• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ പു​തു​വ​ർ​ഷ​വും റി​പ്പ​ബ്ലി​ക് ദി​ന​വും ആ​ഘോ​ഷി​ച്ചു
Share
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 26 ന് ​ഇ​ന്ത്യ​യു​ടെ 74ാം റി​പ്പ​ബ്ലി​ക് ദി​ന സ്മ​ര​ണ​യും പു​തു​വ​ൽ​സ​രാ​ഘോ​ഷ​വും വെ​ർ​ച്ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.

വൈ​കു​ന്നേ​രം നാ​ലി​ന് യൂ​റോ​പ്പി​ലെ പ്ര​ശ​സ്ത ഗാ​യ​ക​നാ​യ വി​യ​ന്ന​യി​ലെ സി​റി​യ​ക് ചെ​റു​കാ​ടി​ന്‍റെ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തോ​ടെ ആ​ഘോ​ഷം ആ​രം​ഭി​ച്ചു. ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. എ​ഐ​സി​സി സെ​ക്ര​ട്ട​റി​യും അ​ങ്ക​മാ​ലി എം​എ​ൽ​എ​യു​മാ​യ റോ​ജി എം. ​ജോ​ണ്‍ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​ഥി​തി​ക​ളാ​യ യു​കെ​യി​ലെ ബ്രി​സ്റ്റോ​ൾ ബ്രാ​ഡ്ലി​സ്റ്റോ​ക്ക് മു​ൻ​മേ​യ​ർ ടോം ​ആ​ദി​ത്യ, പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും അ​ബ്സൊ​ല്യൂ​ട്ട് ഐ​എ​എ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ജോ​ബി​ൻ എ​സ് കൊ​ട്ടാ​രം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, ഗ്ലോ​ബ​ൽ ട്ര​ഷ​ർ സാം ​ഡേ​വി​ഡ് മാ​ത്യു, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഗ്രി​ഗ​റി മേ​ട​യി​ൽ, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ൽ, ഗ്ളോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, ഗ്ളോ​ബ​ൽ വു​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ ​ല​ളി​ത മാ​ത്യു, ഗ്ലോ​ബ​ൽ മെ​ഡി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി ലോ​ന​പ്പ​ൻ മൊ​യ്ല​ൻ, ഗ്ലോ​ബ​ൽ ടൂ​റി​സം ഫോ​റം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ണ്ണ​ങ്കേ​രി​ൽ, ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോം ​പ്ര​സി​ഡ​ന്‍റ് ഡോ. ​ചെ​റി​യാ​ൻ ടി ​കീ​ക്കാ​ട്, ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റംം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ടി ​കീ​ക്കാ​ട്, പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ, ഫ്രാ​ങ്ക്ഫ​ർ​ട്ട് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ. ഡോ ​ബി​നേ​ഷ് ജോ​സ​ഫ്, യു​കെ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് സൈ​ബി​ൻ പാ​ലാ​ട്ടി, യൂ​റോ​പ്പ് റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സ​ഫ്, യു​കെ നോ​ർ​ത്ത് വെ​സ്റ്റ്് റീ​ജ​യ​ൻ ചെ​യ​ർ​മാ​ൻ ലി​തീ​ഷ് രാ​ജ് പി. ​തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ജി​ഷ സ​ത്യ​നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​ട​നം ഡാ​ൻ​സ് സ്കൂ​ളി​ന്‍റെ വ​ർ​ണ പൊ​ലി​മ​യാ​ർ​ന്ന നൃ​ത്ത​ങ്ങ​ൾ, അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ ചെ​ണ്ട​മേ​ളം, യൂ​റോ​പ്പി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രാ​യ സോ​ബി​ച്ച​ൻ ചേ​ന്ന​ങ്ക​ര, സി​റി​യ​ക്ക് ചെ​റു​കാ​ട്, ലി​തീ​ഷ്രാ​ജ് പി. ​തോ​മ​സ് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ൾ, രാ​ജു കു​ന്നാ​ട്ടി​ന്‍റെ ക​വി​ത, അ​രാ​ഫ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മാ​ജി​ക്ക് ഫ്രെ​യിം ഗ്രൂ​പ്പി​ന്‍റെ ഗാ​ന​മേ​ള തു​ട​ങ്ങി​യ ക​ലാ​യി​ന​ങ്ങ​ൾ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് കൊ​ഴു​പ്പേ​കി.

ഡ​ബ്ള്യു​എം​സി യൂ​റോ​പ്പ് റീ​ജ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പി​ള്ളി​യു​ടെ കൃ​ത​ജ്ഞ​ത​യോ​ടെ ഏ​ക​ദേ​ശം മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. യൂ​റോ​പ്പി​ലെ ക​ലാ​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​വും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഗ്രി​ഗ​റി മേ​ട​യി​ലാ​ണ് പ​രി​പാ​ടി​ക​ൾ മോ​ഡ​റേ​റ്റ് ചെ​യ്ത​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി ജോ​സ​ഫ് ജോ​ണ്‍, ജെ​ൻ​സ് കു​ന്പി​ളു​വേ​ലി​ൽ, വി​ഷ്ണു എ​ന്നി​വ​ർ അ​ണി​യ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.