• Logo

Allied Publications

Europe
ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലി​നു​മു​ള്ള ഫീ​സ് കൂ​ട്ടു​ന്നു
Share
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​ക​ൾ​ക്കും പു​തു​ക്ക​ലു​ക​ൾ​ക്കു​മാ​യി ഹോം ​ഓ​ഫീ​സ് ഫീ​സ് വ​ർ​ധി​പ്പി​ക്കു​ന്നു. സൂ​ര്യ​ൻ അ​സ്ത​മി​ക്കാ​ത്ത രാ​ജ്യ​ത്ത് പു​തി​യ പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നും പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നു​മു​ള്ള ഫീ​സ് ഫെ​ബ്രു​വ​രി 2 വ്യാ​ഴാ​ഴ്ച മു​ത​ൽ 9 ശ​ത​മാ​നം വ​ർ​ധി​ക്കും. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള​വ​ർ​ക്ക് പു​തി​യ പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​നും കാ​ല​ഹ​ര​ണ​പ്പെ​ട്ട പാ​സ്പോ​ർ​ട്ട് പു​തു​ക്കു​ന്ന​തി​നും 82.50 പൗ​ണ്ട് ന​ൽ​ക​ണം. നി​ല​വി​ൽ 75.50 പൗ​ണ്ടാ​ണ്.

മു​തി​ർ​ന്ന​വ​ർ​ക്ക് 7 പൗ​ണ്ടും അ​തേ​സ​മ​യം കു​ട്ടി​ക​ളു​ടെ പാ​സ്പോ​ർ​ട്ടി​ന് 4.50 പൗ​ണ്ടാ​ണ് കൂ​ടു​ത​ൽ ചി​ല​വാ​കു​ക. നി​ല​വി​ലെ 49 പൗ​ണ്ടി​ൽ നി​ന്ന് 53.50 പൗ​ണ്ടാ​യി ഉ​യ​രും. എ​ന്നാ​ൽ ത​പാ​ൽ അ​പേ​ക്ഷ​ക​ൾ​ക്ക് മു​തി​ർ​ന്ന​വ​ർ​ക്ക് 85 പൗ​ണ്ട് മു​ത​ൽ 93 പൗ​ണ്ട് വ​രെ​യും കു​ട്ടി​ക​ൾ​ക്ക് 58.50 പൗ​ണ്ട് മു​ത​ൽ 64 പൗ​ണ്ട് വ​രെ​യ​മാ​ണ് വ​ർ​ധ​ന.

ഇ​തു​കൂ​ടാ​തെ വി​ദേ​ശ സ്റ്റാ​ൻ​ഡേ​ർ​ഡ് പേ​പ്പ​ർ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ. വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ആ​ർ​ക്കും അ​വ​രു​ടെ പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​ൻ മു​തി​ർ​ന്ന​വ​ർ​ക്ക് 95.50 പൗ​ണ്ടി​ൽ നി​ന്ന് 104.50 പൗ​ണ്ട് ന​ൽ​കേ​ണ്ടി​വ​രും, കു​ട്ടി​ക​ൾ​ക്ക് നി​ര​ക്ക് 65.50 പൗ​ണ്ടി​ൽ നി​ന്ന് 71.50 പൗ​ണ്ടാ​യി ഉ​യ​രും.

ബ്രി​ട്ട​ൻ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​ട്ട​തി​നു​ശേ​ഷം, പാ​സ്പോ​ർ​ട്ടി​നാ​യു​ള്ള ശ​രാ​ശ​രി കാ​ത്തി​രി​പ്പ് സ​മ​യം ര​ണ്ടോ മൂ​ന്നോ ആ​ഴ്ച മു​ത​ൽ ഏ​ക​ദേ​ശം പ​ത്താ​ഴ്ച വ​രെ വ​ർ​ധി​ച്ചു. വ​ർ​ധി​പ്പി​ച്ച ഫീ​സ് അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ്് ചെ​യ്യു​ന്ന​തി​നും സ​ർ​ക്കാ​രി​ന്‍റെ സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന ഏ​തൊ​രാ​ൾ​ക്കും പാ​സ്പോ​ർ​ട്ട് ല​ഭി​ക്കാ​നും കാ​ല​ഹ​ര​ണ​പ്പെ​ട്ട പാ​സ്പോ​ർ​ട്ട് പു​തു​ക്കാ​നു​മു​ള്ള എ​ളു​പ്പ​വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ക എ​ന്ന​താ​ണ്. കൂ​ടാ​തെ എ​ച്ച്എം അ​താ​യ​ത് ഹെ​ർ മ​ജെ​സ്റ​റി പാ​സ്പോ​ർ​ട്ട് സേ​വ​ന​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റ് വ​ഴി നി​ങ്ങ​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി പേ​യ്മെ​ന്‍റ് ന​ട​ത്താം. എ​ച്ച് എം ​പാ​സ്പോ​ർ​ട്ട് സേ​വ​ന​ത്തി​ലേ​ക്ക് ഓ​ണ്‍​ലൈ​നി​ൽ ആ​ക്സ​സ് ഇ​ല്ലെ​ങ്കി​ൽ, നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള പോ​സ്റ​റ് ഓ​ഫീ​സി​ൽ നി​ന്ന് ഒ​രു അ​പേ​ക്ഷാ ഫോം ​എ​ടു​ത്ത് പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷി​ക്കാം. ഇ​നി​യും പോ​സ്റ​റ് ഓ​ഫീ​സ് ചെ​ക്ക് ആ​ൻ​ഡ് സെ​ൻ​ഡ് സേ​വ​ന​വും ഉ​പ​യോ​ഗി​ക്കാം.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്