വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിഎംഎയുടെ സംഘടനാ തെരഞ്ഞെടുപ്പും ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളും വിയന്നയിലെ 23 ാമത്തെ ജില്ലയിലെ ഡോണ്ബോസ്കോ ഹാളിൽ നടത്തപ്പെട്ടു.
ക്രിസ്മസ് പുതുവൽസര ആഘോഷങ്ങളിൽ യുവജനങ്ങളും മുതിർന്നവരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രസിഡന്റ് ഷാജൻ ഇല്ലിമൂട്ടിൽ എല്ലാവരെയും ഹാർദമായി സ്വാഗതം ചെയ്തു. മുഖ്യമതിഥി ഫാ. തോമസ് കൊച്ചുചിറ സന്ദേശം നൽകി. ഫാ. ഷൈജു മേപ്പുറത്ത് സംഘടനയുടെ പ്രവർത്തനങ്ങളെ ശ്ലാഘിച്ചു സംസാരിച്ചു.
സംഘടനയുടെ പൊതുയോഗത്തിൽ വിഎംഎ സ്ഥാപക നേതാക്കൻമാരിൽ ഒരാളായിരുന്ന ഡോ. ജോസ് കിഴക്കേക്കരയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി. 202324 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. പോൾ മാളിയേക്കൽ റിട്ടേണിംഗ് ഓഫീസറായിരുന്നു. ജൂബിലി വർഷമായ 2024 ൽ അൻപതാം വാർഷികാഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
സുനീഷ് മുണ്ടിയാനിക്കൽ (പ്രസിഡന്റ്), ബാബു തട്ടിൽ നടക്കലാൻ (വൈസ് പ്രസിഡന്റ്), സോണി ജോസഫ് ചേന്നങ്കര(ജനറൽ സെക്രട്ടറി), റോവിൻ വിൻസൻറ് പെരേപ്പാടൻ (ജോ. സെക്രട്ടറി), ജിമ്മി തോമസ് (ട്രഷറർ), ജോബി മുരിക്കനാനിക്കൽ (ആർട്സ് ക്ലബ് സെക്രട്ടറി), ആൻ മേരി പള്ളിപ്പാട്, ജെന്നോ താന്നിക്കൽ (ആർട്സ് കോഡിനേറ്റർമാർ), രഞ്ജിത്ത് രാജശേഖരക്കുറുപ്പ് (സ്പോർട്സ് ക്ലബ് സെക്രട്ടറി), ലിൻറോ പാലക്കുടി (പിആർഒ), ഫിലിപ്പ് ജോണ് കുറുന്തോട്ടിക്കൽ (എഡിറ്റർ) എന്നിവരെ ഭാരവാഹികളായും രാജി ജോർജ് തട്ടിൽ, ഗീതാ ഞൊണ്ടിമാക്കൽ, ജെൻസി കിടങ്ങൻ, ബിന്ദു തെക്കുമല, അനീഷ് തോമസ്, മാനുവൽ തുപ്പാത്തി, റോണക് നെച്ചിക്കാട്ട് എന്നിവരെ കമ്മറ്റി അംഗങ്ങളായും ആതിര തളിയത്ത്, റീത്തിക്ക തെക്കിനൻ, സാന്ദ്ര പയ്യപ്പിള്ളി, ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, ഡൊമിനിക് മണിയൻചിറ, പ്രിൻസ് സാബു, ഫെലിക്സ് ചെരിയാൻകാലായിൽ, ആനന്ദ് കോനിക്കര എന്നിവരെ യുവജന കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
വിഎംഎ ചാരിറ്റി ട്രസ്റ്റിന്റ് നാളിതുവരെയുള്ള പ്രവർത്തനങ്ങളെപറ്റി ചെയർമാൻ മാത്യു കിഴക്കേക്കര വിശദീകരിക്കുകയും സഹായ സഹകരണങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. ജനറൽ സെക്രട്ടറി സോണി ചേന്നങ്കര കൃതജ്ഞതയും പറഞ്ഞു.
|