• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ നാ​ഷ്ണ​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന് കെ​റ്റ​റിം​ഗി​ൽ തു​ട​ക്കം
Share
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന നാ​ഷ്ണ​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ റീ​ജ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഫെ​ബ്രു​വ​രി 4 ശ​നി​യാ​ഴ്ച കെ​റ്റ​റിം​ഗി​ൽ തു​ട​ക്ക​മാ​യി.

കെ​റ്റ​റിം​ഗ് അ​രീ​ന സ്പോ​ർ​ട്സി​ൽ രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ ന​ട​ന്ന റീ​ജ​ണ​ൽ മ​ത്സ​രം കെ​റ്റ​റിം​ഗ് മ​ല​യാ​ളി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മ​ത്താ​യി​യും കെ​റ്റ​റിം​ഗ് സ​മീ​ക്ഷ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷി​ബു കൊ​ച്ചു​തൈ​ക്ക​ട​വി​ലും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ​ങ​ണ​അ സെ​ക്ര​ട്ട​റി അ​രു​ണ്‍ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കെ​റ്റ​റിം​ഗി​ൽ നി​ന്നും യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ഇ​രു​പ​തോ​ളം ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ചു. സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കു​പു​റ​മെ കെ​റ്റ​റിം​ഗ് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും ബാ​ഡ്മി​ന്‍റ​ണ്‍ പ്രേ​മി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ടൂ​ർ​ണ​മെ​ന്‍റ് വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. വെ​യി​ൽ​സി​ൽ നി​ന്നെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളാ​യ ജൂ​വ​ലും മേ​ബി​ളും വി​ജ​യി​ക​ളാ​യി. ലൂ​ട്ട​ണി​ൽ നി​ന്നെ​ത്തി​യ ഐ​സ​ക്കും ജെ​യ്സ​ണും ര​ണ്ടാം സ്ഥാ​ന​വും കോ​വെ​ന്‍റ​റി​യി​ൽ നി​ന്നെ​ത്തി​യ നോ​ന്പി​നും ബി​നു​വും മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ​മാ​പ​ന​യോ​ഗ​ത്തി​ൽ കൗ​ണ്‍​സി​ല​ർ അ​നൂ​പ് പാ​ണ്ഡെ വി​ജ​യി​ക​ൾ​ക്ക് സ​തേ​ണ്‍​മാ​ർ​ട്ട് കെ​റ്റ​റിം​ഗ് സ്പോ​ണ്‍​സ​ർ ചെ​യ്ത 151 പൗ​ണ്ട് ക്യാ​ഷ് അ​വാ​ർ​ഡും സ​മീ​ക്ഷ​യു​ടെ ട്രോ​ഫി​യും, ര​ണ്ടാ​മ​ത് വ​ന്ന​വ​ർ​ക്ക് അ​ബി​ൻ​സ് ക്ലി​ക്ക്സ് സ്പോ​ണ്‍​സ​ർ ചെ​യ്ത 75 പൗ​ണ്ട് ക്യാ​ഷ് അ​വാ​ർ​ഡും സ​മീ​ക്ഷ​യു​ടെ ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് അ​ന്പ​തി​യൊ​ന്ന് പൗ​ണ്ടും വി​ത​ര​ണം ചെ​യ്തു. റീ​ജ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് മാ​ർ​ച്ച് 25 ന് ​മാ​ഞ്ച​സ്റ്റ​റി​ൽ വ​ച്ച് ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​വു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ഗ​ങ​ണ​അ പ്ര​സി​ഡ​ന്‍റ് ബെ​ന്നി മ​ത്താ​യി, സ​മീ​ക്ഷ യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ, ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷി​ബു കൊ​ച്ചു​തൈ​ക്ക​ട​വി​ൽ, സെ​ക്ര​ട്ട​റി എ​ബി​ൻ സാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ ജേ​ക്ക​ബ് ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.