• Logo

Allied Publications

Americas
ഷിക്കാഗോ കെസിഎസ് വിമൻസ് ഫോറം ഹോളിഡേ പാർട്ടി ഉജ്വലമായി
Share
ഷിക്കാഗോ : ഷിക്കാഗോ കെ. സി. എസിന്‍റെ ശക്തിശ്രോതസായി പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഫോറത്തിന്റെ ഹോളിഡേ പാർട്ടി അവസ്മരണീയമായി. ജനുവരി 28 ശനിയാഴ്ച ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്‍ററിൽ ചേര്‍ന്ന സമ്മേളനം മലയാള സിനിമാതാരം ഗീത ഉദ്ഘാടനം നിർവഹിച്ചു. വിമന്‍സ് ഫോറം പ്രസിഡന്‍റ് ടോസ്‌മി കൈതക്കത്തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫെബിൻ തെക്കനാട്ടായിരുന്നു എം.സി.

ടോസ്‌മി കൈതക്കത്തൊട്ടിയിൽ, മുഖ്യാതിഥി ഗീത, കെ. സി. എസ്. പ്രസിഡന്‍റ് ജെയിൻ മാക്കിൽ, ക്നാനായ കാത്തലിക് വിമന്‍സ് ഫോറം നാഷണല്‍ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടു ക്കപ്പെട്ട ഷൈനി വിരുത്തികുളങ്ങര, ഫെബിൻ തെക്കനാട്ട് എന്നിവർ തിരി തെളിച്ചു. 

ഫെബിൻ തെക്കനാട്ടിന്‍റെ ആമുഖത്തോടെ ആരംഭിച്ച ഈ പാർട്ടി, തട്ടുകടയിലെ പ്രഭാത ഭക്ഷണത്തോടെ തുടക്കം കുറിച്ചു. ബേബി മേനമറ്റത്തിൽ, ബിനി ചാലുങ്കൽ എന്നിവരുടെ ഐസ് ബ്രേക്കറിലൂടെ ഏവർക്കും പരസ്പരം പരിചയപ്പെടുവാനും, കുസൃതിചോദ്യത്തിലൂടെ ഏറെ അടുത്ത് ബന്ധപ്പെടുവാനും സാധിച്ചു.

തുടർന്ന് നടന്ന പൊതുയോഗത്തിൽ വിശിഷ്ടാതിഥികളെ ഫെബിൻ തെക്കനാട്ട് സദസിന് പരിചയപ്പെടുത്തുകയും, അവരെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്തു. സിന്ധു പുളിക്കത്തൊട്ടിയിൽ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. വൈസ് പ്രസിഡന്റ് ഷൈനി വിരുത്തികുളങ്ങര സ്വാഗതവും, ടോസ്‌മി കൈതക്കത്തൊട്ടിയിൽ അധ്യക്ഷ പ്രസംഗവും, ജെയിൻ മാക്കിൽ ആശംസപ്രസംഗവും നടത്തി.

ഷിക്കാഗോ കെ. സി. എസിൽ സാമൂഹികവും സാമുദായികവുമായ നേട്ടങ്ങൾ കൈവരിച്ച് അംഗീകാരത്തിന്റെ അവാർഡ് നേടിയ പ്രതിഭ, ചാരി, ഫെബിൻ എന്നിവർക്ക് ഗീത പുനരസ്കാരങ്ങൾ നൽകി ആദരിച്ചു, ജോയിന്‍റ് സെക്രട്ടറി ഡോ. സൂസൻ ഇടുക്കുതറയിൽ കൃതജ്ഞതയും പറഞ്ഞു. 

വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, വിവിധതരം കലാപരിപാടികള്‍ എന്നിവ കോർത്തിണക്കി വ്യത്യസ്തമായ രീതിയിലാണ് ഈ ഹോളിഡേ പാർട്ടി സംഘടിപ്പിച്ചത്. ആസ്വാദകരമായുള്ള അനേക തരം ഭക്ഷണ പാനീയങ്ങൾ ഈ പാർട്ടിയെ ഏറെ ആസ്വാദകരമാക്കി.

ടോസ്‌മി കൈതക്കത്തൊട്ടിയിൽ, ഷൈനി വിരുത്തികുളങ്ങര, ഫെബിൻ തെക്കനാട്ട്, ബിനി മണപ്പള്ളിൽ (ട്രഷറർ), ഡോ. സൂസൻ ഇടുക്കുതറയിൽ, ഏരിയ കോഡിനേറ്റേഴ്സ് എന്നിവർ ഈ ഹോളിഡേ പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. ടോമി ഇടത്തിൽ, സിറിൽ കട്ടപ്പുറം എന്നിവരായിരുന്നു ഗ്രാൻഡ് സ്പോൺസേർസ്. കെസിഎസ് വൈസ് പ്രസിഡന്‍റ് ജിനോ കക്കാട്ടിൽ, ട്രഷറർ ബിനോയ് കിഴക്കനടിയിൽ എന്നിവർ പൊതുയോഗത്തിൽ സന്നിഹതരായിരുന്നു.

ട്രി​നി​റ്റി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ഹൂ​സ്റ്റ​ണി​ൽ റീ​ജി​യ​ണ​ൽ എ​ക്യു​മെ​നി​ക്ക​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ഹൂ​സ്റ്റ​ൺ: ട്രി​നി​റ്റി മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം ടെ​ക്‌​സാ​സി​ലെ ഹൂ​സ്റ്റ​ണി​ൽ റീ​ജി​യ​ണ​ൽ എ​ക്യു​മെ​നി​ക്ക​ൽ ബാ​ഡ്മി​ന്‍റ​ൺ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന
ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സാ​സ് 2023ലെ ​വു​മ​ൺ ഓ​ഫ് ദ ​ഇ​യ​ർ അ​വാ​ർ​ഡ് ഗീ​താ മേ​നോ​ന്.
ഡാ​ള​സ്: ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സാ​സ് 2023ലെ ​വു​മ​ൺ ഓ​ഫ് ദി ​ഇ​യ​ർ അ​വാ​ർ​ഡ് വ​ൺ എ​ർ​ത്ത് വ​ൺ ചാ​ൻ​സ​സെ​ദി​സ് മാ​സ​ത്തി​ന്‍റെ
ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ടു​ത്ത പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ടെ​ക്സ​സ്: മാ​ർ​ച്ച് 24ന് ​ടെ​ക്സാ​സി​ലെ ഹൂ​സ്റ്റ​ണി​ലു​ള്ള ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ മു​ൻ മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് പ​ങ്കെ​ട
നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന് ട്രം​പ്.
ടെ​ക്സാ​സ്: നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്നു ഡൊ​ണാ​ൾ​ഡ് ട്രം​പ്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി‌​യി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​തി​ഷേ​ധം ശ​ക്തം.
ഹൂ​സ്റ്റ​ൺ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ, ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ എ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്