• Logo

Allied Publications

Americas
നിക്കി ഹേലി,പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു
Share
സൗത്ത് കരോലിന : ഐക്യരാഷ്ട്രസഭയിലെ മുൻ അംബാസഡർ നിക്കി ഹേലി, ചാൾസ്റ്റണിൽ സംഘടിപ്പിക്കുന്ന പരിപാടിയോടെ രണ്ടാഴ്ചയ്ക്കുള്ളിൽപ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ പദ്ധതിയിടുന്നു. ഫെബ്രുവരി 15 ഒരു സുപ്രധാന ദിവസമായിരിക്കുമെന്നു ഹേലി ട്വീറ്ററിൽ കുറിച്ചു. 80 വയസ്സിനു മുകളിലുള്ളവരെ വാഷിംഗ്‌ടൺ ഡി സിയിൽ കാണാൻ ആരും ആഗ്രഹിക്കുന്നില്ല ഹാലി തുടർന്നു 

സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട് ഒരു ദിവസം കഴിഞ്ഞ് അതേ നഗരത്തിൽ നിന്ന് ഹേലിക്കു പുറകെ തന്നെ തിരെഞ്ഞെടുപ്പ് പ്രചാരണവും ആരംഭിക്കും. തുടർന്നു ഇരുവരും അയോവയിലേക്ക്. തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകും .മുൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് അടുത്ത ആഴ്ച ചാൾസ്റ്റണിൽ ഉണ്ടാകും.

ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് ഫെബ്രുവരി 28 ന് തന്‍റെ ഓർമ്മക്കുറിപ്പ് പുറത്തിറക്കിയതിന് ശേഷം പ്രചരണ യാത്ര ആരംഭിക്കും, ഹ്യൂസ്റ്റണിലും ഡാളസിലും നടക്കുന്ന റിപ്പബ്ളിക്കൻ പാർട്ടി സംഘടിപ്പിക്കുന്ന ഡിന്നറുകളിൽ 50,000 ഡോളർ നൽകുന്ന പ്ലാറ്റിനം സ്പോൺസർമാർക്ക്" ഒരു വിഐപിക്ക് ഫോട്ടോകളും ടിക്കറ്റുകളും ലഭിക്കും.

2024ലെ റിപ്പബ്ളിക്കൻ പാർട്ടി പ്രസിഡൻഷ്യൽ നാമനിർദ്ദേശത്തിനായുള്ള മത്സരം ഉയർന്ന തലത്തിലേക്ക് എത്തിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന , പ്രധാന സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പബ്ലിക്കൻസ്ഥാനാർത്ഥികൾ രംഗത്തെത്തുന്നതോടെ ഇതിനകം തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപിന് ഉടൻ തന്നെ ആദ്യത്തെ ഔപചാരിക വെല്ലുവിളിയെ നേരിടേണ്ടിവരുമെന്ന് ഉറപ്പായിട്ടുണ്ട്.

തനിക്കെതിരെ ആരെല്ലാം രംഗത്തു വന്നാലും അവർക്കാർക്കും തന്നെ തനിക്കെതിരെ വെല്ലുവിളി ഉയർത്താൻ കഴിയില്ലെന്നു ട്രംപ് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്

മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു.
മി​സി​സി​പ്പി:​ മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും വെ​ള്ളി​യാ​ഴ്ചയുണ്ടായ മാ​ര​ക​മാ​യ ചു​ഴ​ലി​ക്കാ​റ്റിലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലിലും വ്യാപകനാശനഷ്ട
റ്റീ​നാ സൂ​സ​ൻ മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു.
ഹൂ​സ്റ്റ​ൺ/ മി​സോ​റി സി​റ്റി: അ​യി​രൂ​ർ ചെ​റു​ക​ര കൊ​ളാ​ക്കോ​ട്ടു പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സൂ​സ​ൻ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റ്റീ​നാ സ
ഹൈ ​ഓ​ൺ മ്യൂ​സി​ക് സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 30 ന് ​ഡാ​ള​സി​ൽ.
ഡാ​ള​സ് : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, ജോ​ൽ​സ​ന​യും, സ​ച്ചി​ൻ വാ​ര്യ​രും, ആ​ര്യ ദ​യാ​ലും ഒ​രു​മി​ക്കു​ന്ന സം​ഗ
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര
ഡാ​ളസിൽ അന്തരിച്ച അ​മ്മി​ണി ചാക്കോയുടെ സം​സ്കാ​രം നടത്തി.
ഡാ​ള​സ്: റാ​ന്നി കീ​ക്കൊ​ഴൂ​ർ കു​രു​ടാ​മ​ണ്ണി​ൽ ഈ​ച്ചി​രാ​മ​ണ്ണി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​എ.