ആർ വി പി, പോൾ ജോസ് ഫോമാ ആർ വി പി ന്യൂയോർക് മെട്രോ റീജിയൻ , വേൾഡ് മലയാളി കൗൺസിൽ, സിബി ഡേവിഡ് കലാവേദി ചെയർമാൻ , ഫോമാ റീജിയണൽ ചെയർമാനും കെ സി സി എൻ എ സെക്രട്ടറിയുമായ ഫിലിപ് മഡത്തിൽ, കോശി തോമസ് ക്വീൻസ് കമ്മ്യൂണിറ്റി ബോർഡ് അംഗം , ഫോമാ ഓഡിറ്റർ പി ടി തോമസ് , മത്തായി ചാക്കോ , കോശി തോമസ് , വർഗീസ് കോരസൺ വാൽക്കണ്ണാടി ചെയർമാൻ , ജോൺ ജോർജ് കല്ലൂർ എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ് ജേതാവ് തുടങ്ങിയവർ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു. ബിനു തോമസ്, ഷാജി എണ്ണശേരിൽ എന്നിവർ സജീവമായി പരിപാടികളിൽ പങ്കെടുത്തു.

2011 ൽ 30 മിനിറ്റ് പരിപാടിയുമായി പ്രവർത്തനം തുടങ്ങിയ പ്രവാസി ചാനൽ ഒരു വർഷത്തിനുള്ളിൽ മുഴുവൻ സമയ ചാനലായി 12 വർഷമായി നിലയ്ക്കാതെ പ്രവർത്തനം തുടരുന്നതിൽ മലയാളി സമൂഹത്തിന് സുനിൽ ട്രൈസ്റ്റാർ നന്ദി അറിയിച്ചു. വർക്കി എബ്രഹാം , ബേബി ഊരാളിൽ, ജോൺ ടൈറ്റസ് , ജോയ് നെടിയകാലായിൽ എന്നിവർ പാർട് നേഴ്‌സായി തുടക്കമിട്ട ചാനൽ ലോകമെങ്ങുമുള്ള മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് . 2020 ൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്ത ഗ്ലോബൽ ചാനൽ മലയാളികൾ ഉള്ളിടത്തേക്കെല്ലാം യാത്ര തുടരുമെന്ന് സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.

അനിൽ മാത്യു കൃതജ്ഞത അറിയിച്ചു. ഡിന്നറോടെയാണ് പരിപാടികൾ സമാപിച്ചത് . ട്രൈ സ്റ്റേറ്റ് ഏരിയയിൽ നിന്നുള്ള പ്രശസ്ത ഗായകൻ സുജിത് മൂലയിൽ , അഞ്ജന മൂലയിൽ എന്നിവർ മനോഹരമായ ഗാനാലാപനങ്ങളിലൂടെ ചടങ്ങിന് നിറം പകർന്നു. ലിസ് പൗലോസിന്റെയും (ന്യൂ ജേഴ്‌സി), ഡോ. ഷെറിൻ എബ്രഹാമിന്റെയും (ന്യൂ യോർക്ക് ) അവതരണം ഏറെ ഹൃദ്യമായി .
 
ഷാജു സാം & ഷെൽവിൻ സാംപ്രൊഫെഷണൽ അക്കൗണ്ടിംഗ് & ടാക്സ് കൺസൽറ്റിങ് മഹാരാജ സൂപ്പർ മാർക്കറ്റ്, ന്യൂ ഹൈഡ് പാർക്ക്, ജോർജ് കല്ലൂർ & സ്റ്റാൻലി മാത്യു സെൻചുറി 21 റോയൽ , സാബു ലൂക്കോസ് ബ്ലൂ ഓഷ്യൻ വെൽത്ത് സൊല്യൂഷൻസ്, ജോസെഫ് വി തോമസ് ആൾ സ്റ്റേറ്റ് ഇൻഷുറൻസ്, മാത്യു തോമസ് ക്രോസ് ഐലൻഡ് റിയൽ എസ്റ്റേറ്റ്, എബ്രഹാം തോമസ് ,ഈപ്പൻ ജോർജ് , അനിൽ മാത്യു പിൽഗ്രിം റിയൽ എസ്റ്റേറ്റ്, ഡോ .അജു ഉമ്മൻ & ഫാമിലി , വിജി എബ്രഹാം & ഫാമിലി, ബിനോയ് തോമസ് & ഫാമിലി, നോവ ജോർജ് ഗ്ലോബൽ കോലിഷൻ& ബോഡി വർക്സ് , ആശിഷ് ജോസഫ് എൽ എം ആർ ബി ഹോം ലോൺസ് .തുടങ്ങിയവർ പരിപാടിയുടെ സ്പോൺസേർസായിരുന്നു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ