• Logo

Allied Publications

Europe
സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Share
സ്റ്റീ​വ​നേ​ജ്: ല​ണ്ട​ൻ മ​ല​യാ​ളി കൂ​ട്ടാ​യ്മ്മ​ക​ളി​ൽ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി സാ​മൂ​ഹ്യ സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ൽ ശ്ര​ദ്ധേ​യ​വും, സ​ജീ​വ​വു​മാ​യ ’സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച തി​രു​പ്പി​റ​വി​പു​തു​വ​ർ​ഷ ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ക​ല​യു​ടെ വ​ർ​ണ​ചി​റ​കു​ക​ൾ വി​ട​ർ​ത്തി കു​ഞ്ഞു കു​രു​ന്നു​ക​ൾ മു​ത​ൽ പ്രാ​യ ഭേ​ദ​മ​ന്യേ അം​ഗ​ങ്ങ​ൾ നി​റ​ഞ്ഞാ​ടി​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് സ​ർ​ഗം പ്ര​സി​ഡ​ന്‍റ് ജി​ൻ​ടോ മാ​വ​റ, സെ​ക്ര​ട്ട​റി സ​ജീ​വ് ദി​വാ​ക​ര​ൻ, ട്ര​ഷ​ർ ജി​മ്മി പു​ന്നോ​ലി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ലാ ചേ​രു​വ​ക​ക​ളി​ൽ ടെ​റീ​ന ആ​ൻ​ഡ് ടീം ​അ​വ​ത​രി​പ്പി​ച്ച ’ബ​ത്ലേ​ഹം’ പു​ന​രാ​വി​ഷ്ക്കാ​രം, ക്രി​സ്ത​മ​സ് ആ​ഘോ​ഷ​ത്തെ അ​നു​ഭ​വ​വേ​ദ്യ​വും, അ​വി​സ്മ​ര​ണീ​യ​വു​മാ​ക്കി. ക​രോ​ൾ ഗാ​ന​ങ്ങ​ളും, നൃ​ത്ത​നൃ​ത്യ​ങ്ങ​ളും, സം​ഗീ​ത വി​രു​ന്നും ഹാ​സ്യാ​വ​ത​ര​ണ​വും ആ​ഘോ​ഷ രാ​വി​നു നി​റ​പ്പ​കി​ട്ടേ​കി​യ​പ്പോ​ൾ ’കേ​ര​ളാ ഹ​ഡ് ലൂ​ട്ട​ൻ’ ത​യാ​റാ​ക്കി​യ ക​പ്പ​യും മീ​ൻ ക​റി​യും, പൊ​റോ​ട്ട​യും ബീ​ഫും അ​ട​ക്കം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ’ക്രി​സ്മ​സ് ഗ്രാ​ൻ​ഡ് ഡി​ന്ന​ർ’ ആ​ഘോ​ഷ​ത്തി​ലെ ഹൈ​ലൈ​റ്റാ​യി.

ഡീ​ജെ​ക്കു ചു​വ​ടു വ​ച്ച് സ​ർ​ഗം മെ​ന്പേ​ർ​സ് മ​തി​മ​റ​ന്നു​ല്ല​സി​ച്ച് ആ​ഹ്ളാ​ദി​ച്ച ക​ലാ സ​ന്ധ്യ​യി​ൽ ടെ​സ്‌​സി ജെ​യിം​സ് അ​വ​താ​ര​ക​യാ​യി തി​ള​ങ്ങി.

സ​ർ​ഗം പ്ര​സി​ഡ​ന്‍റ് ജി​ൻ​ടോ മാ​വ​റ സ്വാ​ഗ​ത പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ച്ച ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ൽ സ​ർ​ഗം ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. ക്രി​സ്മ​സ് പാ​പ്പ പു​തു​വ​ത്സ​ര കേ​ക്ക് മു​റി​ച്ചു കൊ​ണ്ട് പു​തു​വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കു​ക​യും തു​ട​ർ​ന്ന് കേ​ക്കും വീ​ഞ്ഞും സ​ദ​സി​ൽ പ​ങ്കി​ടു​ക​യും ചെ​യ്തു.

ബോ​ബ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ചാ​ക്കോ, ക്രി​സ് ബോ​സ്, എ​യ്ഡ​ൻ പാ​റ​പ്പു​റം, അ​ഞ്ജു മ​രി​യ, ഇ​വ അ​ന്ന ടോം, ​നി​ന, നി​യ,നോ​ഹ ലൈ​ജോ​ണ്‍, എ​സ്ത​ർ അ​ന്ന മെ​ൽ​വി​ൻ തു​ട​ങ്ങി​യ​വ​രു​ടെ ഗാ​ന​ങ്ങ​ൾ മ​ല​യാ​ള​ത്തി​ന്‍റെ മാ​ധു​ര്യ വി​സ്മ​യം സ​മ്മാ​നി​ച്ച​പ്പോ​ൾ തേ​ജി​ൻ തോ​മ​സ് ആ​ല​പി​ച്ച ’പാ​ലാ​പ്പ​ള്ളി പെ​രു​ന്നാ​ൾ’ വേ​ദി​യെ ഇ​ള​ക്കി മ​റി​ക്കു​ക​യാ​യി.

ജി​മ്മി ക്ളാ​ക്കി, ഹ​രി​ദാ​സ്, ജോ​ജി സ​ഖ​റി​യാ​സ്, ജോ​സ​ഫ് സ്റ്റീ​ഫ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു. സ​ജീ​വ് ദി​വാ​ക​ര​നും, ടെ​റീ​ന ഷി​ജി​യും ക​ലാ​പ​രി​പാ​ടി​ക​ളു​ടെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു.

’സ്റ്റീ​വ​നേ​ജ് ലേ​ഡീ​സി​ന്‍റെ ഭ​ക്തി​ഗാ​നാ​ലാ​പ​ന​വും, ബെ​ല്ല, മ​രി​റ്റ, ടെ​സ്‌​സ,സൈ​റ, അ​ലീ​ൻ, മെ​റീ​സ ജോ​സ​ഫ്, മ​രീ​സ ജി​മ്മി, ജി​ൽ​സാ, ലെ​സ്മി​താ പ്ര​ശാ​ന്ത്, മ​രി​യ അ​നി, ജോ​സ്ലി​ൻ, ആ​ൻ​ഡ്രി​യ, അ​സി​ൻ, അ​ന​ന്യ, അ​ന്ന ഗ്രേ​സ് അ​നൂ​പ്,റീ​ത്ത്,ആ​ദ്യ,അ​ദ്വ്യ​ത ആ​ദ​ർ​ശ്, സാ​റാ തു​ട​ങ്ങി​യ​വ​രു​ടെ ഭാ​വ താ​ള ല​യ സൗ​ന്ദ​ര്യം നി​റ​ഞ്ഞ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും, സ്റ്റീ​വ​നേ​ജ് മ​ല്ലൂ​സി​ന്‍റെ ക​രോ​ൾ ഗാ​നാ​ലാ​പ​ന​വും, സി​സി​ലി സാ​ജു വി​ന്‍റെ ഹാ​സ്യാ​വ​ത​ര​ണ​വും ആ​ഘോ​ഷ​ത്തി​ന് വ​ർ​ണ​പ്പ​കി​ട്ടേ​കി.
 
ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പു​ൽ​ക്കൂ​ട്, ക്രി​സ്മ​സ് ട്രീ, ​ഭ​വ​ന അ​ല​ങ്കാ​രം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള പാ​രി​തോ​ഷ​ക​ങ്ങ​ൾ ആ​ഘോ​ഷ വേ​ദി​യി​ൽ വ​ച്ചു സ​മ്മാ​നി​ച്ചു. സ​ർ​ഗം സെ​ക്ര​ട്ട​റി സ​ജീ​വ് ദി​വാ​ക​ര​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന് സ​മാ​പ​ന​മാ​യി.


ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​