• Logo

Allied Publications

Middle East & Gulf
പ്രവാസം മതിയാക്കി മടങ്ങുന്ന നൗഷാദിന് നവയുഗം യാത്രയയപ്പ് നൽകി
Share
ദമാം: പതിനാറു വർഷത്തെ സൗദി പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരിക വേദിയുടെ ദല്ല മേഖല കമ്മിറ്റി ജോയിൻ്റ് സെക്രട്ടറിയും, ടൊയോട്ട യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയുമായ നൗഷാദ് മുവാറ്റുപുഴക്ക് നവയുഗം മേഖല കമ്മിറ്റി യാത്ര അയപ്പ് നൽകി.

നവയുഗം ദല്ല മേഖല ഓഫിസിൽ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങിൽ വച്ചു മേഖല കമ്മിറ്റി പ്രസിഡൻ്റ് സനു മഠത്തിലും, സെക്രട്ടറി നിസാം കൊല്ലവും ചേർന്ന് നൗഷാദിന് നവയുഗത്തിന്റെ ഉപഹാരം കൈമാറി. മേഖല ജോയിൻ്റ് സെക്രട്ടറിമാരായ വർഗീസ്, ജിതിൻ, വൈസ്പ്രസിഡൻ്റ് നന്ദകുമാർ, ട്രഷറർ റഷീദ് പുനലൂർ, ജയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉപഹാരം ഏറ്റു വാങ്ങി നൗഷാദ് നന്ദി രേഖപ്പെടുത്തി.

നവയുഗം ടയോട്ട യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് നടപ്പാക്കിയ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്കു വഹിച്ച നൗഷാദ്, പ്രാരംഭകാലം മുതൽ നവയുഗത്തിൽ പ്രവർത്തിച്ചു വരുന്ന സജീവപ്രവർത്തകനാണ്.

ദമാം ടയോട്ടയിലുള്ള വാഹന അക്സസ്സറി സ്ഥാപനത്തിൽ കഴിഞ്ഞ പതിനാറു വർഷമായി ജോലിചെയ്തു വരികയായിരുന്നു. ജോലി സംബന്ധമായ വിഷയങ്ങൾ കാരണമാണ് നാട്ടിലേക്ക് മടങ്ങുന്നത്.

മുവാറ്റുപുഴ സ്വദേശിയായ റംല നൗഷാദ് ആണ് ഭാര്യ. അൽഫിന, അർഷാന, അൻഷ എന്നിവരാണ് മക്കൾ.

ഉ​ല്ലാ​സ​യാ​ത്ര​യ്ക്കി​ടെ വ​ഞ്ചി​യ​പ​ക​ടം; കു​വൈ​റ്റി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ ഉ​ല്ലാ​സ​യാ​ത്ര​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു.
കെഡിഎ​ൻഎ സ​മൂ​ഹ നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻആ​ർഐ അ​സോ​സി​യേ​ഷ​ൻ (കെഡിഎ​ൻഎ) ഖൈത്താൻ ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ളി​ൽ സ​മൂ​ഹ നോ​മ്പ് തു​റ സം​ഘ​ടി​
മു​സി​രി​സ് വ​നി​താ വേ​ദി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ജിദ്ദ: കൊ​ടു​ങ്ങ​ല്ലൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മു​സി​രി​സ് പ്ര​വാ​സി ഫോ​റ​ത്തി​ന്‍റെ വ​നി​താ വി​ഭാ​ഗം അ​സി​
എം.​അ​ഹ്മ​ദ്കു​ട്ടി മ​ദ​നി​ക്ക് ഇ​ന്ത്യ​ൻ ഇ​സ്'​ലാ​ഹി സെ​ന്‍റ​ർ സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി : കേ​ര​ള ന​ദ് വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ (കെ​എ​ൻഎം) സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.
എം​എം​എം​ഇ കു​വൈ​റ്റ് അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സ്ത്രീ​ക​ളു​ടെ നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നും അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ന് അ​വ​രെ പ്രേ​രി​പ്പി​ക്കു​ന്ന​തി​നും