• Logo

Allied Publications

Americas
എ​സ്എം​സി​എ കു​വൈ​റ്റ് നോ​ർ​ത്ത് അ​മേ​രി​ക്ക പു​തു​വ​ത്സ​ര സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി
Share
ഹൂ​സ്റ്റ​ണ്‍: എ​സ്എം​സി​എ (സീ​റോ മ​ല​ബാ​ർ കു​വൈ​റ്റ് നോ​ർ​ത്ത് അ​മേ​രി​ക്ക) യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര സം​ഗ​മം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ട്ടു. മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു ജ​ന​മ​ന​സു​ക​ളി​ൽ ഇ​ടം നേ​ടി​യ പ്ര​മു​ഖ സി​നി​മ താ​രം സി​ജോ​യ് വ​ർ​ഗീ​സ് ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ജ​നു​വ​രി 14 നു ​ശ​നി​യാ​ഴ്ച സൂം ​പ്ലാ​റ്റ് ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ സം​ഘ​ട​ന​യു​ടെ ര​ക്ഷാ​ധി​കാ​രി​മാ​രാ​യ അ​ഭി​വ​ന്ദ്യ മാ​ർ ജോ​സ് ക​ല്ലു​വേ​ലി പി​താ​വ് (ബി​ഷ​പ്പ് ഓ​ഫ് മി​സി​സാ​ഗാ), മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പി​താ​വ് (ബി​ഷ​പ്പ് ഓ​ഫ് ഷി​ക്കാ​ഗോ) എ​ന്നി​വ​ർ ക്രി​സ്മ​സ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. എ​സ്എം​സി​എ ചെ​യ്തു വ​രു​ന്ന എ​ല്ലാ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​താ​ക്ക·ാ​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ഇ​ട​യാ​ടി പ​ങ്കെ​ടു​ത്ത​വ​രെ​യും അ​തി​ഥി​തി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്തു. എ​സ്എം​സി​എ സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഭ​യു​ടെ​യും വ​ള​ർ​ച്ച​ക്ക് എ​ന്നും മു​ത​ൽ​ക്കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു​വെ​ന്നും തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​വും നി​ർ​ലോ​ഭ​വു​മാ​യ സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ജോ​മോ​ൻ പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ മാ​ത്യു അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി. എ​ല്ലാ​വ​ർ​ക്കും ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ശം​സ​ക​ളും അ​ദ്ദേ​ഹം നേ​ർ​ന്നു.

സി​ജോ​യ് വ​ർ​ഗീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന സ​ന്ദേ​ശ​ത്തി​ൽ പു​തി​യ ത​ല​മു​റ​യും അ​വ​രു​ടെ ആ​ത്മീ​യ ഭൗ​തി​ക വ​ള​ർ​ച്ച​യി​ൽ ആ​ധു​നി​ക ലോ​ക​ത്തി​ൽ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ​യും കു​റി​ച്ച് പ്ര​തി​പാ​ദി​ക്കു​ക​യു​ണ്ടാ​യി. അ​ദ്ദേ​ഹം ന​യി​ച്ച "Interaction with Community: എ​ന്ന പ​രി​പാ​ടി വ​ള​രെ ആ​വേ​ശ​വും ഉ​ണ​ർ​വും ന​ൽ​കി​യ​തോ​ടൊ​പ്പം ചി​ന്തോ​ദീ​പ​ക​വു​മാ​യി​രു​ന്നു.

എ​സ്എം​സി​എ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ൻ​സി ലാ​ൽ വ​ർ​ക്കി, റി​ട്ടെ​ണീ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പൈ​നേ​ട​ത്ത്, എ​സ്എം​സി​എ കു​വൈ​റ്റ് നോ​ർ​ത്ത് അ​മേ​രി​ക്ക ട്ര​ഷ​റ​ർ ജോ​സ് തോ​മ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

കു​വൈ​റ്റ്, കാ​ന​ഡ, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ​ങ്കെ​ടു​ത്ത എ​സ്എം​സി​എ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ശ്രു​തി​മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ളും മ​റ്റു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു കൂ​ട്ടി. ബി​ജോ​യ് വ​ർ​ഗീ​സും ബെ​ൻ​സി ബോ​ബി​യും എം​സി​മാ​രാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വി​ത​യ​ത്തി​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.