കുവൈറ്റ്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യൻ കോണ്ഗ്രിഗേഷൻ സ്ഥാപിതമായിട്ടു 70 വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർത്ഥം കടൽ കടന്നു കുവൈറ്റിലെത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകൾക്കും സംഗമങ്ങൾക്കും ഏകോപനം ഏകി, വേദികൾ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യൻ കോണ്ഗ്രിഗേഷൻ (KTMCC) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവ മലയാളികൾക്കു വിസ്മരിക്കാവതല്ല. മാർത്തോമ്മ, സിഎസ്ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെടിഎംസിസി പ്രതിനിധാനം ചെയ്യുന്നു.
 നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (എൻഇസി.കെ)യുടെ ഭരണ ചുമതല നിർവഹിക്കുന്നത് കെടിഎംസിസിയാണ്. എൻഇസി.കെ സെക്രട്ടറിയായും അഡ്മിനിസ്ട്രേറ്റീവ് ചുമതലയും വഹിക്കുന്ന റോയി കെ. യോഹന്നാൻ കെടിഎംസിസിയിൽ നിന്നുള്ള പ്രതിനിധിയാണ് ഒപ്പം റെജു ഡാനിയേൽ ജോണും , അജേഷ് മാത്യുവും കോമണ്‍ കൗണ്‍സിലിൽ പ്രവർത്തിക്കുന്നു. കെടിഎംസിസിയുടെ വാർഷിക ജനറൽ ബോഡി ജനുവരി 25 നു നടത്തപ്പെടുകയും സജു വി .തോമസ് (പ്രസിഡന്റ) റെജു ഡാനിയേൽ ജോണ്‍ (സെക്രട്ടറി) വിനോദ് ,കുര്യൻ (ട്രഷറാർ) തോമസ് ഫിലിപ്പ് (വൈസ് പ്രസിഡന്റ), ഷിജോ തോമസ് (ജോ. സെക്രട്ടറി), ജീസ് ജോർജ് ചെറിയാൻ (ജോ. ട്രഷറാർ), ജീം ചെറിയാൻ ജേക്കബ്, ജീനോ അരീക്കൽ, ജോസഫ് എം. പി., കുരുവിള ചെറിയാൻ, വർഗീസ് മാത്യു , രാജൻ പീറ്റർ ,ഷിലൂ ജോർജ് (കമ്മിറ്റി അംഗങ്ങൾ)എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുക്കുകയും ചെയ്തു. ബിജോ കെ. ഈശോ , ഗോഡ്ലി ജോസഫ് , ജോണ്‍ തോമസ് എന്നിവരാണ് ഓഡിറ്റേർസ് . അഡ്വ. പി ജോണ്‍ തോമസിൻറെ നേതൃത്വത്തിൽ ഷിബു വി സാം, ബിജു ഫിലിപ്പ്, ജസ്റ്റിൻ തോമസ് വർഗീസ് , ബിജു സാമുവേൽ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
|