• Logo

Allied Publications

Americas
മലയാള സിനിമയിലെ നായക നിരയിലേക്ക് ചുവടുവച്ചു മലയാളി യുവാവ് മെൽവിൻ താനത്ത്
Share
ന്യൂയോർക്ക്: മലയാള സിനിമയിലേക്ക് പുത്തൻ പ്രതീക്ഷകളുമായി ചുവടുവെച്ച് അമേരിക്കൻ മലയാളി യുവാവ് മെൽവിൻ താനത്ത് . അമേരിക്കയിൽ ജനിച്ചു വളർന്നു ഫ്ലോറിഡയിലെ മയാമിയിൽ സ്ഥിരതാമസം ആക്കിയ മെൽവിൻ Experiment5 എന്ന മലയാളം സിനിമയിൽ നായക വേഷത്തിൽ എത്തുന്നു .

മലയാളത്തിലെ ആദ്യ സോംബി മൂവി എന്ന ലേബലിൽ ഹോളിവുഡ് രീതിയിൽ ഒരുങ്ങുന്ന ഈ ചിത്രം ആതിരപ്പള്ളി, ചാലക്കുടി, തൃശ്ശൂർ എന്നിവിടങ്ങളിൽ ജനുവരി 10 ന്‌ ചിത്രീകരണം പൂർത്തിയാക്കി . ഫെബ്രുവരി അവസാനത്തോടെ തീയേറ്ററുകളിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ .

ടിക് ടോക്കിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഭാഷാ വൈരുദ്ധ്യങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരിസ് ചെയ്തു അമേരിക്കയിലെ ഇന്ത്യൻ യുവജനങ്ങളുടെ ഇടയിൽ സുപരിചിതനായ മെൽവിൻ , മയാമിയിലെ ലാർകിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ഡോക്ടർ ഓഫ് ഫാർമസി അവസാന വർഷ വിദ്യാർത്ഥിയാണ് . തൊടുപുഴ സ്വദേശികളായ മനോജ് & സിമി ആണ് മാതാപിതാക്കൾ . തൊടുപുഴ കരിങ്കുന്നം സ്വദേശികളായ മനോജ് & സിമി ആണ് മാതാപിതാക്കൾ. മിയാമിയിൽ വിദ്യാർത്ഥികളായ മിച്ചൽ, മിലൻ എന്നിവർ സഹോദരങ്ങൾ ആണ്

Esthep Star Creations ഉം Namo pictures സംയുക്തമായി നിർമ്മിക്കുന്ന ഈ സിനിമയുടെ കഥയും സംവിധാനവും അശ്വിൻ ചന്ദ്രൻ നിർവഹിക്കുന്നു . ക്രീയേറ്റീവ് ഡയറക്ടർ ആയി നിതീഷ് കെ നായർ , തിരക്കഥ സുധിഷ് &ലോറൻസ്‌ , ഛായാഗ്രഹണം സാഗർ. സ്പടികം ജോർജ് , അംബികാ മോഹൻ ബോബൻ ആലുമ്മൂടൻ , കിരൺ രാജ് , മജിഷ് സന്ധ്യ, ഋഷി സുരേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം സീരിയൽ താരം ദേവീനന്ദ നായികയായും വേഷമിടുന്നു.

ശ്യാം ധർമന്‍റെ സംഗീതത്തിൽ നജിം അർഷാദ് , സിത്താര തുടങ്ങിയവർ ആലപിച്ച മനോഹര ഗാനങ്ങളുമായി ഫെബ്രുവരി അവസാനത്തോടെ Experiment5 തീയേറ്ററുകളിൽ എത്തുന്നു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​