• Logo

Allied Publications

Middle East & Gulf
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി
Share
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ നൗഷാദ് മുവാറ്റുപുഴക്ക് നവയുഗം മേഖല കമ്മിറ്റി യാത്ര അയപ്പ് നൽകി.

നവയുഗം ദല്ല മേഖല ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വച്ചു മേഖല കമ്മിറ്റി പ്രസിഡൻ്റ് സനു മഠത്തിലും, സെക്രട്ടറി നിസാം കൊല്ലവും ചേർന്ന് നൗഷാദിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. മേഖല ജോയിൻ്റ് സെക്രട്ടറിമാരായ വർഗീസ്, ജിതിൻ, വൈസ്പ്രസിഡൻ്റ് നന്ദകുമാർ, ട്രഷറർ റഷീദ് പുനലൂർ, ജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപഹാരം ഏറ്റു വാങ്ങി നൗഷാദ് നന്ദി രേഖപ്പെടുത്തി.

നവയുഗം ടയോട്ട യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് നടപ്പാക്കിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ച നൗഷാദ്, പ്രാരംഭകാലം മുതൽ നവയുഗത്തിൽ പ്രവർത്തിച്ചു വരുന്ന സജീവപ്രവർത്തകനാണ്.

ദമാം ടയോട്ടയിലുള്ള വാഹന അക്സസ്സറി സ്ഥാപനത്തിൽ കഴിഞ്ഞ പതിനാറു വർഷമായി ജോലിചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ വിഷയങ്ങൾ കാരണമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

മുവാറ്റുപുഴ സ്വദേശിയായ റംല നൗഷാദ് ആണ് ഭാര്യ. അൽഫിന, അർഷാന, അൻഷ എന്നിവരാണ് മക്കൾ.

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1