ന്യൂയോർക്ക്: വടക്കേ അമേരിക്കൻ പോലീസ് സേനയിൽ ജോലി ചെയ്യുന്ന മലയാളി സംഘടനാ കൂട്ടായ്മയായ അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡി ( AMLEU, Aweobp) ന്റെ രണ്ടാമത് ആനുവൽ കോണ്‍ഫറൻസും ബാങ്ക്വറ്റും ന്യൂയോർക്കിൽ വിജയകരമായി സമാപിച്ചു.
2020 സെപ്റ്റംബറിലാണ് അമേരിക്കൻ മലയാളി പോലീസ് ഓഫീസർമാർ ചേർന്ന് സംഘടനയ്ക്ക് രൂപം നൽകിയത്. നാളിതുവരെയായി നിരവധി സേവന പ്രവർത്തനങ്ങളാണ് സംഘടന കാഴ്ചവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കരവാളൂർ പഞ്ചായത്തിലെ പതിമൂന്നു വാർഡുകൾക്കു ധനസഹായം, കോക്കാട്ട് വൃദ്ധസദനത്തിലേക്കു ഭക്ഷണം, ജലശുദ്ധീകരണ ഡിസ്പെന്സറിക്കു സഹായം തുടങ്ങി നിരവധി സേവന പ്രവർത്തങ്ങൾ ഇവർക്ക് ജങ്ങളിലേക്കെത്തിക്കാനായി.
 ന്യൂജേഴ്സി ടീനെക് പോലീസ് ഡിപ്പാർട്മെന്റിലെ മലയാളി ഉദ്യോഗസ്ഥനായ ജോണ്‍ എബ്രഹാം ജൂനിയർ 2010 ൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ മരണത്തിനു കീഴടങ്ങിയിരുന്നു. അദ്ദേഹത്തിനെ സ്മരണാർത്ഥം അമേരിക്കൻ മലയാളി ലോ എൻഫോഴ്സ്മെന്റ് യുണൈറ്റഡ് എണ്ണായിരം ഡോളറിന്റെ സ്കോളർഷിപ്പ് ഏർപ്പെടുത്തി നൽകുകയുണ്ടായി.
സഘടനയിലെ അംഗങ്ങൾ കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ പ്രശംസനീയമായ നേട്ടങ്ങളും നിരവധി സേവന പ്രവർത്തനങ്ങളും കാഴ്ചവച്ചതായും കോണ്‍ഫറസ് വിലയിരുത്തി. ഇല്ലിനോയിസ് ബ്രുക് വില്ലെ പോലീസ് ഡിപ്പാർട് മെന്റിലെ ചീഫ്, മൈക്കിൾ കുരുവിള അമേരിക്കയിലെ പോലീസ് വകുപ്പിനെ നയിക്കുന്ന ആദ്യ മലയാളിയായി. ഡപ്യൂട്ടി ഇൻസ്പെക്ടർമാരായ ലിജു തോട്ടവും ന്യയോർക് പോലീസ് ഡിപ്പാർട്മെന്റിലെ (NYPD) ഷിബു മധുവും ഈ റാങ്കിലെത്തുന്ന ആദ്യ മലായളികളായി. തമോക പോലീസ് ഡിപ്പാർട്മെന്റിലെ ഷിബു ഫിലിപ്പോസാണ് ഡപ്യൂട്ടി ഇൻസ്പെക്ടർ തസ്തികയിലെത്തുന്ന മെരിലാന്റിലെ ആദ്യമലയാളി.
ആനുവൽ ബാങ്ക്വറ്റിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബോർഡ് അംഗങ്ങളെ ഏവർക്കും പരിചയപ്പെടുത്തി. ലഫ്റ്റനന്റ് നിതിൻ എബ്രഹാം (NYPD) സംഘടനയുടെ പ്രസിഡന്റും, ഷിബു ഫിലിപ്പോസ് വൈസ് പ്രഡന്റുമാണ്. ലഫ്റ്റനന്റ് നോബിൾ വർഗീസ് (PAPD) സംഘടനാ സെക്രട്ടറിയുമാണ്.
 കോർപറേൽ ബെൽസാണ് മാത്യു (ഫിലഡൽഫിയ പോലീസ് ഡിപാർട്മെന്റ്) ട്രഷററും , സൂപ്പർവൈസർ സ്പെഷ്യൽ ഏജൻറ് ഡാനിയേൽ ശലോമോൻ(എഫ്ബിഐ, എൻവൈ ജെടിടിഎഫ്) സർജൻറ് അറ്റ് ആംസ് ആയും പ്രവർത്തിക്കുന്നു.
ബിനു പിള്ളൈ അബ്ദുൾ(ഡിക്ടറ്റീവ്, എൻവൈപിഡി),, സർജെന്റ് ഉമ്മൻ സ്ലീബാ(ഷിക്കാഗോ പോലീസ് ഡിപാർട്മെന്റ്), റിട്ട. സർജെന്റ് മാത്യു സാമുവൽ(എൻവൈപിഡി), കോർപറേൽ ആൽവിൻ വർഗീസ്( ഹൈലാൻഡ് വില്ലേജ് പോലീസ് ഡിപാർട്മെന്റ്), പോലീസ് ഓഫിസർമാരായ സ്വീറ്റിൻ ചെറിയാൻ (എൻവൈപിഡി), ശ്രീകാന്ത് ഹരിദാസ് (മെട്രോപോലീറ്റൻ ട്രാൻസിറ്റ് അതോറിറ്റി പോലീസ് ഡിപാർട്മെന്റ്) ,നീനാ ഫിലിപ്സ് (യുഎസ് ക്സറ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷൻ) എന്നിവരാണ് സംഘടനയെ നയിക്കുന്ന ട്രസ്സ്റ്റിമാർ.
|