• Logo

Allied Publications

Europe
ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചു
Share
ബര്‍ലിന്‍:ജര്‍മ്മനിയിലെ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ഷത്തിന്റെ തുടക്കത്തില്‍ ജനുവരിയില്‍ 2.616 ദശലക്ഷമായി ഉയര്‍ന്നതായി ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സി മേധാവി ആന്ത്രയ നാലെസ് വെളിപ്പെടുത്തി.

ഡിസംബറിനേക്കാള്‍ 1,62,000 പേര്‍ക്കും 2022 ജനുവരിയിലേതിനേക്കാള്‍ 1,54,000 പേര്‍ക്കും കൂടുതലായി. ന്യൂറംബര്‍ഗിലെ ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയാണ് ഇത് പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മ നിരക്ക് 0.3 പോയിന്റ് ഉയര്‍ന്ന് 5.7 ശതമാനത്തിലെത്തി.

ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളുടെ ഫലങ്ങള്‍ ഇപ്പോഴും പ്രകടമാണ്. ജര്‍മ്മനിയില്‍ എല്ലായിടത്തും ജീവനക്കാരുടെ കുറവുണ്ട്. മറുവശത്ത്, ലക്ഷക്കണക്കിന് തൊഴിലില്ലാത്തവരുണ്ട്, അവരില്‍ പലരും വര്‍ഷങ്ങളായി തൊഴിലില്ലാത്തവരാണ്.

അതേസമയം വര്‍ഷത്തിന്റെ തുടക്കത്തില്‍, തൊഴിലാളികളുടെ ആവശ്യം ചെറുതായി കുറഞ്ഞു, എന്നാല്‍ മൊത്തത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യം താരതമ്യേന ഉയര്‍ന്ന തലത്തില്‍ സ്ഥിരതയുള്ളതാണ്. 7,64,000 ജോലികള്‍ ഫെഡറല്‍ ഏജന്‍സിയില്‍ രജിസ്ററര്‍ ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 27,000 എണ്ണം കുറവാണ്.കാലാനുസൃതമായി നോക്കുമ്പോള്‍, ഏജന്‍സിക്ക് റിപ്പോര്‍ട്ട് ചെയ്ത ജോലികളുടെ എണ്ണം മുന്‍ മാസത്തെ അപേക്ഷിച്ച് 2,000 വര്‍ദ്ധിച്ചു.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ല​ണ്ട​ൻ പാ​ർ​ലി​മെ​ന്‍റ് സ്‌​ക്വ​യ​റി​ൽ പ്രതിഷേധിക്കും.
ല​ണ്ട​ൻ: ലോ​ക​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും വ​യ​നാ​ട് പാ​ർ​ലി​മെ​ന്റ​റി പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് എ​തി​രാ​യ ന​ട​പ​ടി​യി​ല്‍ ഒഐസിസി , ഐഒസി അ​യ​ര്‍​ല​ന്‍​ഡ് പ്ര​തി​ഷേ​ധി​ച്ചു.
ഡ​ബ്ലിൻ: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ സം​ഘ പ​രി​വാ​ര്‍ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ ​ഒഐസിസി , / ഐഒസി ​അ​യ​ര്‍​ല​ന്‍​ഡ് ശ​ക്ത​മാ​
തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
റോം: ​ഇ​ൻ​ഡോ​ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നാ​യ തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
സാമ്പത്തിക പ്രതിസന്ധി; ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ ഡോ​യ്റ്റ്ഷെ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെതിരായ നടപ‌ടി; ബിജെപി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധത്തിന് ഒ​രു​ങ്ങി ഐ​ഒ​സി.
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്