• Logo

Allied Publications

Middle East & Gulf
സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദം: കല കുവൈറ്റ്
Share
കുവൈറ്റ് സിറ്റി: ധനകാര്യമന്തി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ഈ വർഷത്തെ സംസ്ഥാന ബജറ്റ് പ്രവാസി സൗഹൃദ ബജറ്റാണെന്നും , ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലെ പ്രവാസികളോടുള്ള അവഗണനയ്ക്കിടയിലെ ആശ്വാസ ബജറ്റാണെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഗൾഫ് മേഖലയിലെ യാത്രക്കാർ ദീർഘകാലമായി നേരിട്ടുവരുന്ന വർദ്ദിച്ച വിമാന യാത്രക്കൂലിയെന്ന പ്രശ്നം പരിഹരിച്ചുകൊണ്ട് നിരക്ക് താങ്ങാനാവുന്ന പരിധിക്കുള്ളിൽ നിലനിർത്താനായി കോർപ്പസ് ഫണ്ട് രൂപീകരിക്കുന്നതും, വിദേശത്തുനിന്നും മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കിയതും , പുതിയ നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി പ്രത്യേകമായി തുക വകയിരുത്തിയതും പ്രവാസികൾക്ക് ആശ്വാസകരമാണ്.

അതിനോടൊപ്പം കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് പലിശ രഹിത വായ്പയും , സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകാനുള്ള പദ്ധതികൾ വിഭാവനം ചെയ്തുകൊണ്ട് പ്രവാസികളോടുള്ള കരുതൽ കാട്ടിയ ബജറ്റിൽ പശ്ചാത്തല വികസന പദ്ധതികൾക്ക് പ്രത്യേക പ്രാധാന്യം നൽകുകയും , അശരണരേയും അവശതയനുഭവിക്കുന്നവരേയും ചേർത്ത് പിടിക്കുകയും ചെയ്തിട്ടുണ്ട് .

സമസ്ത മേഖലയേയും പരിഗണിച്ചുള്ള രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാമത് സമ്പൂർണ്ണ ബജറ്റ് നവകേരള നിർമാണം സാധ്യമാക്കുന്ന ബജറ്റാണെന്ന് പ്രസിഡന്റ് കെ കെ ശൈമേഷും ജനറൽ സെക്രട്ടറി രജീഷ് സി യും പത്രക്കുറിപ്പിൽ അറിയിച്ചു.

കേ​ളി സു​ലൈ ഏ​രി​യ ഇ​എം​എ​സ്​എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ ഇ​.എം​.
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
അ​ബ്ബാ​സി​യ: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് അ​ബ്ബാ​സി​യ​യി​ൽ പ്ര​തി​ഷ
ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള
ലാ​ല്‍​കെ​യേ​ഴ്സ് മെ​ഗാ ഇ​ഫ്താ​ര്‍ മീ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.
മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ള്‍​കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍​മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള
ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ്: ഗ​ൾ​ഫി​ൽ കു​വൈ​റ്റ് ര​ണ്ടാ​മ​ത്.
കു​വൈ​റ്റ് സി​റ്റി: ഈ ​വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ